Sunday, 11 November 2012

[www.keralites.net] യു.എ.ഇ.യില്‍ ശോഭനയുടെ നൃത്തവിസ്മയം നവംബര്‍ 22, 23, 24 ദിവസങ്ങളില്‍

 


വിസ്മയിപ്പിക്കുന്ന രംഗസജ്ജീകരണങ്ങളുമായി പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ശോഭനയുടെയും സംഘത്തിന്റെയും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്തപരിപാടി യു.എ.ഇ.യിലെ വിവിധ സ്റ്റേജുകളില്‍ അരങ്ങേറും. നവംബര്‍ 23ന് ദുബായ് അല്‍നാസര്‍ ലിഷര്‍ ലാന്റില്‍ 'കൃഷ്ണ' അരങ്ങേറുക. 'കൃഷ്ണ'യില്‍ ശ്രീകൃഷ്ണചരിതത്തെ ആസ്പദമാക്കി വൃന്ദാവനം, മധുര, കുരുക്ഷേത്ര തുടങ്ങിയ സ്ഥലങ്ങള്‍ മായക്കാഴ്ചകളായി അരങ്ങില്‍ നിറയും. ഓസ്‌കാര്‍അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് 'കൃഷ്ണ'യുടെ സംഗീതസംവിധാനം നിര്‍വഹിച്ചത്. തമിഴ് നടന്മാരായ സൂര്യ, പ്രഭു, രാധിക തുടങ്ങിയവരും ഹിന്ദിചലച്ചിത്രപ്രവര്‍ത്തകരായ ശബാനാ ആസ്മി, നന്ദിതാദാസ്, കൊങ്കണാ സെന്‍, മിലിന്ദ് സോമന്‍ തുടങ്ങിയവരാണ് കൃഷ്ണയില്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത്. രാജീവ് കലാസംവിധാനം നിര്‍വഹിക്കുന്നു. 
ലോകത്തെ വിവിധ രാജ്യങ്ങളില്‍ അവതരിപ്പിച്ച് നിരൂപകപ്രശംസ നേടിയ 'കൃഷ്ണ' ആസ്വാദകര്‍ക്ക് വിസ്മയക്കാഴ്ചകള്‍ സമ്മാനിക്കുമെന്ന് പരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ രാജന്‍ വര്‍ക്കല, അസീസ് ഷാര്‍ജ, ഹംസ ഇരിക്കൂര്‍, അമര്‍ സിങ്, അബ്ദുള്‍മുനീര്‍, സി. മുനീര്‍ എന്നിവര്‍ പങ്കെടുത്തു.നവംബര്‍ 22ന് രാത്രി 8 മണിക്ക് 'കല അബുദാബി'യുടെ നേതൃത്വത്തില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍സെന്ററിലും,,24ന് അല്‍അയിന്‍ ഓസ്‌കാര്‍ തിയേറ്ററിലുമാണ് 'കൃഷ്ണ' അരങ്ങേറുക 
'കൃഷ്ണ'യുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്:050 5898767, 050 7850773 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം





www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment