മുസ്‌ലിം തീവ്രവാദത്തിന്റെ അനന്ത സാധ്യതകള്‍ സി.പി.ഐ.എം പരീക്ഷിച്ചപ്പോള്‍
മുസ്ലീം അല്ലാത്ത ഒരാളുടെ കാറില്‍ ബോധപൂര്‍വ്വം ഒരു മുസ്‌ലിം ചിഹ്നം പതിച്ചതിലൂടെ സാമ്രാജ്യത്വവും സംഘപരിവാരും ചെയ്യുന്ന അതേ ജോലി തന്നെയാണ് ടി.പിയുടെ കൊലയാളികളും അതിന്റെ ആസൂത്രകരും ചെയ്തത്.
അനന്തന്‍
2012 മെയ് നാല് രാത്രി 10.30. പത്ര മാധ്യമങ്ങള്‍ പേജുകള്‍ സെറ്റ് ചെയ്ത് അവസാന മിനുക്കു പണികള്‍ ചെയ്യുന്ന സമയം. ദൃശ്യമാധ്യമങ്ങള്‍ ലൈവ് ബുള്ളറ്റിനുകള്‍ അവസാനിപ്പിക്കുന്ന സമയം. വടകരയ്ക്കടുത്ത് വള്ളിക്കാട്ട് വെച്ച് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. 51 വെട്ടുകളേറ്റ ആ വിപ്ലവ കമ്മ്യൂണിസ്റ്റ് നേതാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ വാര്‍ത്താ പ്രാധാന്യം ഉള്‍ക്കൊണ്ട് ചാനല്‍ ഡസ്‌കുകള്‍ ഉണര്‍ന്നു. ബ്രേക്കിങ് ന്യൂസ് പോയിക്കൊണ്ടിരുന്നു. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു…. വടകര വള്ളിക്കാടാണ് കൊലപാതകം നടന്നത്… എന്നിങ്ങനെയായിരുന്നു എല്ലാ ചാനലുകളുടെയും ബ്രേക്കിങ്….
എന്നാല്‍ മണിക്കൂറുകള്‍ക്കകം സി.പി.ഐ.എം ചാനലായ കൈരളിപീപ്പിള്‍ ബ്രേക്കിങ്ങിനൊപ്പം ഒരു വരി കൂടി ചേര്‍ത്തു. സംഭവത്തിന് പിന്നില്‍ തീവ്രവാദികളെന്ന് സൂചന… പിന്നീട് ഓരോന്നായി വ്യക്തമാവാന്‍ തുടങ്ങി. സംഭവം നടന്നത് വള്ളിക്കാട് മുസ്‌ലിം പള്ളിക്ക് മുന്നില്‍. പ്രതികള്‍ സഞ്ചരിച്ചുവെന്ന് കരുതുന്ന കാറിന് പിറകില്‍ 'മാഷാ അല്ലാ'… എന്ന് അറബിയില്‍ വാചകം… പ്രതികളെന്ന് സൂചനയെന്ന പേരില്‍ കൈരളി ചാനല്‍ ആദ്യം നല്‍കിയ പേര് റഫീഖ് എന്നയാളുടെത്(പിന്നീട് മറ്റു ചാനലുകളിലും കുറച്ച് സമയം ആ പേര് മാത്രമേയുണ്ടായിരുന്നുള്ളൂ…)
ടി.പി ചന്ദ്രശേഖരന്റെ വധത്തിന്റെ ഉത്തരവാദിത്തം സി.പി.ഐ.എമ്മിന്റെ മേല്‍ ആരോപിക്കാനല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് ആഗോള തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും കേരളത്തില്‍ സി.പി.ഐ.എം തന്നെ ഇടപെടുകയും ചെയ്ത 'മുസ്‌ലിം തീവ്രവാദികള്‍' എന്ന പദത്തിന്റെ സാധ്യത എത്ര തന്ത്രപരമായാണ് സി.പി.ഐ.എം ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടുകയാണ്.
ചന്ദ്രശേഖരനെ വെട്ടിനുറുക്കിയ കൊലയാളികള്‍ സഞ്ചരിച്ച കാറില്‍ ബോധപൂര്‍വ്വം പതിച്ച അറബി വാചകം അടങ്ങിയ സ്റ്റിക്കര്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. 'മാഷാ അല്ലാ' എന്ന അറബി പദം കൊണ്ട് ഉദ്ദേശിക്കുന്നത് ദൈവം ഇച്ഛിച്ചാല്‍ എന്നാണ് . കൊലക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ അറബി സ്റ്റിക്കര്‍ പതിച്ചത് പത്രങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ തീവ്രവാദ ബന്ധത്തിന്റെ സൂചന കൂടി നല്‍കി.
കൊലയാളികള്‍ സഞ്ചരിച്ച കാര്‍ മുസ്ലീം അല്ലാത്ത ഒരാളില്‍ നിന്നാണ് വാടകക്ക് എടുത്തത്. മുസ്ലീം അല്ലാത്ത ഒരാളുടെ കാറില്‍ ബോധപൂര്‍വ്വം ഒരു മുസ്‌ലിം ചിഹ്നം പതിച്ചതിലൂടെ സാമ്രാജ്യത്വവും സംഘപരിവാരും ചെയ്യുന്ന അതേ ജോലി തന്നെയാണ് ടി.പിയുടെ കൊലയാളികളും അതിന്റെ ആസൂത്രകരും ചെയ്തത്. ചന്ദ്രശേഖരനെ വധിച്ചത് മുസ്‌ലിം തീവ്രവാദികളാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അറബി സ്റ്റിക്കര്‍ പതിച്ചതിന്റെ ഉദ്ദേശ്യമെന്ന് വേണം കരുതാന്‍.
തീവ്രവാദ ആരോപണങ്ങളുടെ പേരില്‍ പ്രതിരോധത്തിലാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. എവിടെ സ്‌ഫോടനം നടന്നാലും രാജ്യത്തെ അന്വേഷണ സംവിധാനം അവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് പതിവ്. ഇതുകൊണ്ട് രണ്ടു ലക്ഷ്യങ്ങളാണ് നടപ്പാക്കപ്പെടുന്നത്. മുസ്‌ലിംകളെ എപ്പോഴും പ്രതിരോധത്തിലാക്കുകയെന്ന സംഘപരിവാര്‍ അജണ്ട. മറ്റൊന്ന് യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള കുറുക്കുവഴി. ഈ വഴികള്‍ ടി.പി വധക്കേസിലെ പ്രതികളും കൈരളി ചാനലും പ്രയോഗിച്ചുവെന്നല്ലേ സംശയിക്കേണ്ടി വരുന്നത്. രണ്ടാമതു പറഞ്ഞ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തലും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയുമായിരിക്കാം ഗൂഢാലോചകര്‍ ലക്ഷ്യം വെച്ചത്. എന്നാല്‍ അതിലൂടെ നടപ്പാക്കപ്പെടുന്നത് നേരത്തെ പറഞ്ഞ സാമ്രാജ്യത്വത്തിന്റെയും സംഘപരിവാരിന്റെ യഥാര്‍ത്ഥ അജണ്ടകള്‍ തന്നെയാണ്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment