Monday 9 April 2012

[www.keralites.net] ടെറാഫ്യൂജിയ കാര്‍ പരീക്ഷണ പറക്കല്‍ നടത്തി

 

ടെറാഫ്യൂജിയ കാര്‍ പരീക്ഷണ പറക്കല്‍ നടത്തി


ന്യൂയോര്‍ക്ക്: പറക്കുംകാര്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു. ട്രാന്‍സിഷന്‍ എന്ന് പേര് നല്‍കിയിട്ടുള്ള പറക്കും കാര്‍ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി നിര്‍മ്മാതാക്കളായ ടെറാഫ്യൂജിയ അവകാശപ്പെട്ടു. കാറില്‍ നാലുപേര്‍ക്ക് പറക്കാം. നാലു ചക്രങ്ങളും രണ്ട് ചിറകുകളും ഉണ്ട്. ചിറകുകള്‍ മടക്കിവച്ചാല്‍ റോഡിലൂടെ കാറായി ഓടിക്കാം. 1400 അടി ഉയരത്തിലാണ് കാര്‍ പരീക്ഷണ പറക്കല്‍ നടത്തിയത്.



പറക്കുന്ന ട്രാന്‍സിഷന്‍ കാര്‍ 100 പേര്‍ ഇതിനകം ബുക്കുചെയ്തുകഴിഞ്ഞു. 10,000 ഡോളര്‍ (5.14 ലക്ഷം രൂപ) വീതം നല്‍കിയാണ് ഇവര്‍ കാര്‍ ബുക്കുചെയ്തത്. ഉടന്‍ നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ പ്രദര്‍ശനത്തിന് എത്തുന്നതോടെ ട്രാന്‍സിഷന് ആവശ്യക്കാര്‍ ഏറുമെന്നാണ് ടെറാഫ്യൂജിയയുടെ പ്രതീക്ഷ. കാര്‍ ഒന്നിന് 2,79,000 ഡോളര്‍ (1.43 കോടി രൂപ) ചിലവ് വരുമെന്നാണ് കരുതുന്നത്. കാറിന് പറന്നുയരാന്‍ ഉടമകള്‍ ചെറിയൊരു റണ്‍വെയും നിര്‍മ്മിക്കേണ്ടിവരും.



പറക്കുംകാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ 1930 മുതല്‍ വിവിധ നിര്‍മ്മാതാക്കള്‍ ശ്രമം നടത്തി വരികയാണ്. ഇതുസംബന്ധിച്ച ഗവേഷണങ്ങളില്‍ ടെറാഫ്യൂജിയ മറ്റാരെക്കാളും മുന്നിലെത്തിയതായി വ്യോമയാന രംഗത്തെ വിദഗ്ദ്ധനായ റോബര്‍ട്ട് മാന്‍ പറയുന്നു. സാധാരണ കാറുകളില്‍ ഉപയോഗിക്കുന്നതിനെക്കാള്‍ ഭാരംകുറഞ്ഞ ടയറുകളും ഗ്ലാസുകളും ട്രാന്‍സിഷനില്‍ ഉപയോഗിക്കാന്‍ അധികൃതര്‍ ടെറാഫ്യൂജിയയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ സംവിധാനം നിര്‍ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പറക്കും കാറിന് ഭാരം കൂടും എന്നതിനാലാണിത്.



പണമുണ്ടെങ്കില്‍ മാത്രം പറക്കുംകാര്‍ സ്വന്തമാക്കാമെന്ന് കരുതേണ്ട. കുറഞ്ഞത് 20 മണിക്കൂറെങ്കിലും വിമാനം പറത്തി പരിചയമുള്ളവര്‍ക്കെ കാര്‍ സ്വന്തമാക്കാന്‍ കഴിയൂ. റോഡിലൂടെ മണിക്കൂറില്‍ 70 മൈല്‍ വേഗത്തില്‍ ഓടാനും 115 മൈല്‍ വേഗത്തില്‍ ആകാശത്ത് പറക്കാനും ട്രാന്‍സിഷന് കഴിയും. ഒരു മണിക്കൂര്‍ പറക്കാന്‍ കാറിന് അഞ്ച് ഗ്യാലന്‍ വിമാന ഇന്ധനം വേണം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment