ഇലക്ട്രോണിക് സിഗ്നേച്ചര്‍ ക്രിയേഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് സാധാരണ കടലാസില്‍ പേനകൊണ്ട് ഒപ്പിട്ടശേഷം അത് സ്കാന്‍ചെയ്ത് ഇമേജ് രൂപത്തിലാക്കി (ഇ-സൈന്‍ ഇമേജ്) തുടരാവശ്യങ്ങള്‍ക്കുവേണ്ടി സൂക്ഷിക്കുന്ന രീതിയാണ്. വേഡ് പ്രോസസറുകളാല്‍ തയ്യാറാക്കുന്ന ഡോക്യുമെന്റുകളിലേക്ക് ഈ ഇമേജ്കൂടി യഥാസ്ഥാനത്ത് പതിപ്പിക്കുന്നതോടെ ഒപ്പിട്ട പ്രമാണം തയ്യാറായിക്കഴിഞ്ഞു. പൊതുവായ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ ഉപയോഗിക്കുന്ന രീതിയാണിത്. സ്വന്തമായി തയ്യാറാക്കി ഒപ്പിട്ട് അയച്ചുകൊടുക്കാനുള്ള ഒരു രേഖയുടെ കാര്യത്തില്‍ ഇതു മതിയെങ്കിലും, ഒപ്പിട്ടു കിട്ടാനായി മറ്റൊരാള്‍ ഇ-മെയിലായി അയച്ചുതന്ന പിഡിഎഫ് പോലുള്ള "ലോക്ഡ് ഡോക്യുമെന്റുകള്‍" കൈകാര്യംചെയ്യണമെങ്കില്‍ അല്‍പ്പസമയം കൂടുതല്‍ വേണം.
പിഡിഎഫ് സിഗ്നേച്ചര്‍ വേഡ് പ്രോസസറാല്‍ തയ്യാറാക്കിയ ഡിജിറ്റല്‍ ഡോക്യുമെന്റുകളില്‍ നേരത്തെ പറഞ്ഞപോലെ ഇ-സൈന്‍ ഇമേജ് കൂട്ടിച്ചേര്‍ത്തശേഷം അതിനെ പാസ്വേഡ് സുരക്ഷയോടെ പിഡിഎഫ് ആക്കി ഇന്റര്‍നെറ്റ്വഴി വേണ്ടിടത്ത് എത്തിക്കാന്‍ ഒരു പ്രായസവുമില്ല. എന്നാല്‍ ഒപ്പിടാനായി കൈവശം കിട്ടിയത് മറ്റൊരാള്‍ തയ്യാറാക്കി അയച്ച പിഡിഎഫ് ആണെങ്കില്‍ എന്തുചെയ്യും? ആ പിഡിഎഫിനെ വേഡ് ഫയല്‍ ആക്കിയശേഷം ഇ-സൈന്‍ ഇമേജ് ചേര്‍ത്ത് അതിനെ വീണ്ടും പിഡിഎഫ് ആക്കി എക്സ്പോര്‍ട്ട് ചെയ്യാം. നല്ലൊരു "പിഡിഎഫ് വ്യൂവര്‍" അപ്ലിക്കേഷനിലൂടെ അതു തുറന്ന് എഡിറ്റ്ചെയ്ത് ഒപ്പു പതിപ്പിക്കാം. തുടര്‍ന്ന് പിഡിഎഫ് രൂപത്തിലേക്കുതന്നെ മാറ്റി എക്സ്പോര്‍ട്ട് ചെയ്യാം. ഇതിനുതകുന്നൊരു വിന്‍ഡോസ് അപ്ലിക്കേഷനാണ് "പിഡിഎഫ് എക്സ്ചേഞ്ച് വ്യൂവര്‍". http://www.tracker-software.com/product/pdf-xchange-viewer
വെബ് ബേസ്ഡ് സിഗ്നേച്ചര്‍
ഇനി മറുവശത്തുനിന്നു ചിന്തിക്കാം.ഇവിടെ നാം തയ്യാറാക്കിയ ഒരു ഡോക്യുമെന്റ് മറ്റൊരാള്‍ക്ക് അയച്ചുകൊടുത്ത് അയാളുടെ ഒപ്പു വാങ്ങണമെങ്കില്‍ നമുക്കു പറ്റിയ ഏറ്റവും നല്ല മാര്‍ഗം ഏതാകും? രണ്ടുകൂട്ടര്‍ക്കും ഇപ്പണി എളുപ്പമാക്കാന്‍ "വെബ് ബേസ്ഡ് സിഗ്നേച്ചര്‍ സര്‍വീസ്" ആകും നല്ലത്. നമ്മുടെ ഡോക്യുമെന്റ് അത് സൈന്‍ ചെയ്യാനുള്ള ആളിന്റെ ഇ-മെയില്‍ ഐഡിയുള്‍പ്പെടെ അപ്ലോഡ് ചെയ്യുകയാണിവിടെ വേണ്ടത്. മേല്‍വിലാസക്കാരന് വെബ് ബ്രൗസറില്‍തന്നെ അതു തുറന്ന് ടൈംസ്റ്റാമ്പ് ഉള്‍പ്പെടെയുളള സിഗ്നേച്ചര്‍ പതിപ്പിച്ച് അയാളുടെ ജോലി തീര്‍ക്കാം. അത് തിരിച്ച് ഡൗണ്‍ലോഡ്
ചെയ്യുന്ന ജോലി മാത്രമാണ് പിന്നെ നമുക്കുള്ളത്. https://rightssignature.com/ ഇവിടെയും ഒരുകൈ നോക്കാം. https://signnow.com/ ഇത്തരം സേവനം പൂര്‍ണമായും സൗജന്യമായി ലഭിക്കാന്‍ പ്രയാസമാണ്.
ആശയക്കുഴപ്പം ഒഴിവാക്ക
കംപ്യൂട്ടറും ഇന്റര്‍നെറ്റും ആയി ബന്ധമുള്ളതെന്തും
ഡിജിറ്റലെന്നു കണക്കാക്കുന്നതിനാല്‍ ഈ ഒപ്പിടലിന്റെ കാര്യത്തിലും ചില തെറ്റിദ്ധാരണകളോ ആശയക്കുഴപ്പമോ ഉണ്ടാകാം. ഇവിടെയും കൈകാര്യംചെയ്യുന്നത് ഡിജിറ്റല്‍രൂപത്തിലുള്ള കൈയൊപ്പുതന്നെയാണെങ്കിലും "ഇലക്ട്രോണിക് സിഗ്നേച്ചര്‍" എന്ന വിശേഷണമാണ് അനുയോജ്യം.
വെരിസൈന്‍ പോലുള്ള സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റികള്‍ നല്‍കുന്ന ഡിജിറ്റല്‍ സിഗ്നേച്ചറും ഈ ഇലക്ട്രോണിക് (ഡിജിറ്റല്‍) സിഗ്നേച്ചറും രണ്ടും രണ്ടാണെന്നതു മറക്കരുത്. http://knol.google.com/k/digital-signatures യഥാര്‍ഥ ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്നാല്‍ "സെക്യൂര്‍ ക്രിപ്റ്റോഗ്രാഫിക് സിഗ്നേച്ചര്‍" ആണ്. സോഫ്റ്റ്വെയര്‍ ഡിസ്ട്രിബ്യൂഷനും സാമ്പത്തിക ഇടപാടുകളും മറ്റും കുറ്റമറ്റതും വിശ്വസനീയവുമാക്കാനും, ഇടപാടിനിടയില്‍ ഒരിടത്തും കൃത്രിമപ്പണികള്‍ നടന്നിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്താനും ഒക്കെയാണ് ഡിജിറ്റല്‍ സിഗ്നേച്ചറുകളെ
കൂട്ടിനുവിളിക്കുന്നത്. നാം മേല്‍പ്പറഞ്ഞ മട്ടില്‍ ഡോക്യുമെന്റുകളിലൂടെ സാധാരണയായി കൈകാര്യംചെയ്യുന്നത് സിമ്പിള്‍ ഡിജിറ്റല്‍ സിഗ്നേച്ചറായ ഇലക്ട്രോണിക് സിഗ്നേച്ചറിനെയാണ്. എന്നാല്‍ "അസിമട്രിക് കീ അല്‍ഗരിതം" മുതലായവ ഉപയോഗിക്കുന്ന മുന്തിയ ഇനം ഡിജിറ്റല്‍ സിഗ്നേച്ചര്‍ പതിപ്പിച്ചും ഡോക്യുമെന്റുകള്‍ ആധികാരികമാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment