Tuesday, 25 December 2012

[www.keralites.net] സൈന്യം ബലാത്സംഗം ചെയ്തപ്പോള്‍ ഈ രോഷമെവിടെ

 

സൈന്യം ബലാത്സംഗം ചെയ്തപ്പോള്‍ ഈ രോഷമെവിടെ -അരുന്ധതി

 

Fun & Info @ Keralites.net
അരുന്ധതി റോയ്
ന്യൂദല്‍ഹി: സൈന്യത്തിന്‍െറയും പൊലീസിന്‍െറയും കാര്‍മികത്വത്തില്‍ നിരവധി നിരപരാധികളായ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴില്ലാത്ത രോഷം ദല്‍ഹി കൂട്ടബലാത്സംഗത്തിന്‍െറ കാര്യത്തില്‍ മാത്രമുണ്ടാകുന്നതില്‍ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് അദ്ഭുതം പ്രകടിപ്പിച്ചു. ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായത് സമ്പന്ന കുടുംബത്തില്‍നിന്ന് വരുന്ന ഉന്നത കുലജാതയായതിനാലും പ്രതികള്‍ ടാക്സി ഡ്രൈവര്‍മാരുള്‍പ്പെടുന്ന സാധാരണക്കാരായതിനാലുമായിരിക്കും ഈ ബഹളങ്ങളൊക്കെയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലായ 'ചാനല്‍ ഫോറു'മായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി.
കശ്മീരിലും മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യവും പൊലീസും ഭരണകൂടത്തിന്‍െറ ആയുധം എന്ന നിലക്കുതന്നെ ബലാത്സംഗത്തെ ഉപയോഗിക്കുന്നുണ്ട്. പൊലീസിന്‍െറയും സൈന്യത്തിന്‍െറയും ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ ഒട്ടുവളരെ പേരെ എനിക്ക് വ്യക്തിപരമായി അറിയാം. അവരോടൊന്നും ഐക്യദാര്‍ഢ്യം കാണിക്കാത്തവര്‍ ദല്‍ഹി ബലാത്സംഗത്തിന്‍െറ പേരില്‍ തെരുവിലിറങ്ങുന്നത് ഉപരിവര്‍ഗ ഇരട്ടത്താപ്പാണ് -അവര്‍ തുറന്നടിച്ചു.
പട്ടാളവും പൊലീസും ഉന്നതജാതിക്കാരും ബലാത്സംഗം നടത്തുന്നുണ്ട്. അവരാരും ശിക്ഷിക്കപ്പെടുന്നില്ല. അക്രമങ്ങള്‍ക്ക് ഇരയാവുന്ന ദലിത് സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. ദല്‍ഹിയിലുണ്ടായ സംഭവം ഒരുപക്ഷേ പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചേക്കാം. പക്ഷേ, അതിന്‍െറ ഗുണം ഒരിക്കലും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാന്‍ പോവുന്നില്ല -അരുന്ധതി പറഞ്ഞു

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment