Monday, 9 April 2012

[www.keralites.net] നിക്ഷേപ തട്ടിപ്പ്: ഇന്‍റഗ്രേറ്റഡ് ഫൈനാന്‍സ് എം.ഡി റിമാന്‍ഡില്‍

 

നിക്ഷേപ തട്ടിപ്പ്: ഇന്‍റഗ്രേറ്റഡ് ഫൈനാന്‍സ് എം.ഡി റിമാന്‍ഡില്‍

ചെന്നൈ: കേരളത്തില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം വാങ്ങി ജനങ്ങളെ കബളിപ്പിച്ച കേസില്‍ ഇന്‍റഗ്രേറ്റഡ് ഫൈനാന്‍സ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് കുരുവിളയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ജയിലിലടച്ചു.
കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 18 ശാഖകളിലായി ജനങ്ങളില്‍നിന്ന് 20 കോടിയിലേറെ രൂപ ബോണ്ടായും ഡെപ്പോസിറ്റായും സ്വീകരിച്ച കമ്പനി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയിരുന്നില്ല. നിക്ഷേപകരില്‍നിന്ന് പണം വാങ്ങി കബളിപ്പിച്ചതിന് ഇന്‍റഗ്രേറ്റഡ് ഫൈനാന്‍സ് മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ ചെന്നൈ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പൊലീസ് കേസെടുത്തിരുന്നു. ഇന്‍സ്പെക്ടര്‍ എം. സത്യശീലന്‍െറ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കഴിഞ്ഞ 27നാണ് ജോര്‍ജ് കുരുവിളയെ അറസ്റ്റ് ചെയ്തതെന്ന് ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.
ഇന്‍റഗ്രേറ്റഡ് ഫൈനാന്‍സില്‍നിന്ന് പണം തിരിച്ചുകിട്ടാത്ത നിക്ഷേപകര്‍ ഇന്‍സ്പെക്ടര്‍ എം. സത്യശീലന് പരാതി നല്‍കിയാല്‍ പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു. വിലാസം: ഇക്കണോമിക് ഒഫന്‍സ് വിങ് -2, എസ് 48, തമിഴ്നാട് ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്, തേര്‍ഡ് ഫ്ളോര്‍, സെക്കന്‍റ് അവന്യൂ, അണ്ണാനഗര്‍, ചെന്നൈ-40. മൊബൈല്‍: 07299668833.

Madhyamam

Nandakumar

P.S.
 

ഇന്‍റഗ്രേറ്റഡ് ഫൈനാന്‍സ്


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment