സാംസംഗിന്റെ ഗാലക്‌സി ഹാന്‍ഡ്‌സെറ്റ് നിരയിലേക്ക് ഒരംഗം കൂടി എത്തുന്നു. സാംസംഗ് ഗാലക്‌സി എസ് ബ്ലെയ്‌സ് 4ജി എന്നാണ് ഈ പുതിയ മൊബൈലിന്റെ പേര്. ഈ ഫുള്‍ ടച്ച് ഫോണിന്റെ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും വളരെ ആകര്‍ഷണീയമാണ്. ഫീച്ചറുകള്‍: - 4.52 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
- 480 x 800 ഡിസ്‌പ്ലേ റെസൊലൂഷന്‍
- 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ
- 1080പി വീഡിയോ റെക്കോര്‍ഡിംഗ്
- ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്ലാഷ് സംവിധാനങ്ങള്‍
- 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ
- 16 ജിബി, 32 ജിബി എന്നിങ്ങനെ രണ്ട് ഇന്റേണല്‍ മെമ്മറി വേര്‍ഷനുകള്‍
- 32 ജിബി എക്‌സ്റ്റേണല്‍ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം
- 1 ജിബി റാം
- ജിപിആര്‍എസ്, എഡ്ജ്, സപ്പോര്‍ട്ട്
- വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി
- യുഎസ്ബി, മൈക്രോയുഎസ്ബി പോര്‍ട്ടുകള്‍
- ജിപിഎസ് സൗകര്യം
- ജിഎസ്എം ഫോണ്‍
- എച്ച്എസ്ഡിപിഎ 3ജി സപ്പോര്‍ട്ട്
- ഓഡിയോ, വീഡിയോ പ്ലെയറുകള്‍
- ആര്‍ഡിഎസ് ഉള്ള സ്റ്റീരിയോ എഫ്എം റേഡിയോ
- ലിതിയം അയണ്‍ ബാറ്ററി
- ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം
- 1.5 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍
- ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്
- അഡ്രിനോ 220 ജിപിയു
- ജാവ സപ്പോര്‍ട്ട്
ഈ പുതിയ സാംസംഗ് ഗാലക്‌സി ഹാന്‍ഡ്‌സെറ്റിന്റെ 4.52 ഇഞ്ച് സ്‌കരീന്‍ 16 ദശലക്ഷം നിറങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നു. ഇത് എഎംഒഎല്‍ഇഡി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണ്. ഡ്യുവല്‍ ക്യാമറ സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഒരെണ്ണം 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും രണ്ടാമത്തേത് 2 മെഗാപിക്‌സല്‍ ക്യാമറയും ആണ്. ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ സൗകര്യമുണ്ട് ഈ സ്മാര്‍ട്ട്‌ഫോണില്‍. ഇതിനു വേണ്ടി പ്രത്യേകം ഒരു മൈക്രോഫോണ്‍ തന്നെയുണ്ട് ഇതില്‍. ഈ ആന്‍ഡ്രോയിഡ് ഗാഡ്ജറ്റിന്റെ യൂസര്‍ ഇന്റര്‍ഫെയ്‌സ് ടച്ച്‌വിസ് ആണ്. സാംസംഗ് ഗാലക്‌സി എസ് ബ്ലെയ്‌സ് 4ജി ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഏപ്രിലിനും ജൂണിനും ഇടയിലായിരിക്കും ഈ ഹാന്‍ഡ്‌സെറ്റിന്റെ ലോഞ്ചിംഗ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. |
No comments:
Post a Comment