മോഹന്‍ദാസിന് ജോലി വാങ്ങിക്കൊടുത്തത് സരിത തിരുവല്ല: ടീം സോളാറിന്റെ പര്‍ച്ചേസ് മാനേജര്‍ ആയിരുന്ന തിരുവല്ല സ്വദേശി മോഹന്‍ദാസിന് ഖത്തറില്‍ ജോലി വാങ്ങിക്കൊടുത്തത് സരിത. തെക്കന്‍ കേരളത്തിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖന്റെ കമ്പനിയില്‍ നല്ല തസ്‌തികയിലാണ് മോഹന്‍ദാസിന് ജോലി കിട്ടിയത്. വ്യവസായ പ്രമുഖനും സരിതയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും ഈ പിടിപാട് ഉപയോഗിച്ചാണ് മോഹന്‍ദാസിനെ വിദേശത്തേക്ക് കടത്തിയതെന്നും പറയുന്നു. ഇക്കാര്യമെല്ലാം പ്രത്യേക അന്വേഷണ സംഘത്തിന് അറിയാമായിരുന്നിട്ടും അതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല. ഒരേസമയം, ബിജു രാധാകൃഷ്‌ണന്റെയും സരിതയുടേയും മനഃസാക്ഷി സൂക്ഷിപ്പു കാരനായിരുന്നു മോഹന്‍ദാസ്. ഇയാളെ ഖത്തറില്‍ നിന്ന് വിളിച്ച് നാട്ടിലേക്ക് വരുത്തിയ പോലീസ് മൊഴിയില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ വന്നതു കാരണം ഉടന്‍ തന്നെ തിരികെ പോകാന്‍ അനുവദിക്കുകയായിരുന്നു. ഇക്കാര്യം ഇന്നലെ മംഗളമാണ് പുറത്തു കൊണ്ടുവന്നത്. ഡല്‍ഹിയില്‍ മൂന്നു കേന്ദ്രമന്ത്രിമാരുടെ ഓഫീസില്‍ താന്‍ സരിതയ്‌ക്കൊപ്പം പോയിരുന്നുവെന്ന് മോഹന്‍ദാസ് പോലീസിനോട് പറഞ്ഞിരുന്നുവത്രേ. ഇതില്‍ ഒരാള്‍ തമിഴ്‌നാട്ടുകാരനും കേന്ദ്രമന്ത്രിസഭയിലെ പ്രമുഖനുമാണ്. മറ്റു രണ്ടുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നാണ് സൂചന. മോഹന്‍ദാസിന്റെ മൊഴി അതേപടി രേഖപ്പെടുത്തിയിരുന്നുവെങ്കില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുമായിരുന്നു. പല പ്രമുഖരേയും ചോദ്യം ചെയ്യേണ്ട അവസ്‌ഥയും ഉണ്ടാകുമായിരുന്നു. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് മോഹന്‍ദാസിനെ രായ്‌ക്കുരാമാനം പോലീസ് വിട്ടയച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള മിക്ക ഡിവൈ.എസ്.പി ഓഫീസുകളിലും മോഹന്‍ദാസിനെ എത്തിച്ച് ചോദ്യം ചെയ്‌തിരുന്നു. മൊഴിയെടുക്കുന്നതിന് മുന്‍പു തന്നെ തങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ മോഹന്‍ദാസിനോട് പറഞ്ഞിരുന്നു. അതനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നായിരുന്നുവത്രേ പോലീസിന്റെ നിലപാട്. ആരില്‍ നിന്നൊക്കെയാണ് ടീം സോളാര്‍ പണം കൈപ്പറ്റിയെന്നതു സംബന്ധിച്ച് വ്യക്‌തമായ അറിവ് മോഹന്‍ദാസിന് ഉണ്ടായിരുന്നു. പരാതി നല്‍കിയവരില്‍ മിക്കവരും മോഹന്‍ദാസിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്‌ഥരോട് പറയുകയും ചെയ്‌തിരുന്നു. എന്നിട്ടും ഇയാളെ സാക്ഷി പോലുമാക്കാന്‍ പോലീസ് തയാറായിട്ടില്ലെന്നാണ് അറിയുന്നത്. www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment