Friday 21 December 2012

[www.keralites.net] ‘ഇനി ദൈവം ശിക്ഷിക്കട്ടെ’

 

ഇറ്റാലിയന്‍ നാവികര്‍ ആഘോഷിക്കുമ്പോള്‍ ഡെറിക്വില്ലയില്‍ ക്രിസ്മസ് ഇല്ല

 

Fun & Info @ Keralites.net
നാവികരുടെ വെടിയേറ്റ് മരിച്ച വാലന്‍റയന്‍െറ ഭാര്യ ഡോറ
'ഇനി ദൈവം ശിക്ഷിക്കട്ടെ'
കൊല്ലം: ക്രിസ്മസ് ആഘോഷിക്കാന്‍ ഇറ്റാലിയന്‍ നാവികര്‍ രാജ്യംവിടുമ്പോള്‍ മൂതാക്കര കടപ്പുറത്തെ ഡെറിക്വില്ലയില്‍ ആഘോഷമില്ല. വാലന്‍റയിന്‍ ഇല്ലാത്ത ആദ്യ ക്രിസ്മസ് എത്തുമ്പോള്‍ ഇവര്‍ക്ക് നൊമ്പരം മാത്രം. നടുക്കടലില്‍ തങ്ങളുടെ പ്രിയപ്പെട്ടവനെ കൊന്ന കേസിലുള്‍പ്പെട്ടവര്‍ക്ക് സ്വദേശത്ത് പോകാന്‍ അനുമതി ലഭിച്ചതറിഞ്ഞ് നിരാശയും ദു$ഖവും അടക്കാനാവാതെ കഴിയുകയാണ് ഈ കുടുംബം.
കടല്‍കൊലക്കേസില്‍ പ്രതികളായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്ക് ഇറ്റലിയിലേക്ക് പോകാന്‍ അനുവാദംനല്‍കിയ കോടതിവിധി മത്സ്യമേഖലയിലാകെ നിരാശപടര്‍ത്തി. ഇനി അവര്‍ തിരിച്ചുവരില്ലെന്നും ദൈവം ശിക്ഷിക്കട്ടെയെന്നുമായിരുന്നു നാവികരുടെ വെടിയേറ്റുമരിച്ച വാലന്‍റയിന്‍െറ കുടുംബം പ്രതികരിച്ചത്.
'ഞങ്ങള്‍ക്ക് ലഭിച്ച നഷ്ടപരിഹാരം തിരികെനല്‍കാം..എന്‍െറ ഭര്‍ത്താവിനെ അവര്‍ തിരിച്ചുതരുമോ?' വാലന്‍റയിന്‍െറ ഭാര്യ ഡോറ ചോദിക്കുന്നു. തങ്ങള്‍ കണ്ണീരോടെ കഴിയുമ്പോള്‍ അതിന് കാരണക്കാരായവര്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പോകുന്നതിലെ അമര്‍ഷം ഡോറയുടെ മാതാവ് ഫിലോമിനയും പങ്കുവെക്കുന്നു. വ്യവസ്ഥയോടെയാണ് നാവികര്‍ രാജ്യം വിടുന്നതെങ്കിലും അത് പാലിക്കുമോ എന്ന ആശങ്കയാണ് ഏവര്‍ക്കും. വിചാരണ നടപടി കൊല്ലം ജില്ലാ സെഷന്‍സ് കോടതി ജനുവരി 15നാണ് പരിഗണിക്കുക. പ്രതികള്‍ക്ക് കുറ്റപത്രം നല്‍കിയെങ്കിലും പ്രാരംഭവാദം ആരംഭിച്ചില്ല. ഇറ്റാലിയന്‍ അധികൃതര്‍ ഹൈകോടതിയിലും സുപ്രീംകോടതിയിലും നല്‍കിയ ഹരജികളെതുടര്‍ന്ന് വിചാരണ നടപടികള്‍ മാറ്റിവെക്കുകയായിരുന്നു.
ഇറ്റാലിയന്‍ നാവികരുടെ ജാമ്യം:അപ്പീല്‍ പരിഗണനയിലില്ലെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്ത്യ വിടാന്‍ ഹൈകോടതി അനുമതി നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കുന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നാവികര്‍ക്ക് ജാമ്യം കൊടുത്ത് രാജ്യം വിടാന്‍ അനുവദിക്കരുതെന്ന സംസ്ഥാനത്തിന്‍െറ നിലപാട് ഹൈകോടതി ശരിവെച്ചിട്ടുണ്ട്. കോടതി നടപടികള്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കും. നാവികര്‍ പോയാല്‍ മടങ്ങിവരുമോയെന്ന് സന്ദേഹമുണ്ടെന്നും മന്ത്രി തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment