Saturday 24 March 2012

[www.keralites.net] Self Finance Professional Colleges Fees - latest

 

സര്‍ക്കാര്‍ സീറ്റിലും മാനേജ്മെന്റ് സീറ്റിലും ഒരേ ഫീസ് ആണെങ്കില്‍ പിന്നെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനപരീക്ഷ ഉള്‍പ്പെടെയുള്ള കടമ്പകള്‍ കടന്ന് സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നേടേണ്ട ആവശ്യം വരുന്നില്ല. മാനേജ്മെന്റുകള്‍ നടത്തുന്ന പ്രവേശനപരീക്ഷാ പ്രഹസനത്തിന്റെ ഭാഗമായാല്‍ മതി. ഇതോടെ പ്രവേശനത്തിനുള്ള മാനദണ്ഡം മെറിറ്റ് അല്ലാതാകുകയും ചെയ്യും.
ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലെ ഏകീകൃത ഫീസ് 3.75 ലക്ഷം രൂപയാക്കാന്‍ ധാരണയായ സാഹചര്യത്തില്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനും നിലപാട് കര്‍ക്കശമാക്കും. ഇപ്പോള്‍ പകുതിസീറ്റില്‍ 1.38 ലക്ഷം, 25,000 രൂപ എന്നിങ്ങനെയുള്ള ഫീസ് സ്ലാബ് മാറ്റാനും ഏകീകൃത ഫീസ് ആക്കാനും അവരും സമ്മര്‍ദംചെലുത്തും. അതല്ലെങ്കില്‍ മെറിറ്റ് സീറ്റിലും ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തേണ്ടി വരും.
 ഇതോടെ സാധാരണക്കാരും ഇടത്തരക്കാരുമായ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരം നഷ്ടമാകും. സാമൂഹ്യനീതിയും മെറിറ്റും ഇതോടൊപ്പം അട്ടിമറിക്കപ്പെടും. എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലെ കോളേജുകളില്‍ ഈ വര്‍ഷം 5,000 രൂപവീതം വര്‍ധിപ്പിക്കാനും രഹസ്യധാരണയായിട്ടുണ്ട്. എന്നാല്‍ , കരാര്‍ ഒപ്പിട്ടിട്ടില്ല.
കഴിഞ്ഞ ആറ് വര്‍ഷമായി ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനും കാത്തലിക്ക് മാനേജ്മെന്റ് അസോസിയേഷനും കീഴിലുള്ള നാല് മെഡിക്കല്‍ കോളേജുകളും 11 എന്‍ജിനിയറിങ് കോളേജും ഒഴികെയുള്ള 11 മെഡിക്കല്‍ കോളേജുകളിലും 116 എന്‍ജിനിയറിങ് കോളേജുകളിലും 50 % മെറിറ്റ് സീറ്റീല്‍ കുറഞ്ഞ ഫീസ് നിരക്കിലാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്.
സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള 11 മെഡിക്കല്‍ കോളേജുകളിലെ പകുതി സീറ്റില്‍ കഴിഞ്ഞ വര്‍ഷം 25,000 രൂപ, 1,38,000 രൂപ എന്നിങ്ങനെ രണ്ട് സ്ലാബുകളിലായാണ് ഫീസിളവ് നല്‍കിയത്. പകുതിസീറ്റിന്റെ 70 %ന് 1,38,000വും 30 %ന് 25,000വുമായിരുന്നു ഫീസ്. എന്നാല്‍ , അതിന് തൊട്ട് മുന്‍വര്‍ഷം 60 % സീറ്റില്‍ മാത്രമായിരുന്നു 1,38,000 ഫീസ്. ഈ സര്‍ക്കാര്‍ പത്ത് ശതമാനത്തിന് കൂടി ഫീസ് വര്‍ധിപ്പിച്ച് നല്‍കിയ വകയില്‍ നടപ്പ് അധ്യയന വര്‍ഷം മാനേജ്മെന്റുകളുടെ അമിതലാഭം മൂന്ന് കോടിയിലേറെയായിരുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment