Saturday 24 March 2012

[www.keralites.net] സ്വര്‍ണപ്പണയ സ്ഥാപനങ്ങള്‍ പൊട്ടലിന്റെ വക്കില്‍; മുത്തൂറ്റും മണപ്പുറവുമെല്ലാം...................

 

വീട്ടില്‍ സ്വര്‍ണ വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ... എന്നായിരുന്നു ഇതുവരെ സ്വകാര്യ സര്‍ണപ്പണ സ്ഥാനങ്ങള്‍ ചോദിച്ചിരുന്നത്. ഒരു തരി സ്വര്‍ണവുമായി കയറിച്ചെന്നാല്‍ കൈനിറയെ പണവുമായി മടങ്ങിവരാമെന്ന മായാജാലം ശരാശരി മലയാളികളെയും അല്‍പ്പമൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത്. എന്നാല്‍ സ്വര്‍ണം പണയം വയ്ക്കാന്‍ സ്വകാര്യ ബാങ്കിലേക്ക് ഓടും മുന്‍പ് ഇനി ഒരു വട്ടംകൂടി ചിന്തിക്കേണ്ടിവരും... ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍.ബി. എഫ്.സി) സ്വര്‍ണ പണയ വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതോടെ സ്വകാര്യ സ്വര്‍ണപ്പണയ ഇടപാടുകളിലൂടെ കോടികള്‍ സമ്പാദിച്ച സ്ഥാപനങ്ങളുടെ നടുവൊടിയാന്‍ പോകുന്നു.
കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ്, കൊശമറ്റം ഫിനാന്‍സ് എന്നിവയുള്‍പ്പെട ജനത്തെ പിഴിഞ്ഞുകൊണ്ടിരുന്ന പതിനായിരക്കണക്കിന് സ്വകാര്യ സ്ഥാപനങ്ങള്‍ പൂട്ടലിന്റെ വക്കിലെത്തും. സ്വര്‍ണ ബിസിനസ് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്തിറക്കി. എന്‍.ബി. എഫ്.സികള്‍ക്ക് കുറഞ്ഞ മൂലധന പര്യാപ്തതാ അനുപാതം 12 ശതമാനമായിരിക്കണമെന്നും സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 60 ശതമാനത്തിലധികം തുക വായ്പ നല്‍കരുതെന്നുമാണ് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നത്.

സ്വര്‍ണ കട്ടികള്‍, നാണയങ്ങള്‍ എന്നിവ പണയമായി സ്വീകരിച്ച് വായ്പ നല്‍കരുതെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നു. മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ്, കൊശമറ്റം ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ദേശസാല്‍കൃത, കോ ഓപ്പറേറ്റീവ് ബാങ്കുകളെക്കാള്‍ പണമാണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കിയിരുന്നത്. പലിശ കുറവാണെന്ന നിലയില്‍ പരസ്യം ചെയ്യുകയും എന്നാല്‍ കണക്കുകൊണ്ടുള്ള കളികളിലൂടെ വന്‍ പലിശ ഈടാക്കുകയുമാണ് ഈ സ്ഥാപനങ്ങള്‍ ചെയ്തിരുന്നത്. ഇത് മനസ്സിലാക്കാത്ത പാവങ്ങള്‍ ചതിയില്‍പ്പെടുന്നത് സ്ഥിരം സ്ഭവമായിരുന്നു. നടപടി ക്രമങ്ങള്‍ ലഘുവായതും സാധാരണക്കാരെ സ്വകാര്യ ബാങ്കുകളിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇതോടെ വന്‍ വളര്‍ച്ചയാണ് ഇത്തരം സ്ഥാപനങ്ങള്‍ നേടിയിരുന്നത്.

എന്‍. ബി. എഫ്. സികള്‍ അതിവേഗത്തില്‍ സ്വര്‍ണ പണയ ബിസിനസ് വിപുലൂകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സ്വര്‍ണ പണയ വായ്പാ രംഗത്തുള്ള ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിസിനസും സാന്നിദ്ധ്യവും അസാധാരണമായ നിലയില്‍ വര്‍ധിപ്പിച്ചുവെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു. ബാങ്ക് വായ്പകള്‍ ഉള്‍പ്പെടെയുള്ള പൊതുപണവും ചെറുകിട നിക്ഷേപകര്‍ക്കായി പുറത്തിറക്കുന്ന നോണ്‍ കണ്‍വര്‍ട്ടിബിള്‍ ഡിബഞ്ചറുകളെയും ആശ്രയിച്ചാണ് പ്രധാനമായും ഈ സ്ഥാപനങ്ങള്‍ മികച്ച വളര്‍ച്ച നേടിയതെന്നും റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. സ്വര്‍ണ വില കനത്ത തകര്‍ച്ച നേരിട്ടാല്‍ ഈ സ്ഥാപനങ്ങള്‍ നഷ്ടത്തിലാവാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ പല ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ വിലയുടെ 70 ശതമാനത്തിലധികം വായ്പ നല്‍കുന്നുണ്ട്. കൂടുതല്‍ തുക വായ്പയെടുക്കുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. അതേ സമയം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികള്‍ ഈ രംഗത്ത് കൂടുതല്‍ അച്ചടക്കം കൊണ്ടുവരാന്‍ സഹായിക്കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് പത്രക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ പുതിയ നിയന്ത്രണം സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയത് മറച്ചു വയ്ക്കാനാണ് ഇങ്ങനെ പ്രസ്ഥാവനയിറക്കിയതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനങ്ങള്‍ പൊട്ടാന്‍ പോകുകയാണെന്ന പ്രചാരണം ശക്തമായതോടെ ഇവിടങ്ങളില്‍ പണയം വച്ചവര്‍ കൂട്ടത്തോടെയെത്തി പണയം തിരിച്ചെടുക്കുന്നതായി വിവിധയിടങ്ങളില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ദിവസങ്ങള്‍ക്കകം പൂട്ടേണ്ടി വരുന്ന സ്ഥതിയാണ്

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment