നിതാഖാത്ത് വെബ് ലിങ്ക്
റിയാദ്: നിതാഖാത്ത് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് തങ്ങളുടെ കമ്പനി ഏതു കാറ്റഗറിയില്‍ ഉള്‍പ്പെടുമെന്നറിയാനുള്ള വെബ് സൈറ്റ് ലിങ്ക് ബ്രാക്കറ്റില്‍ ചേര്‍ക്കുന്നു. (http://www.mol.gov.sa/Services/Inquiry/NonSaudiEmpInquiry.aspx?m=4). ഈ ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ തുറക്കുന്ന വെബ് പേജില്‍ ഒന്നാമത്തെ കോളത്തില്‍ സൗദി പ്രവേശന നമ്പറാണ് ചേര്‍ക്കേണ്ടത്. എയര്‍പോര്‍ട്ടില്‍ വെച്ച് പാസ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ വിഭാഗം ചേര്‍ക്കുന്ന പത്ത് അക്ക നമ്പറാണിത്. പുതുതായി സൗദിയിലെത്തി ഇഖാമ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഈ നമ്പര്‍ വഴി തങ്ങളുടെ കമ്പനി ഏതു വിഭാഗത്തിലാണുള്ളതെന്ന് പരിശോധിക്കാന്‍ കഴിയും. രണ്ടാമത്തെ കോളത്തില്‍ ഇഖാമ നമ്പറും മൂന്നാമത്തെ കോളത്തില്‍ പാസ്പോര്‍ട്ട് നമ്പറുമാണ് ചേര്‍ക്കേണ്ടത്. സൗദി പ്രവേശന നമ്പര്‍, ഇഖാമ, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒരു നമ്പര്‍ വഴി തന്നെ തങ്ങളുടെ കമ്പനി, സ്പോണ്‍സര്‍ ഏത് വിഭാഗത്തിലാണെന്ന് അറിയാന്‍ കഴിയും.
No comments:
Post a Comment