Thursday, 17 May 2012

[www.keralites.net] കാലം സാക്ഷി...ചരിത്രം സാക്ഷി....

 

Fun & Info @ Keralites.net
കമ്മ്യൂണിസ്റ്റ്‌ വിരുദ്ധമായ ആശയങ്ങളും മൂല്യങ്ങളും ആധിപത്യം പുലര്‍ത്തുന്ന ചൂഷണാധിഷ്ടിത വ്യവസ്ഥിതിയില്‍ , കമ്മ്യൂണിസ്റ്റ്‌കാരന്‍ ആയി ജീവിക്കുക എന്നത് എന്നും എവിടെയും കടുത്ത വെല്ലുവിളിയായിരിക്കും. അത് വളരെ നന്നായി അറിയുന്നവരാണ് ഓരോ സഖാക്കളും. എതിരുകളോട് ഏറ്റുമുട്ടി ഏറ്റുമുട്ടി മാത്രമേ അവനു ജീവിക്കുവാന്‍ ആവുകയുള്ളൂ. കമ്മ്യൂണിസ്റ്റ്‌ ആയി ജീവിക്കുക എന്നതിന് വലിയ അര്‍ത്ഥമാണുള്ളത്. താന്‍ ജീവിക്കുന്ന മനുഷ്യത്ത വിരുദ്ധമായ വ്യവസ്ഥിതിയെ നാരായവേരോടെ പിഴുതെറിയുന്നതിനുള്ള വിപ്ലവരാഷ്ട്രീയ പ്രവര്‍ത്തനം നടത്താതെ ഒരാള്‍ കമ്മ്യൂണിസ്റ്റ്‌കാരന്‍ ആവുകയില്ല. ആശയതലത്തിലും ഭൌതിക തലത്തിലും കമ്മ്യൂണിസ്റ്റ്‌കാരന്‍ നടത്തുന്ന ഓരോ സമരവും വ്യവസ്ഥിതിയുടെ മാറ്റം എന്ന ലക്ഷ്യം ഉള്‍ക്കൊണ്ട്‌ കൊണ്ടുള്ളതാണ്. അല്ലാതെ മുതലാളിത്ത ഫ്യൂഡല്‍ വ്യവസ്ഥിതി നിലനിര്‍ത്തികൊണ്ടുള്ള സാമൂഹിക നീതി എന്ന കേവല രാഷ്ട്രീയലക്ഷ്യം അല്ല കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കുള്ളത്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചൂഷകവര്‍ഗ്ഗ മേധാവിത്ത്വ ഭരണവ്യവസ്ഥിതിയുടെ ഉത്തരം താങ്ങികളും, അതിന്‍റെ ഗുണഭോക്താക്കള്‍ ആയ സ്വദേശി വിദേശി കുത്തകകളും സാമ്രാജ്യത്ത്വ ശക്തികളും ആറ്റുനോറ്റ് കാത്തിരിക്കുന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ തകര്‍ച്ചക്ക്‌ വേണ്ടിയാണ്.
ജാതിയുടെയും മതത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും യുക്തിവാദത്തിന്റെയും ഭിന്നതകള്‍ തീര്‍ക്കുന്ന എല്ലാ അതിരുകളും അവസാനിപ്പിച്ചു കൊണ്ട്, എല്ലാ വര്‍ഗ്ഗ ശത്രുക്കളും ഒന്നിക്കുന്നത് തങ്ങളുടെ വര്‍ഗ്ഗ താല്‍പര്യങ്ങള്‍ക്ക് നിതാന്ത ഭീഷണിയായ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തകര്‍ക്കുക എന്ന അജണ്ടയില്‍ മാത്രമാണ്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ബഹുജന അടിത്തറയുള്ള കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിആയത് കൊണ്ട് അതിന്റെ നേരെയാണ് അവരുടെ ആക്രമണത്തിന്റെ കുന്തമുന എന്നത് സ്വാഭാവികമാണ്. അടിമമാനസത്തില്‍ നിന്ന് മുക്തിനേടിയ ആത്മബോധത്തിന്‍റെ കരുത്തോടെ തന്നെ പറയട്ടെ, കുടില ശക്തികളുടെ എല്ലാ വെല്ലുവിളികളും നേരിട്ട് കൊണ്ട് ഈ പ്രസ്ഥാനവും അതിന്‍റെ വിപ്ലവ പടയണിയും ഇരുട്ടിന്‍റെ ശക്തികള്‍ക്ക് താക്കീതായി മുന്നേറുക തന്നെ ചെയ്യും. കാലം സാക്ഷി...ചരിത്രം സാക്ഷി....

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment