Saturday, 10 December 2011

[www.keralites.net] അമ്മ പറഞ്ഞാല്‍ അപ്പീലില്ല

 

അമ്മ പറഞ്ഞാല്‍ അപ്പീലില്ല   കുമാരി ജയലളിതയുടെ കാന്തികശക്തിയുള്ള കണ്ണുകള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളത്തിനടിയിലെ റിയല്‍ എസ്റ്റേറ്റ് റിസോര്‍ട്ട് മാഫിയകളുടെ ഉഡാ‍യ്പ് കണ്ടെത്തിക്കഴിഞ്ഞു. ഇനി നമുക്ക് രക്ഷയില്ല.അടിമുടി ശക്തമായ ഡാം തല്ലിപ്പൊളിച്ച് അവിടെക്കൂടി റിസോര്‍ട്ട് പണിയാനുള്ള നമ്മുടെ ശ്രമം അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതെത്തുടര്‍ന്ന് കമ്പം തേനി മേഖലകളിലുള്ള മലയാളികളായ മാഫിയകളുടെ കൃഷി അവര്‍ അപ്പാടെ നശിപ്പിക്കുകയാണ്.ജെസിബിയുമായി തെങ്ങിന്‍തോപ്പുകളില്‍ കയറിയിറങ്ങി അവര്‍ വെളുപ്പിച്ചെടുക്കുകയാണ്. ഒപ്പം അണക്കെട്ടുള്‍പ്പെടെ കേരളത്തിന്റെ ഒരു ഏരിയ അങ്ങ് പിടിച്ചെടുക്കാമെന്നു കരുതിയാണെന്നു തോന്നുന്നു, നാലായിരത്തോളം തമിഴന്‍മാര്‍ കുമളിയിലേക്കു മാര്‍ച്ച് നടത്തുകയും ചിലര്‍ അതിര്‍ത്തി ഭേദിക്കുകയുമൊക്കെ ചെയ്തത്രേ. ഇതെല്ലാം നടക്കുമ്പോഴാണ് ഇന്നത്തെ ദേശീയ പത്രങ്ങളുടെ ദക്ഷിണേന്ത്യന്‍ എഡിഷനുകളില്‍ കുമാരി ജയലളിതയുടെ ഫുള്‍പേജ് കളര്‍ പരസ്യം വന്നിരിക്കുന്നത്. ഇനിയും വ്യക്തമായൊരു നിലപാടില്ലാത്ത കേരളം പലതും പറഞ്ഞ് കളിക്കുമ്പോള്‍ കണ്‍ഫ്യൂഷനടിക്കുന്ന മലയാളികള്‍ക്ക് ഉശിരനൊരു പ്രേമലേഖനമാണ് അമ്മ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഡാം പൊട്ടില്ലെന്നു നമമ്മെ ബോധ്യപ്പെടുത്താനോ പുതിയതു വേണ്ടെന്നു സ്ഥാപിക്കാനോ അല്ല പരസ്യം. മറിച്ച് ജലനിരപ്പ് ഉടനടി 155 അടി (സുപ്രീം കോടതി പറഞ്ഞത് 142 അടിയാക്കാനാണ്) ആക്കേണ്ടതിനു മലയാളികള്‍ തന്നെ മുന്‍കൈയെടുക്കേണ്ടതിനാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂതിയതു പോലെ സുരക്ഷിതവും ശക്തവുമാണെന്നും ഇതിനെതിരായ പ്രചാരണങ്ങള്‍ ആശങ്കാജനകമാണെന്നും സ്ഥാപിക്കുകയാണ് പരസ്യത്തിലൂടെ. ഭിന്നിപ്പിച്ചു കാര്യം നേടാനുള്ള രാഷ്ട്രീയ നീക്കങ്ങളില്‍ കേരളത്തിലെ ജനങ്ങള്‍ വീഴരുതെന്നും ജയലളിത അഭ്യര്‍ഥിക്കുന്നുണ്ട്.ജലനിരപ്പ് ഉയര്‍ത്തിയാല്‍ അപകടം ഉണ്ടാകില്ല. അപകടമുണ്ടാകുമെന്ന കേരളത്തിന്റെ വാദം റിസോര്‍ട്ട് ഉടമകളെയും കയ്യേറ്റ മാഫിയകളെയും സഹായിക്കാനാണ്. ജലനിരപ്പ് 155 അടിയാക്കാത്തത് റിസര്‍വോയറിന് സമീപമുള്ള റിസോര്‍ട്ട് ഉടമകളെ സംരക്ഷിക്കാനാണ്. നിക്ഷിപ്ത താല്‍പര്യക്കാരാണ് ഭീതി പരത്താന്‍ ശ്രമിക്കുന്നതെന്നും ജയലളിത പറയുന്നു. തമിഴ്‌നാടിനു പാട്ടത്തിനു ലഭിച്ച ഭൂമിയില്‍ നിരവധി കയ്യേറ്റങ്ങള്‍ ഉണ്ട്. ജലനിരപ്പ് ഉയര്‍ത്തിയാല്‍ കയ്യേറ്റഭൂമിയിലെ കെട്ടിടങ്ങള്‍ ഒഴുകിപ്പോകും. ഇതു തടഞ്ഞു ഭൂമാഫിയയെ സഹായിക്കാനാണു കേരളം ശ്രമിക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നു. ഇതാണ് ആ പരസ്യം. ഇതേ ആശയങ്ങളുമായി അടുത്ത ദിവസം ഡിഎംകെയുടെ ഫുള്‍പേജ് പരസ്യവും വരുന്നുണ്ട്. കേരളം ഇനി പരസ്യവുമായിട്ടു ചെന്നാല്‍ അത് ഏതെങ്കിലും ദേശീയമാധ്യമങ്ങള്‍ എടുക്കുമെന്നു പോലും തോന്നുന്നില്ല. തമിഴ്‍നാടിനെതിരേ കേരളം പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ദേശീയതലത്തില്‍ ആളുകള്‍ കരുതിത്തുടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു.മലയാളികള്‍ തന്നെ അങ്ങനെ സംശയിക്കുമ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇതിങ്ങനെ പോയാല്‍ എവിടെച്ചെന്നവസാനിക്കും എന്നു ചിലര്‍ക്കു സംശയമുണ്ട്.കേന്ദ്രസര്‍ക്കാര്‍ ഇടപെടണം പ്രധാനമന്ത്രി ഇടപെടണം എന്നിങ്ങനെയുള്ള ജല്‍പനങ്ങള്ക്കു പ്രസക്തിയില്ല എന്നു സൂചിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തെപ്പറ്റി കേന്ദ്രമന്ത്രി എ.കെ.ആന്റണി ചില രഹസ്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ സംവിധാനമനുസരിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആരോടും കല്‍പിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലത്രേ. അതിനുള്ള അധികാരം സുപ്രീം കോടതിക്കു മാത്രമാണ്.അതേ തമിഴ്‍നാടും പറയുന്നുള്ളൂ,കേരളം സുപ്രീംകോടതി വിധി അനുസരിക്കണം എന്ന്. ഇക്കാര്യത്തില്‍ നമ്മുടെ മുഖ്യമന്ത്രിയും കൂളാണ്.അതൊന്നും കാര്യമാക്കേണ്ട എന്നാണ് അദ്ദേഹം പറയുന്നത്.ജയലളിത എത്ര ലേഖനമെഴുതിയാലും കേരളം ഡാം കെട്ടുക തന്നെ ചെയ്യുമെന്ന് മാണിസാറും പറഞ്ഞിട്ടുണ്ട്.കേരളം സംയമനപാത ഉപേക്ഷിക്കാതിരിക്കുമ്പോള്‍ തമിഴ്‍നാട്ടിലെ മലയാളികളോട് ഈ അക്രമമാണ് കാണിക്കുന്നതെങ്കില്‍ സംയമനം അഴിച്ചുവിട്ടിരുന്നെങ്കില്‍ തമിഴ്‍നാട്ടില്‍ ചോരപ്പുഴയൊഴുകിയേനെ.അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ നേതാക്കന്മാരുടെ നിസ്സംഗത വലിയൊരളവു വരെ അന്തര്‍സംസ്ഥാന സംഘര്‍ഷത്തെ തടഞ്ഞിട്ടുണ്ട് എന്നു പറയാം. മലയാളിക്ക് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയോട് രോഷവും ജയലളിതയോട് കുറച്ചൊക്കെ സ്നേഹവും തോന്നിത്തുടങ്ങിയിരിക്കുകയാണല്ലോ.അങ്ങനെ തമിഴ്‍നാടിന്റെ പാപങ്ങളുടെ കുരിശ് ഏറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടി കേരളരാഷ്ട്രീയത്തിലെ ക്രിസ്‍തുവാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റാണെന്നു പറയാനൊക്കില്ല. മുല്ലപ്പെരിയാര്‍ വഷയത്തെപ്പറ്റിയുള്ള പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മുന്നില്‍ നിന്നു ഞെട്ടി കൂപ്പൂകൈയ്യോടെ കാലില്‍ വീണ് നമസ്‍കരിച്ച് ജയറാം തമിഴ്‍നാടിനോടുള്ള കൂറും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നത് ഏഷ്യാനെറ്റ് വാര്‍ത്തയില്‍ കണ്ടു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment