ശ്രീശാന്തിനൊപ്പമുണ്ടായിരുന്നത് മറാത്തി നടി
ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ അറസ്‌റ്റിലായ ക്രിക്കറ്റ് താരം ശ്രീശാന്തിനെ അറസ്‌റ്റ് ചെയ്‌തപ്പോള്‍ ഒപ്പമുണ്ടായിരുന്ന യുവതികളിലൊരാള്‍ മറാത്തി നടിയായിരുന്നുവെന്ന് ഡല്‍ഹി പോലീസ്. എന്നാല്‍, നടിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
ശ്രീശാന്തിന്റെയും ജിജു ജനാര്‍ദ്ദനന്റെയും ഹോട്ടല്‍ മുറികളില്‍ പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. സോഫിടെല്‍ ഹോട്ടലിലെ 1213-ാം നമ്പര്‍ മുറിയിലാണ് ശ്രീശാന്ത് താമസിച്ചിരുന്നത്. ഇവിടെ നിന്ന് ലാപ്‌ടോപ്പും ഐപാഡും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുറിയില്‍ നിന്ന് കോണ്ടം പാക്കറ്റുകളും ലൈംഗികോത്തേജക ടാബ്‌ലെറ്റുകളും കണ്ടെടുത്തതായാണ് മുംബൈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.
ജിജുവിന്റെ ലാപ്‌ടോപ്പില്‍ നിന്ന് ദാവുദിന്റെ സംഘത്തിലുളള ശോഭന്‍ മേത്തയുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചുവെന്നാണ് സൂചന. ജിജുവാണ് ശ്രീയെയും മറ്റ് കളിക്കാരെയും വാതുവയ്‌പ്പുകാരുമായി ബന്ധപ്പെടുത്തിയത്. സോഫിടെല്‍ ഹോട്ടലിലെയും ഓആര്‍ജി പബിലെയും മറ്റൊരു ഹോട്ടലിലെയും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്‌തത ലഭിക്കുമെന്നാണ് കരുതുന്നത്.
അതേസമയം, ഐപിഎല്ലിന്റെ ആറാം എഡിഷനിലെ വാതുവയ്‌പില്‍ നിന്ന് ദാവൂദിന്റെ 'ഡി' കമ്പനി ഇതിനോടകം 1200 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ഡല്‍ഹി പോലീസ് കരുതുന്നത്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net