സര്‍ക്കാരുകളുടേത് ഗുരുതര കൃത്യവിലോപം: മാര്‍ പെരുന്തോട്ടം
Posted on: 03-Dec-2011 11:56 PM
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിലുള്ള ഗുരുതരമായ കൃത്യവിലോപമാണെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശനിയാഴ്ച ക്രൈസ്തവസഭകള്‍ സംയുക്തമായി നടത്തിയ ഉപവാസപ്രാര്‍ഥനയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ആളുകളും സംഘടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ നിലപാട് അഖണ്ഡഭാരതത്തിന്റെ ഹൃദയത്തെയാണ് മുറിവേല്‍പ്പിക്കുന്നതെന്ന് രാവിലെ ഉപവാസയോഗം ഉദ്ഘാടനം ചെയ്ത് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. കേരളത്തിലെ സഹോദരങ്ങളുടെ ജീവന്‍പോയാലും സ്വന്തം നേട്ടങ്ങള്‍ സംരംക്ഷിക്കണമെന്ന് കരുതുന്ന തമിഴ്നാടിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടുമൂലം ഉറക്കം നഷ്ടപ്പെട്ട ആയിരക്കണക്കിന് സഹോദരങ്ങളുടെ വികാരമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മനസ്സിലാക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത പറഞ്ഞു. അണക്കെട്ട് പുതുക്കിപ്പണിയാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ അലംഭാവം വെടിയണമെന്ന് സമാപനയോഗത്തില്‍ പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്് പറഞ്ഞു. തമിഴ്നാടിനോടുള്ള സാഹോദര്യം നിലനിര്‍ത്തി കേരളത്തിന്റെ താല്‍പ്പര്യം സംരംക്ഷിക്കണമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ ഉമ്മന്‍ പറഞ്ഞു. ഫാ. ഫിലിപ്പ് ഞരളക്കാട്ട്, റവ. ജോസഫ് മണക്കളം, ഫാ. പി കെ പൗലോസ്, അഡ്വ. പി സി സെബാസ്റ്റ്യന്‍ , തോമസ് സെബാസ്റ്റ്യന്‍ , അഡ്വ. പി പി ജോസഫ്, അഡ്വ. ജോജി ചിറയില്‍ , ഡോ സാബു ഡി മാത്യു, ഡോ പി സി അനിയന്‍കുഞ്ഞ്, ജോസ് മാത്യു ആനിത്തോട്ടം, ഫാ. ഡോ. മാണി പുതിയിടം, മോണ്‍ . മാത്യു എളപ്പാനിക്കല്‍ എന്നിവര്‍ സംസാരിച്ചു. കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളിയില്‍ നിന്ന് ആരംഭിച്ച റാലി മോണ്‍ . ജോസ് നവാസ് ഫ്ളാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് വൈദികരും അല്‍മായരും സ്കൂള്‍ - കോളേജ് വിദ്യാര്‍ഥികളും അണിനിരന്നു.
From: sabu john <sabujohn2@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Saturday, December 3, 2011 4:05 PM
Subject: [www.keralites.net] അഡ്വക്കേറ്റ് ജനറലിനെ ചവിട്ടിപ്പുറത്താക്കണം
To: Keralites <Keralites@yahoogroups.com>
Sent: Saturday, December 3, 2011 4:05 PM
Subject: [www.keralites.net] അഡ്വക്കേറ്റ് ജനറലിനെ ചവിട്ടിപ്പുറത്താക്കണം
അഡ്വക്കേറ്റ് ജനറലിനെ ചവിട്ടിപ്പുറത്താക്കണം: പി.സി.ജോര്‍ജ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഇതുവരെ സ്വീകരിച്ച നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഹൈക്കോടതിയില്‍ പരാമര്‍ശം നടത്തിയ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്.
അഡ്വക്കേറ്റ് ജനറല്‍ വെറും പൊട്ടനും തൊപ്പിയാനുമാണെന്നും പി.സി.ജോര്‍ജ് പരിഹസിച്ചു.
മുല്ലപ്പെരിയാറിലെ ജലനിരപ്പും ജനങ്ങളുടെ ആശങ്കയും തമ്മില്‍ ബന്ധമില്ലെന്നും ഡാം തകര്‍ന്നാല്‍ വെള്ളം താങ്ങാനാവുമെന്നുമുള്ള അഡ്വക്കറ്റ് ജനറലിന്റെ ഹൈക്കോടതിയിലെ സത്യവാങ്മൂലമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്.
അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാജി വെയ്ക്കില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കേസില്‍ ചൊവ്വാഴ്ചയും കോടതിയില്‍ ഹാജരാകുമെന്നും എ.ജി അറിയിച്ചിട്ടുണ്ട്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment