മുല്ലപ്പെരിയാര്‍ : മേജര്‍ രവിയുടെ സിനിമ സ്റ്റൈല്‍ പ്രകടനം ഉടന്‍
കൊച്ചി: പ്രമുഖ സിനിമ സംവിധായകന്‍ മേജര്‍ രവി വെണ്ടുരുത്തി പാലത്തിനു മുകളില്‍ നിന്നു അതിശക്തമായ അടിയൊഴുക്കുള്ള പുഴയിലേക്ക് ചാടാനൊരുങ്ങുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അധികാരികളുടെ കണ്ണു തുറപ്പിക്കാനാണ് ഈ സാഹസം. മലയാളിക്ക് ഇനി ചെയ്യാനുള്ളത് അണക്കെട്ട് തകര്‍ന്നാലുള്ള കുത്തൊഴുക്കില്‍ നിന്നു രക്ഷപ്പെടാന്‍ പരിശീലിക്കുക മാത്രമാണെന്ന് വെളിവാക്കാനും കൂടിയാണ് ഈ സിനിമ സ്റ്റൈല്‍ പ്രകടനം ഒരുക്കുന്നത്.
മുന്‍ പട്ടാളക്കാരന്‍ എന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പൊതുജനത്തിന് മാതൃകയും ധൈര്യവും നല്‍കാന്‍ ഈ പ്രവൃത്തി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മൂന്നോ നാലോ ഡമ്മികള്‍ പുഴയിലെക്കിട്ട് പുറകെ ചാടി അവയെ വീണ്ടെടുക്കുക എന്നതാണ് പ്രതീകാത്മക രക്ഷപ്പെടുത്തലിലെ പ്രധാന പരിപാടി. ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ റിഹേഴ്‌സല്‍ എന്ന നിലയില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് സിനിമ മേഖലയില്‍ ഉള്ളവരുടെ തല്‍സമയ സാന്നിധ്യവും പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സാഹസ പരിപാടിയുടെ തിയതി ഒരാഴ്ചക്കകം പൊതു ജനങ്ങളോട് പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ച് പ്രസിദ്ധീകരിച്ച പോസ്റ്റിനു ഫേസ് ബുക്കില്‍ നിരവധി പേര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment