കോട്ടയ്ക്കല്‍: ലാത്തിയടിയല്ല രാഗവിസ്താരം; കാക്കിയണിഞ്ഞ് വിലങ്ങുകളില്ലാത്ത ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ തന്ത്രി മീട്ടുമ്പോള്‍ സരിതയ്ക്ക് അതറിയാം. ഡിസംബര്‍ അഞ്ചിന് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവ വേദിയില്‍ തോടി രാഗത്തില്‍ സ്വാതിതിരുനാള്‍ കൃതി കേള്‍ക്കുമ്പോള്‍ സംഗീതത്തില്‍ ബിരുദംനേടിയ ഒരു പോലീസുകാരിയുടെ ശബ്ദമാണ് അതെന്ന് എത്രപേരറിയും?
കച്ചേരി നടത്തിയും സംഗീതം അഭ്യസിപ്പിച്ചും കഴിഞ്ഞ മൂവാറ്റുപുഴ സ്വദേശി ഒ.എസ്. സരിത പോലീസിലെത്തിയത് ഒരു നിയോഗമാണ്. അതുകൊണ്ടെന്താ... ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് ഒരു ദക്ഷിണ നല്‍കാന്‍ പോലീസ് വകുപ്പിനായി. ഇപ്പോള്‍ മലപ്പുറം കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറാണ് മാറാടി പുത്തന്‍പുരയ്ക്കല്‍ ശ്രീവിശാഖത്തിലെ ഒ.എസ്. സരിത.
തൃപ്പൂണിത്തുറ ആര്‍.എല്‍.വി ഗവ. മ്യൂസിക് കോളേജില്‍ നിന്ന് സംഗീതത്തിലും ഫൈന്‍ ആര്‍ട്‌സിലും ബിരുദം നേടി ഏഴുവര്ഷംകഴിഞ്ഞാണ് സരിത പോലീസ് വേഷമണിഞ്ഞത്. കോഴിക്കോട് ചേവായൂര്‍ സ്റ്റേഷനിലും വനിതാസെല്ലിലും തുടര്‍ന്ന് തിരൂരിലും ജോലിചെയ്ത ശേഷമാണ് ഇവര്‍ കോട്ടയ്ക്കലെത്തിയത്.
പത്താം ക്ലാസ് പഠനത്തിന് ശേഷമാണ് സരിത ശാസ്ത്രീയ സംഗീതപഠനം ആരംഭിച്ചത്. അടുത്ത കൂട്ടുകാരിയുടെ വീട്ടിലെ ചടങ്ങിനിടയില്‍ മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സിലെ ഫാ. വിന്‍സെന്റ് തോമസാണ് സരിതയിലെ 'എം.എസ്. സുബ്ബലക്ഷ്മി'യെ തിരിച്ചറിഞ്ഞത്. പിന്നീടങ്ങോട്ട് ശുദ്ധപന്തുവരാളി രാഗംപോലെ മോഹനമായിരുന്നു സരിതയിലെ താളക്രമം.
അച്ഛന്‍ ശങ്കരനും അമ്മ പാറുക്കുട്ടിയമ്മയും അടങ്ങിയ കുടുംബംതന്നെയാണ് സരിതയെ പാട്ടിന്റെ വഴിയിലേക്ക് നയിച്ചത്. പിന്നീട് പ്രഗത്ഭരായ ഗുരുക്കന്മാരുടെ കീഴില്‍ സംഗീതലോകം വിപുലമാക്കി, പിറവം നെച്ചൂര്‍ രതീശന്‍, മാവേലിക്കര പി. സുബ്രഹ്മണ്യം, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി പോലുള്ളവര്‍. ആര്‍.വി. ദേവിയുടെ ശിഷ്യത്വത്തില്‍ വീണയും അഭ്യസിച്ചു.
സര്‍വീസില്‍ കയറിയ ശേഷവും കച്ചേരികള്‍ തുടര്‍ന്നു. പോലീസ് സ്റ്റേഷനുകളിലെ വിരസമായ പകല്‍ പാറാവ് കഴിഞ്ഞ് ക്ഷേത്രാങ്കണത്തിലെ സംഗീതസദസ്സുകളിലെത്തുമ്പോഴാണ് കാക്കിയണിഞ്ഞ ഈ സംഗീതജ്ഞ പൂര്‍ണയായത്.
എട്ടുവര്‍ഷം രാമമംഗലത്തെ ഷഡ്കാല ഗോവിന്ദമാരാര്‍ സംഗീതസഭയില്‍ സംഗീതാധ്യാപികയായ പരിചയാണ് മുതല്‍ക്കൂട്ടെന്ന് സരിത പറയുന്നു. പാട്ടുകാരി പോലീസായത് എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ നിറഞ്ഞൊന്നു ചിരിച്ചു സരിത... ''ഇഷ്ടായിട്ടെന്ന്യാണ്... സംഗീതം പോലെ''

mathrubhumi
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment