Thursday 18 July 2013

[www.keralites.net] Nithya Menon in the News: കോക്പിറ്റില്‍ യാത്ര ചെയ്തത് നിത്യാ മേനോന്‍

 

വിമാനത്തിന്റെ കോക്പിറ്റില്‍ യാത്ര ചെയ്തത് നിത്യാ മേനോന്‍ ?


 
സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ കോക്പിറ്റില്‍ സഞ്ചരിച്ചത് നടി നിത്യാമേനോനാണെന്ന് റിപ്പോര്‍ട്ട്.
നടിക്കു വിമാനത്തിന്റെ കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കിയതിന് രണ്ടു പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോക്പിറ്റില്‍ പൈലറ്റുമാര്‍ക്കൊപ്പം യാത്രചെയ്തത് മലയാളത്തിലടക്കം ദക്ഷിണേന്ത്യന്‍ സിനിമകളിലെ നായികയായ നിത്യാ മേനോനാണെന്നു വാര്‍ത്തകള്‍ വന്നത്.
എയര്‍ ഇന്ത്യയുടെ ബാംഗളൂര്‍-ഹൈദരാബാദ് വിമാനത്തിലായിരുന്നു നടിയുടെ യാത്ര. കോക്പിറ്റിലെ നിരീക്ഷകന്റെ സീറ്റാണ് നടിക്കായി നല്‍കിയത്. പൈലറ്റുമാരുടെ സസ്പെന്‍ഷനു പിന്നാലെ സംഭവത്തില്‍ എയര്‍ ഇന്ത്യ വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
വ്യോമഗതാഗത നിരീക്ഷകര്‍ക്കും ട്രെയിനി പൈലറ്റുമാര്‍ക്കുമായി മാറ്റിവച്ചിരിക്കുന്നതാണ് കോക്പിറ്റിലെ ഈ സീറ്റ്. യാത്രാസമയത്തു മറ്റു യാത്രക്കാര്‍ക്കു കോക്പിറ്റില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. പരിശിലനം ലഭിക്കാത്തവര്‍ കോക്പിറ്റില്‍ യാത്ര ചെയ്താല്‍ അടിയന്തര ഘട്ടങ്ങളിലെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും ഇതു ചട്ടവിരുദ്ധമാണെന്നും സുരക്ഷാ വിദഗ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണു സംഭവം നടന്നതെന്നു റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് സംഭവം എയര്‍ ഇന്ത്യ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതേതുടര്‍ന്നാണ് അന്വേഷണം തുടങ്ങിയതും പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തതും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment