Thursday 18 July 2013

[www.keralites.net] വികാരവിക്ഷോഭത്തില്‍ വി.ഐ.പി. 'പുള്ളികള്‍'

 

വികാരവിക്ഷോഭത്തില്‍ വി.ഐ.പി. 'പുള്ളികള്‍'

 

തിരുവനന്തപുരം: ജയിലില്‍ വാവിട്ടുകരഞ്ഞ്‌ ജോപ്പന്‍, ശരീരസൗന്ദര്യവും അവസരങ്ങളും നഷ്‌ടപ്പെടുമെന്ന ആശങ്കയില്‍ നടി ശാലുമേനോന്‍, മരണഭയത്തില്‍ സരിത എസ്‌. നായര്‍, പ്രണയിനിയെ വിവാഹം കഴിക്കാനാകാത്തതിന്റെ നിരാശയില്‍ ബിജു രാധാകൃഷ്‌ണന്‍... സോളാര്‍ കേസില്‍ തടവില്‍ കഴിയുന്ന വി.ഐ.പി. പുള്ളികള്‍ക്കു വ്യത്യസ്‌തവികാരങ്ങളെങ്കിലും വിക്ഷോഭമടക്കാനാവുന്നില്ല. മൗനത്തിന്റെ ഇടവേളകളില്‍ ഇടയ്‌ക്കിടെ ഇവര്‍ ജയില്‍ വാര്‍ഡര്‍മാരോടും സഹതടവുകാരോടും മനസുതുറക്കും. ഒടുവില്‍ പൊട്ടിക്കരച്ചിലില്‍ അവസാനിക്കും.

ഇനിയെങ്ങനെ നാട്ടുകാരുടെ മുഖത്തുനോക്കുമെന്ന കുറ്റബോധമാണ്‌ ജോപ്പനെ അലട്ടുന്നത്‌! ഇടയ്‌ക്കിടെ വിങ്ങിപ്പൊട്ടും. പരിചയക്കാരുള്‍പ്പെടെ മിക്ക സന്ദര്‍ശകരെയും ഒഴിവാക്കാന്‍ വാര്‍ഡര്‍മാരോട്‌ ആവശ്യപ്പെടുന്ന ജോപ്പന്‌ ഒറ്റയ്‌ക്കിരിക്കാനാണു താല്‍പര്യം. പത്തനംതിട്ട ജയിലില്‍ ജോപ്പനുവേണ്ടി കഞ്ഞിമുക്കിയ അഞ്ചുജോഡി മുണ്ടും ഷര്‍ട്ടും മാറ്റിവച്ചിട്ടുണ്ട്‌. സെല്ലില്‍നിന്നു പുറത്തിറക്കുന്ന അരമണിക്കൂര്‍ സമയമത്രയും സഹതടവുകാരില്‍നിന്ന്‌ മാറിനിന്ന്‌ കരച്ചിലോടുകരച്ചില്‍. രണ്ടു കൂലിത്തല്ലുകാരും പോക്കറ്റടിക്കാരുമാണ്‌ അഴിക്കുള്ളില്‍ ജോപ്പന്റെ സഹമുറിയന്‍മാര്‍. കഴിഞ്ഞദിവസം ജോപ്പന്റെ അഭിമുഖം തരപ്പെടുത്താന്‍ ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകനെത്തി. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി എന്ന പേരിലാണ്‌ അദ്ദേഹം ജയിലിലെത്തിയത്‌. െകെയില്‍ ഒളിപ്പിച്ച വോയ്‌സ്‌ റെക്കോഡര്‍. മാധ്യമപ്രവര്‍ത്തകനെ കണ്ടയുടന്‍ ജോപ്പന്‍ നിലവിളിച്ചു. എന്നെ ഉപദ്രവിക്കാനാണ്‌ ഇയാളെത്തിയത്‌. എനിക്ക്‌ ആരെയും കാണേണ്ട... എന്നുപറഞ്ഞ്‌ സെല്ലിലേക്ക്‌ ഓടിപ്പോയി. തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകനെ ജയിലധികൃതര്‍ ചോദ്യംചെയ്‌തശേഷം വിട്ടയച്ചു. ഉമ്മന്‍ചാണ്ടിയില്‍നിന്ന്‌ പൂര്‍ണമായും അകലേണ്ടിവന്നതില്‍ കടുത്ത ദുഃഖമുണ്ടെന്ന്‌ ജോപ്പന്‍ സഹതടവുകാരോടു പറഞ്ഞു.

അറസ്‌റ്റ്‌ വേളയില്‍ പോലീസ്‌ ജീപ്പില്‍ കയറുമ്പോള്‍ ശരീരസൗന്ദര്യത്തെച്ചൊല്ലിയായിരുന്നു ശാലുമേനോന്റെ ആശങ്ക! ചങ്ങനാശേരിയില്‍നിന്നു തിരുവനന്തപുരംവരെ പോലീസ്‌ ജീപ്പില്‍ സഞ്ചരിച്ചാല്‍ ശരീരമാകെ ഇളകി, ചുവന്നുതടിക്കുമത്രേ. അതോടെയാണ്‌ നടിയെ സ്വന്തം കാറില്‍ തലസ്‌ഥാനത്തെത്താന്‍ പോലീസ്‌ അനുവദിച്ചത്‌. ശാലുവിന്റെ ആരാധികയായ ജയില്‍ ഉദ്യോഗസ്‌ഥ കട്ടിലും തലയിണയും നല്‍കി. എന്നാല്‍ പണി തെറിക്കുമെന്നായപ്പോള്‍ രണ്ടും മടക്കിവാങ്ങി പുല്‍പ്പായ നല്‍കി തറയില്‍ കിടത്തി. അട്ടക്കുളങ്ങര വനിതാജയിലില്‍ കഴിയുന്ന ശാലുവിന്റെ സഹതടവുകാര്‍ വ്യഭിചാരക്കേസിലെ രണ്ടു പ്രതികളാണ്‌.

നടിക്ക്‌ അഞ്ചു ഗ്ലാസ്‌ ചൂടുവെള്ളം ദിവസവും നിര്‍ബന്ധം. അതാണു തന്റെ സൗന്ദര്യരഹസ്യമെന്നു സഹതടവുകാരോടു വെളിപ്പെടുത്താനും അവര്‍ മടിച്ചില്ല. ദേവിയായി വേഷമിട്ടശേഷമാണത്രേ കേന്ദ്രമന്ത്രിമാരടക്കം തന്റെ ആരാധകരായത്‌. ഒരു സൂപ്പര്‍താരം തന്നെ വിളിച്ചിട്ടേ ഉറങ്ങാറുള്ളുവെന്നും ശാലു തട്ടിവിട്ടു. ഉന്നതബന്ധങ്ങള്‍ സഹതടവുകാരോടു വിശദീകരിക്കും. നാലു ചുരിദാറുകളാണ്‌ ശാലുവിനുവേണ്ടി കരുതിയിട്ടുള്ളത്‌. ഇവ ധരിച്ചാണ്‌ കോടതിയിലെത്തുന്നത്‌. കേസില്‍പ്പെട്ടത്‌ തന്റെ കരിയറിനെ ബാധിക്കുമെന്നും ശാലു കരുതുന്നു. ജയിലില്‍നിന്നു പുറത്തിറങ്ങിയാല്‍ ഏതു സമയവും താന്‍ വധിക്കപ്പെടുമെന്നതാണ്‌ സരിതാ നായരുടെ ഭയം. ഭയക്കുന്നതു മറ്റാരെയുമല്ല, പങ്കാളിയായ ബിജു രാധാകൃഷ്‌ണനെത്തന്നെ. ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ സരിത സഹതടവുകാരോടു പങ്കുവയ്‌ക്കുന്നത്‌.
സോളാര്‍ ഓപ്പറേഷന്‍ മുഴുവന്‍ ഇങ്ങനെ വെളിപ്പെടുത്തി. ബിജു ചതിയനാണ്‌. ജയിലില്‍നിന്ന്‌ ഇറങ്ങിയാല്‍ എന്തു ചെയ്യണമെന്ന്‌ അറിയില്ല. അമ്മ മാത്രമാണ്‌ അഭയം.

ഒരു കുഞ്ഞിനെ തന്നശേഷം ബിജു രാധാകൃഷ്‌ണന്‍ നടി ശാലുവിനൊപ്പം താമസിക്കുകയായിരുന്നു. ശാലുവിനെ വിവാഹംകഴിച്ചശേഷം ആദ്യഭാര്യ രശ്‌മിയെ കൊന്നതുപോലെ തന്നെയും വകവരുത്താന്‍ ബിജു പദ്ധതിയിട്ടിരുന്നതായും സരിത ഇപ്പോള്‍ സംശയിക്കുന്നു. സോളാര്‍ പദ്ധതിയുടെ പേരില്‍ തട്ടിയെടുത്ത രണ്ടുകോടി രൂപ ബിജു രാധാകൃഷ്‌ണന്‍ പ്രണയംമൂത്ത്‌ ശാലുവിനു നല്‍കുകയായിരുന്നു. അവര്‍ വീടുവച്ചത്‌ ആ പണംകൊണ്ടാണ്‌. സിനിമയില്‍ അഭിനയിക്കണമെന്നു തനിക്ക്‌ മോഹമുണ്ടായിരുന്നതായും സരിത വെളിപ്പെടുത്തി. 10 സാരിയും അതിനുചേരുന്ന ബ്ലൗസും സരിത ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വച്ചിട്ടുണ്ട്‌. കോടതിയിലേക്കു പോകുന്നത്‌ ഇവ ധരിച്ചാണ്‌. ജയിലില്‍ ചുരിദാറാണു വേഷം. ആത്മഹത്യാപ്രവണത കാട്ടിയിട്ടുള്ളതിനാല്‍ കര്‍ശനസുരക്ഷയിലാണ്‌ ഇവര്‍ കഴിയുന്നത്‌.

ശാലുവിനെ വിവാഹം കഴിക്കാന്‍ സാധിക്കാത്തതിന്റെ കടുത്ത നിരാശയിലാണ്‌ ബിജു രാധാകൃഷ്‌ണന്‍. െകെയിലുള്ള പണവും ശാലുവും െകെവിട്ടുപോയി. തട്ടിപ്പു നടത്താത്തവര്‍ ആരുമില്ലെന്നാണ്‌ ഇയാളുടെ പക്ഷം. അസാധാരണ ക്രിമിനല്‍ സ്വഭാവത്തിനുടമയാണു ബിജുവെന്ന്‌ സഹതടവുകാര്‍ പറയുന്നു. പിടിച്ചുപറിക്കാരായ നാലുപേരോടൊപ്പമാണ്‌ ബിജുവിന്റെ ജയില്‍വാസം. പുറത്തിറങ്ങിയാല്‍ എങ്ങനെയും പണം സമ്പാദിക്കാമെന്ന ആത്മവിശ്വാസവും ഇയാള്‍ പ്രകടിപ്പിക്കുന്നു. ഇനി കേരളത്തില്‍ താമസിക്കില്ലെന്നും ബിജു ഇടയ്‌ക്കിടെ പറയുന്നുണ്ട്‌. റിമാന്‍ഡ്‌ തടവുകാരായതിനാലാണ്‌ നാലുപേര്‍ക്കും ജയില്‍ വസ്‌ത്രം നല്‍കാത്തതെന്ന്‌ ജയില്‍ ഉദ്യോഗസ്‌ഥര്‍ വിശദീകരിക്കുന്നു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment