സൗദിയിലെ പുതിയ നിയമ വ്യവസ്ഥ : രാജ്യം വിടുന്നവരുടെ എണ്ണത്തില്‍ മലയാളികള്‍ ഒന്നാമത്
ദമ്മാം ; സൗദി അറേബ്യയിലെ പുതിയ തൊഴില്‍ നിയമ വ്യവസ്ഥ നിലവില്‍ വന്നതോടെ രാജ്യം വിടുന്ന വിദേശികളില്‍ മലയാളികളാണ് കൂടുതലെന്നു റിപ്പോര്‍ട്ട്. സൗദിയിലെ പുതിയ വ്യവസ്ഥ പ്രകാരം 2400 റിയാല്‍ ലെവി ഇനത്തില്‍ വര്‍ഷംതോറും നല്‍കുകയും ഇഖാമ പുതുക്കാന്‍ സ്‌പോണ്‍സര്‍ക്ക് നല്‍കുന്ന തുകയും നല്‍കിയാല്‍ ഇവിടെ നിന്നും ലഭിക്കുന്ന ശമ്പളം ഇവിടെ തന്നെ ചിലവാകും എന്നുള്ള ഭീതിയാലാണ് ഫ്രീ വിസാക്കാരായ മലയാളികള്‍ കൂടുതലും സൗദി അറേബ്യയോട് വിട പറയുന്നത് .
കഴിഞ്ഞ രണ്ടു മാസമായി ഇവിടെ നിന്നും എക്‌സിറ്റില്‍ നാട്ടിലേക്ക് ആയിരക്കണക്കിനു മലയാളികളാണ് പോയത് . ദിനംപ്രതി മാറി വരുന്ന നിയമങ്ങള്‍ , തങ്ങളില്‍ നിന്ന് സ്‌പോണ്‍സര്‍മാര്‍ അമിതമായി കഫാലത്തിനായി ഈടാക്കുന്ന പണം, പുറം പണിക്ക് നല്ല പ്രതിഫലം ലഭിക്കുന്നില്ല എന്നുള്ള കാരണങ്ങളാണ് മലയാളികള്‍ കൂട്ടത്തോടെ സൗദി വിടുന്നത് .ചില സ്‌പോന്‍സര്‍മാര്‍ അവര്‍ ആവശ്യപ്പെടുന്ന ഭീമമായ തുക നല്‍കാന്‍
വിസമ്മതിച്ചാല്‍ തൊഴിലാളികളെ ഒളിച്ചോട്ടക്കരനായി (ഹുറുബ് ) പ്രഖാപിച്ച് കേസ്സ് കൊടുക്കുകയാണ് പതിവ് .
ഇത്തരം തൊഴിലാളികള്‍ക്ക് പിന്നീട് മറ്റു വിസയില്‍ അഞ്ചു വര്‍ഷത്തേക്ക് സൗദിയിലേക്ക് വരാന്‍ സാധിക്കില്ല . എന്നാല്‍ രണ്ടു വര്‍ഷ കാലാവധി .തീര്‍ന്നാല്‍ തങ്ങളില്‍ നിന്നും മാറണമെന്നും ,ഇനിയും ഇഖാമ പുതിക്കി നല്‍കില്ലെന്ന് ഫ്രീ വിസാക്കാരോട് പറയുന്നസ്‌പോണ്‍സര്‍മാരും ഉണ്ട് . ഇവരുടെ കീഴില്‍ 75000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ മുടക്കി ഗള്‍ഫ് സ്വപ്നം കണ്ട് എത്തിയവരുള്‍പ്പെടെയുള്ളവരാണ് ഉള്ളത്.
ജോലി ഉപേക്ഷിച്ച് രാജ്യം വിടുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഡ്രൈവര്‍ , പാചകക്കാര്‍ , സെയില്‍സ്മാന്‍ ,ഇലക്ട്രിഷന്‍ ,എ.സി .മെക്കാനിക് തുടങ്ങിയ ജോലിക്ക് ആളിനെ കിട്ടാതെയായി .പുതിയ വേതന സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വരും ദിനങ്ങളില്‍ കൂടുതല്‍ ഫ്രീ വിസക്കാര്‍ നാടു പിടിക്കാനാണ് സാധ്യത .ഫ്രീ വിസ്സക്കാരായ തൊഴിലാളികള്‍ ചിലര്‍ റിലീസ് വാങ്ങി സ്ഥാപനങ്ങളില്‍ കയറിപ്പറ്റാനും ശ്രമിക്കുന്നുണ്ട് .എന്നാല്‍ ഇതില്‍ ഭൂരിഭാഗം തൊഴിലാളികളും തങ്ങളുടെ ഇഖാമ കാലാവധി തീരുന്നത് അനുസരിച്ച് എക്‌സിറ്റ് വാങ്ങി നാട്ടില്‍ പോകാനാണ് ആഗ്രഹിക്കുന്നത് .ഇപ്പോള്‍ നാട്ടിലും നല്ല ജോലി സാധ്യത ഉള്ളതിനാല്‍ ആണ് ഇവരെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് .
സൗദിയില്‍ ജോലിനോക്കുന്നത് 22 ലക്ഷം ഇന്ത്യാക്കാരാണ് . അതില്‍ 12 ലക്ഷം മലയാളികളാണ് .ഇതില്‍ ഒരു ലക്ഷം തൊഴിലാളികള്‍ ഫ്രീ വിസയില്‍ ജോലി നോക്കുന്നവരാണെന്ന് കണക്കാക്കുന്നു . ഇഖാമ കാലാവധി അവസ്സാനിക്കുന്നത് കാത്ത് നാട്ടില്‍ എക്‌സിറ്റില്‍ പോകാന്‍ നൂറു കണക്കിന് തൊഴിലാളികള്‍ തങ്ങളുടെ ക്യാമ്പില്‍ ഉള്ളതായി കോട്ടയം ജില്ലക്കാരനായ നവാസ് മംഗളത്തോട് പറഞ്ഞു .
No comments:
Post a Comment