വിവര സാങ്കേതിക രംഗത്തും, കമ്പ്യൂട്ടര്‍ വിപണിയലും ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങളും മാറ്റങ്ങളും സാങ്കേതിക വികസനങ്ങളും നടക്കുന്നത് ലാപ്‌ടോപ്പ്, നെറ്റ്ബുക്ക്, ടാബ്‌ലറ്റ് എന്നിവയിലാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എന്നാല്‍ ഇത്രയും പേഴ്‌സണലാവുമെന്ന് ആരും വിചാരിച്ചു കാണില്ല. എന്നാല്‍ കൂടുതല്‍ മികച്ചവ ഇറങ്ങിക്കൊണ്ടേിരിക്കുന്നു.
ജിഗാബൈറ്റിന്റെ പുതിയ ഉല്‍പന്നമാണ് ടി1006 നെറ്റ്ബുക്ക് കമ്പ്യൂട്ടര്‍. സാധാരണ ഒരു നെറ്റ്ബുക്ക് ആണ് ഇതി കാഴ്ചയില്‍ എങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു നെറ്റ്ബുക്ക് കീബോര്‍ഡ് ഒരു ടാബ്‌ലറ്റ് സ്‌ക്രീനുമായി ബന്ധിപ്പിച്ചാല്‍ കിട്ടുന്ന ഒരു ആകെ തുകയാണ് ജിഗാബൈറ്റ് ടി1006 എന്നു പറയാം.
സ്‌ക്രീന്‍ ഉയര്‍ത്തിക്കഴിഞ്ഞാല്‍ 180 ഡിഗ്രി തിരിക്കാന്‍ കഴിയുന്നു എന്നത് ഈ നെറ്റ്ബുക്കിന്റെ ഒരു പ്രത്യേകതയാണ്. ഇങ്ങനെ തിരിച്ച സ്‌ക്രീന്‍ കീബോര്‍ഡിലേക്ക് തിരികെ താഴ്ത്തി വെച്ച് ഒരു ടാബ്‌ലറ്റ് ഉപയോഗിക്കും പോലെ ഉപയോഗിക്കാന്‍ സാധിക്കും ഈ നെറ്റ്ബുക്ക്. അതുകൊണ്ട് തന്നെ ഈ ടാബ്‌ലറ്റ്-നെറ്റ്ബുക്ക് സാധാരണ നെറ്റ്ബുക്കിനേക്കാളും ടാബ്‌ലറ്റിനേക്കാളും വലുതായിരിക്കും.
ഈ പുതിയ ബിഗാബൈറ്റ് കണ്‍വെര്‍ട്ടിബിള്‍ ടാബ്‌ലറ്റ്-നെറ്റ്ബുക്കില്‍ ഇന്റലിന്റെ ആറ്റം സെഡാര്‍ ട്രെയില്‍ ചിപ് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇതിന്റെ പഴയ വേര്‍ഷനുകളില്‍ നിന്നുള്ള കാര്യമായ വ്യത്യാസം.
ഇന്റലിന്റെ തന്നെ ജിഎംഎ 3650 ഗ്രാഫിക്‌സ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതുകൊണ്ട് ഇതില്‍ ഇന്റലിന്റെ ഏറ്റവും പുതിയ പ്രോസസ്സറായ ഇന്റല്‍ ആറ്റം പ്രോസസ്സറായിരിക്കും ഉപയോഗപ്പെടുത്തുക എന്നു പ്രതീക്ഷിക്കപ്പെടുന്നു.
മള്‍ട്ടി-ടച്ച് കപ്പാസിറ്റീവ് പാനല്‍ ഉള്ള 10.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ടാബ്‌ലറ്റ്-നെറ്റ്ബുക്കിന് ഉള്ളത്. രണ്ടു വ്യത്യസ്ത സ്‌ക്രീന്‍ റെസൊലൂഷനുള്ള മോഡലുകള്‍ ഇവയ്ക്കുണ്ട്. ഒരെണ്ണത്തിന്റെ സ്‌ക്രീന്‍ റെസൊലൂഷന്‍ 1224 x 600 പിക്‌സലും, മറ്റേതിന്റേത് 1366 x 768 പിക്‌സലും ആണ്.
1.5 കിലോഗ്രാം ആണ് ഈ ടാബ്‌ലറ്റ്-നെറ്റ്ബുക്കിന്റെ ഭാരം. ഡിഡിആര്‍3 മെമ്മറി സ്ലോട്ട്, 2.5 ഇഞ്ച് ഹാര്‍ഡ് ഡ്രൈവ് ബേ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍, എഥര്‍നെറ്റ്, എച്ച്ഡിഎംഐ, 1.3 മെഗാപിക്‌സല്‍ ക്യാമറ, ഫഌഷ്… കാര്‍ഡ് റീഡര്‍, 1.5 വാട്ട് സ്റ്റീരിയോ സ്പീക്കറുകള്‍, ബില്‍ട്ട്-ഇന്‍ മൈക്രോഫോണ്‍, ഒപ്ഷണല്‍ 3ജി സപ്പോര്‍ട്ട് എന്നിവയെല്ലാം ഈ ടാബ്‌ലറ്റ്-നെറ്റ്ബുക്കിന്റെ പ്രത്യേകതകളാണ്.
ഈ ടാബ്‌ലറ്റ്-നെറ്റ്ബുക്കിന്റെ വില കൂടി പ്രഖ്യാപിക്കപ്പെട്ടാല്‍ കൂടുതലാളുകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടും.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment