പ്രധാനമന്ത്രിയുടെ പ്രസംഗം: അഞ്ച് ദൂരദര്‍ശന്‍ ജീവനക്കാര്‍ക്ക് സസ്പെന്ഷന്ന്യൂഡല്ഹി: ഡല്‍ഹി കൂട്ടമാനഭംഗത്തെക്കുറിച്ച് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് അഞ്ച് ദൂരദര്‍ശന്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് വൈകിയെത്തിയതിനാണ് നടപടി. രണ്ട് ക്യാമറാമാന്മാരെയും രണ്ട് എഞ്ചിനീയര്‍മാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. 9.30നായിരുന്നു പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ക്യാമറാമാനമാര്‍ എത്തിയത് 9.40ന്. എഞ്ചിനീയമാരാകട്ടെ 10 മണി കഴിഞ്ഞും. ഇതുമൂലം ദൃശ്യമാധ്യമ വാര്‍ത്താ ഏജന്‍സിയായ എ.എന്‍ .ഐ പകര്‍ത്തിയ ദൃശ്യങ്ങളാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ജിഹ്വയായ ദൂരദര്‍ശന് ഉപയോഗിക്കേണ്ടിവന്നത്. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസംഗം എഡിറ്റ് ചെയ്യാതെ നല്‍കിയതാണ് നടപടിക്ക് കാരണമെന്ന് പറയപ്പെടുന്നുണ്ട്. പ്രസംഗത്തിന്റെ അവസാനം എല്ലാം ശരിയായില്ലെ എന്ന അര്‍ഥത്തില്‍ ടീക്ക് ഹേ എന്ന് പ്രധാനമന്ത്രി പറഞ്ഞതും സംപ്രേഷണം ചെയ്യപ്പെട്ടിരുന്നു. ഇതു വലിയ വിമര്‍ശങ്ങള്‍ക്കാണ് വഴിവച്ചത്. ഡെല്‍ഹിയിലെ പ്രധാനപ്പെട്ട റോഡുകളില്‍ ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണം മൂലമാണ് തങ്ങള്‍ക്ക് പെട്ടന്ന് വിളിച്ചുചേര്‍ത്ത പ്രസംഗത്തിന് സമയത്ത് എത്താന്‍ കഴിയാതിരുന്നതെന്നാണ് ജീവനക്കാരുടെ വിശദ്ദീകരണം Mathrubhumi . |
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___