Dear Sisters,
All the best for your efforts.
Please publish your contact no. which will help others.
In addition please provide your facebook page.
Regards
Anil
From: പ്രസൂണ്‍ ( പ്രസൂ ) <prasoonkp1@gmail.com>
To: Keralites@yahoogroups.com
Sent: Monday, October 14, 2013 2:37 AM
Subject: [www.keralites.net] മൂന്നു മൊഴി കൊ
To: Keralites@yahoogroups.com
Sent: Monday, October 14, 2013 2:37 AM
Subject: [www.keralites.net] മൂന്നു മൊഴി കൊ
മൂന്നു മൊഴി കൊണ്ടുമാത്രം .....
മൊഴിചൊല്ലിയാലും ഭര്‍ത്താവിന്റെ വീടു വിട്ടിറങ്ങാതെ അവര്‍ പൊരുതുന്നു;ജീവിതം കളഞ്ഞുപോവാതിരിക്കാന്‍. അവരുടെ അനുഭവങ്ങള്‍
ഭര്‍ത്താക്കന്മാര്‍ മൊഴിചൊല്ലിയതാണ് ഇവരെ. ആ മൊഴി അവര്‍ സ്വീകരിച്ചില്ല. അത് കേള്‍ക്കാതിരിക്കാന്‍ അവര്‍ ചെവിപൊത്തിനോക്കി. വായിക്കാതിരിക്കാന്‍ കണ്ണടച്ചുകളഞ്ഞു. എന്നിട്ടും വഴിമുട്ടുമെന്നായപ്പോള്‍ തലയുയര്‍ത്തിപ്പിടിച്ച് പറഞ്ഞു. ''നിങ്ങള്‍ക്ക് വേണ്ടാന്ന് തോന്നുമ്പോ പോവാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല, ഞങ്ങള്‍ക്കും ജീവിക്കണം.''
മൊഴി ചൊല്ലിക്കഴിയുമ്പോള്‍ അതുവരെ കൂടെക്കഴിഞ്ഞവന്റെ ആരുമല്ലാതായിപ്പോയ എത്ര പെണ്ണുങ്ങള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവും? അധികംപേരുണ്ടാവില്ല. ഇവിടെ അവര്‍ മൊഴിചൊല്ലിയവന്റെ വീട്ടില്‍ച്ചെന്ന് താമസിച്ചു. മൂന്നുമൊഴികൊണ്ട് തങ്ങളെ മുറിച്ചെറിയാന്‍ കഴിയില്ലെന്ന് കാണിച്ചുകൊടുത്തു. ആ പോരാട്ടത്തിന്റെ കഥയാണ് ഇനി പറയുന്നത്. അപ്പോഴും ചിലരെ പേടിച്ച് സ്വന്തം പേരുപോലും അവര്‍ പറയുന്നില്ല. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ചെറിയൊരു ജോലിയാണ് ആ ഇരുപത്തിനാലുകാരിക്ക് ഉള്ളത്. കോഴിക്കോട്ടാണ് വീട്. വന്നയുടന്‍ അവള്‍ പറഞ്ഞു.''ഓഫീസിലെ പൈസക്കണക്കൊക്കെ തെറ്റി. ന്റെ തലയ്ക്കാകെ തീപിടിച്ചിരിക്ക്യാണ.്'' പിന്നെ സ്വന്തം ജീവിതത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി. ''പ്ലസ് ടു റിസള്‍ട്ട് വന്ന ഉടനെയായിരുന്നു കല്യാണം. ആറു വര്‍ഷം മുമ്പ്. തുടര്‍ന്ന് പഠിപ്പിക്കാമെന്ന് ചെക്കന്‍വീട്ടുകാര്‍ പറഞ്ഞിരുന്നു. ഒന്നും നടന്നില്ല. മണലിന്റെ പണിയാണ് അയാള്‍ക്ക്. ആദ്യമൊക്കെ നല്ല ലോഗ്യത്തിലായിരുന്നു. അയാളുടെ വീട്ടുകാര്‍ എന്റെ സ്വര്‍ണവും പണവും എടുത്തപ്പോള്‍ എതിര്‍ക്കുകപോലും ചെയ്തു. ഉമ്മയും പെങ്ങളും എന്നെ ്രേദാഹിച്ചപ്പോള്‍ എന്റെ കൂെട നിന്നു. അതേ ആള്‍തന്നെ ഒടുവില്‍ മഹറായി തന്ന പൊന്നുവരെ എടുത്തു വിറ്റു. അതു കഴിഞ്ഞപ്പോ മൂപ്പരുടെ തലയും തിരിയാന്‍തുടങ്ങി. വേറെ പെണ്ണുകെട്ടി. അവളെ വീട്ടില്‍ കൊണ്ടുവരാനായി എന്നെ പുറത്തുചാടിക്കാന്‍ ഉത്സാഹിച്ചു നടക്കുകയാണ്. ഉമ്മയ്ക്കും പെങ്ങള്‍ക്കും ഞങ്ങള്‍ പിരിഞ്ഞാല്‍മതിയെന്നാണ്. മാനസികരോഗമാണെന്ന് ആരോപിച്ച് എന്നെ വീട്ടില്‍ക്കൊണ്ടു വിടാന്‍ പറയും. കുറച്ചുദിവസം കഴിഞ്ഞാല്‍ തിരിച്ചുവരാന്‍ കല്പിക്കും. ബോള് തട്ടുന്ന മാതിരി അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കൊണ്ടേയിരുന്നു. ഇതിനിടയില്‍ രണ്ടു കുട്ടികളുമായി. ഒടുവില്‍ ഡിസംബറിലാണ് മൊഴിചൊല്ലി എന്നു കേട്ടത്. എന്നോട് പറഞ്ഞിട്ടില്ല. ആണ് മനസ്സില്‍ വിചാരിച്ചാല്‍ മതീ, അത് മൊഴിയാവും എന്നാണ് ചിലര്‍ പറയുന്നത്. കല്യാണം കഴിക്കാന്‍ സമ്മതം വേണം, കൂെട കിടക്കാന്‍ സമ്മതം േവണം. എന്നാല്‍ അവര്‍ക്ക് മനസ്സില്‍ തോന്നിയാല്‍ മതി നമ്മളെ േവണ്ടെന്നു വെക്കാം. മൊഴി എഴുതി തപാലിലയയ്ക്കാം. നിക്കാഹ് കഴിക്കുമ്പോള്‍ സാക്ഷികള്‍ വേണം. ബുദ്ധിസ്ഥിരതയുള്ളവരായിരിക്കണം സാക്ഷികള്‍. ഒഴിവാക്കുമ്പോള്‍ സാക്ഷികള്‍ക്ക് ബുദ്ധിസ്ഥിരതയും വേണ്ട, ഒന്നും വേണ്ട. നാല് കെട്ടാന്‍ പല നിബന്ധനകളുമുണ്ട്. ഇപ്പോഴത്തെ ചില ആണുങ്ങള്‍ അത് മുതലെടുക്കുകയാണ്.മൊഴി എന്റെ പേരിലയച്ചു. ഞാനത് വാങ്ങിയില്ല. അതുകൊണ്ടു തീരുന്നതല്ലല്ലോ ഞങ്ങളുടെ ബന്ധം. രണ്ട് കുട്ടികളെയുണ്ടാക്കാന്‍ മാത്രമല്ലല്ലോ അവിടേക്ക് പോയത്. എന്റെ ഉമ്മ പറഞ്ഞു''അനക്കത്ര പ്രായായിട്ടൊന്നുല്ല്യല്ലോ. വേറ്യാരെങ്കിലും നോക്കാം.'' ഞാന്‍ ചോദിച്ചു. ''ന്താ ഉമ്മാ ഈ പറയ്ണത്. കൂടെ കെടക്കാന്‍ മാത്രം ഒരു ആണ്ണ്ടായിട്ടെന്താ?'' അടുപ്പമുള്ളവര്‍ ഉപദേശിച്ചു; ''കിട്ടാനുള്ളത് വാങ്ങി തടി കഴിച്ചിലാക്കാന്‍ നോക്ക.'' ഇേത പ്രശ്‌നമുള്ള ചിലരുമായി പരിചയപ്പെട്ട ശേഷമാണ് ജീവിക്കണമെന്ന തോന്നലുണ്ടായത്. ഗാര്‍ഹികപീഡന നിരോധന നിയമത്തെക്കുറിച്ചറിഞ്ഞത്. ഫിബ്രവരിയില്‍ നിയമപ്രകാരമുള്ള റസിഡന്റസ് ഓര്‍ഡര്‍ വാങ്ങിച്ചെല്ലുമ്പോള്‍ അയാള്‍ വേറെ കെട്ടാനുള്ള ഒരുക്കത്തിലാണ്. ''ഓളെങ്ങന്യാ ഇവിടെ കേറിവരാ. മൂന്ന് മൊഴിയും ഞാന്‍ ചൊല്ലീതാ. നി ഓക്ക് േവശ്യകളുടെ സ്ഥാനത്ത് ഇവിടെ കഴിയാം'' എന്ന് പറഞ്ഞ് അയാള്‍ ബഹളംവെച്ചു. ഒന്നും കേള്‍ക്കാത്തമട്ടില്‍ ഞാന്‍ അവിടെ കയറി താമസിച്ചു. പേടിച്ചാണ് അവിടെ കഴിയുന്നത്. ഇപ്പോള്‍ കല്യാണം കഴിച്ചതിനെ വീട്ടില്‍ െകാണ്ടുവരാന്‍പറ്റാത്തതിന്റെ ദേഷ്യവുമുണ്ട്. കോടതി പറഞ്ഞിട്ട് ഒരുതവണ 3000 ഉറുപ്പിക തന്നു. അത് മുതലാക്കണം എന്ന് പറഞ്ഞാണ് നടപ്പ്. അതിന് എന്നെ കേറിപ്പിടിക്കാന്‍ വരും. അവിടെവെച്ച് കുളിക്കാന്‍പോലും പേടിയാ. അയാള്‍ കുളിമുറിയില്‍ കയറാന്‍നോക്കും. അടിയോ കുേത്താ ആണെങ്കില്‍ ആരോടെങ്കിലും പറയാം. ഇതെങ്ങനെ കാണിച്ചുെകാടുക്കാന്‍? ഒന്നല്ലെങ്കില്‍ മറ്റൊന്ന്. അത്രയേ ഉള്ളൂ അവര്‍ക്ക്. എനിക്കത് കഴിയും എന്ന് തോന്നുന്നില്ല. ഇഷ്ടംെകാണ്ടല്ല. മക്കള്‍ ഉപ്പച്ചിയെ കാട്ടിക്കൊടുക്കാന്‍ പറയുേമ്പാള്‍ വേറെ ആരെയെങ്കിലും പിടിച്ച് കാട്ടിക്കൊടുക്കാന്‍ കഴിയില്ലല്ലോ. 'ണ്ടാക്ക്യാ ണ്ടാവ്ന്ന സാധനാണ് മക്കള്‍' ന്നാണ് അയാള്‍ പറയുക. അവര്‍ക്ക് അത്രയും സില്ലിയാണ്. വാടകവീടെടുത്തുതന്ന് എന്നെ അവിടെനിന്ന് മാറ്റാനാണ് ഇപ്പോഴത്തെ ശ്രമം. ഞാനും ഈ പൈതങ്ങളുംകൂടി എങ്ങനെ ഒറ്റയ്ക്ക് കഴിയും? ''ആ ചോദ്യം ഉത്തരം കിട്ടാതെ കണ്ണീരില്‍ നനഞ്ഞില്ലാതായി. അടുത്തുനിന്ന കൂട്ടുകാരി അവളെ പതിയെ ശാസിച്ചു. എന്നിട്ട് പറഞ്ഞു.''ഇവന്‍മാരൊക്കെ കിടന്ന് ചിലക്കുന്നില്ലേ കല്യാണപ്രായം പതിനാറാക്കണം പതിനേഴാക്കണംന്നൊക്കെ പറഞ്ഞ്. അപ്പോ ഇവളെപ്പോലെയുള്ളവരെ മുന്നിലേക്കടുത്തിട്ട് കൊടുത്തിട്ട് പറയണം. കൊേണ്ടായി എല്ലാത്തിനേംകൂടെ തീയിടാന്‍. അത്ര ഡെയിഞ്ചറാ എല്ലാത്തിന്റേം കഥ''. ക്ഷോഭവും സങ്കടവും പുറത്തേക്കൊഴുകി.
മരിക്കാന്‍ പേടിയില്ല
സ്‌നേഹംകൊണ്ടും നിയമംകൊണ്ടും എന്തെല്ലാം ചെയ്യാനാവും? എന്തും എന്നാണ് 'പുനര്‍ജനി' യുടെ ഉത്തരം. വെറുതെ പറയുകയല്ല; ചെയ്തുകാണിക്കുകയാണ്. അഞ്ച് വനിതാഅഭിഭാഷകര്‍ ചേര്‍ന്ന ഈ കൂട്ടായ്മ നാല് വര്‍ഷമായി നടക്കുന്നത് മനുഷ്യ സ്‌നേഹത്തിന്റെ വഴിയിലൂെടയാണ്. അശക്തരായ സ്ത്രീകള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കുക എന്ന ലക്ഷ്യേത്താടെ ഒരുക്കിയ കൂട്ടായ്മയാണ് 'പുനര്‍ജനി'. പെരിന്തല്‍മണ്ണ സ്വദേശി അഡ്വ. സപ്‌ന പരമേശ്വരത്താണ് പുനര്‍ജനിയെ നയിക്കുന്നത്. കോഴിക്കോട്ടെ അഭിഭാഷകരായ സീനത്ത്, ഷിജി എ റഹ്മാന്‍, സുജയ, തൃശൂരിലെ ഫരീദ എന്നിവരാണ് പുനര്‍ജനിയുടെ നാലുതൂണുകള്‍. മൊഴി സ്വീകരിക്കാതെ ജീവിതത്തിനായി പൊരുതുന്ന പെണ്‍കുട്ടികള്‍ക്ക് പുനര്‍ജനി കരുത്തു പകരുന്നു. ''ഈ കുട്ടികള്‍ അനുഭവിക്കുന്നതുവെച്ചു നോക്കുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് ചെറിയ കാര്യമാണ്. അവര്‍ക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. അത് നിഷേധിക്കുമ്പോള്‍ ചോദ്യം ചെയ്‌തേ പറ്റൂ'' അഡ്വ. സപ്‌ന പറയുന്നു.''ഇവരെ ഞങ്ങള്‍ ഒറ്റക്കാക്കില്ല.'' ഇതൊരു വക്കീലിന്റെ വാക്കുകളല്ല. മനസ്സ് മനസ്സിനെ അറിഞ്ഞ് പുറത്തുവരുന്ന സ്‌നേഹമാണ്. കോഴിക്കോട് ജില്ലാകോടതിക്കടുത്തായി ചെറിയൊരു ഓഫീസിലാണ് പുനര്‍ജനി പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്ന് തുടങ്ങുന്ന ഓരോ നീക്കങ്ങള്‍ക്കും സ്ത്രീയോട് അനീതി കാണിക്കുന്നവരെ പേടിപ്പിക്കുന്ന വേഗമുണ്ട്. അകത്തളങ്ങളില്‍ ദ്രോഹിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം സംരക്ഷണം ലഭിക്കാനുള്ള ഇടക്കാല ഉത്തരവുകള്‍ പുനര്‍ജനി നേടിക്കൊടുത്തു. 18 വയസ്സുതികയാത്ത മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം സാധുവാക്കാനുളള ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ചര്‍ച്ചകളും സെമിനാറുകളുമുള്‍പ്പെടെയുള്ള ബോധവത്കരണ പരിപാടികളും ഇവര്‍ നടത്തിവരുന്നു. എല്ലാത്തിനും പണച്ചെലവുണ്ട്. അതിനുള്ള വഴി അഞ്ചുപേരുടെ വരുമാനം മാത്രം. പുരുഷന്റെ, സമൂഹത്തിന്റെ തെറ്റുകളില്‍ ജീവിതം കളഞ്ഞുപോയവര്‍ക്ക് പുനര്‍ജനി നല്‍കുന്ന ഒരു വിശ്വാസമുണ്ട്. മറ്റൊരു ജീവിതം സാധ്യമാണെന്ന വിശ്വാസം. അതിനവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള കരുത്ത് പകരാന്‍ കൂടിയാണ് പുനര്‍ജനി ശ്രമിക്കുന്നത്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment