Sunday 19 May 2013

[www.keralites.net] ഒത്തുകളി: ഡല്‍ഹി പോലീസിന്‌ മേല്‍ സമ്മര്‍ദ്ദം

 

ഒത്തുകളി: ഡല്‍ഹി പോലീസിന്‌ മേല്‍ സമ്മര്‍ദ്ദം

 

ന്യൂഡല്‍ഹി:ഐ.പി.എല്‍ ക്രിക്കറ്റിലെ ഒത്തുകളി വിവാദത്തെക്കുറിച്ചുള്ള അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഡല്‍ഹി പോലീസിനു മേല്‍ സമ്മര്‍ദം. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടു ഡല്‍ഹി പോലീസിന്റെ പക്കലുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ടേപ്പില്‍ കേന്ദ്രസര്‍ക്കാരിലെ ചില പ്രമുഖരുടെ പേരും പരാമര്‍ശിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണിത്‌.

ഇപ്പോള്‍ അറസ്‌റ്റിലാവരിലും ഏതാനും ജൂനിയര്‍ താരങ്ങളിലുമായി അന്വേഷണം ഒതുക്കാനാണു ഡല്‍ഹി പോലീസിനു മേല്‍ സമ്മര്‍ദം ഏറിയിരിക്കുന്നത്‌. ഇതു സംബന്ധിച്ച്‌ ക്രിക്കറ്റ്‌ ബോര്‍ഡിലെ ചില അംഗങ്ങള്‍ ചില കോണ്‍ഗ്രസ്‌ നേതാക്കളെ ബന്ധപ്പെട്ടു കരുക്കള്‍ നീക്കുന്നുണ്ടെന്നാണു സൂചന. അതിനിടെ, ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട്‌ മുന്‍ രഞ്‌ജി താരമായ മനീഷ്‌ ഗുഡേ്‌ഡവാര്‍ ഉള്‍പ്പെടെ മൂന്നു പേരെ കൂടി ഡല്‍ഹി പോലീസ്‌ ഇന്നലെ അറസ്‌റ്റ്‌ ചെയ്‌തു. റെയില്‍വേയ്‌ക്കു വേണ്ടി രഞ്‌ജി കളിക്കുന്ന ബാബുറാവ്‌ യാദവ്‌ എന്ന കളിക്കാരനെ ഉടന്‍ അറസ്‌റ്റ്‌ ചെയ്യുമെന്നും സൂചനയുണ്ട്‌. പൊതുതെരഞ്ഞെടുപ്പ്‌ വരുന്ന സാഹചര്യത്തില്‍ ഏതെങ്കിലും മന്ത്രിയുടെ പേര്‌ വിവാദവുമായി ബന്ധപ്പെട്ടുയരുന്നത്‌ സര്‍ക്കാരിനും കോണ്‍ഗ്രസിനും തിരിച്ചടിയുണ്ടാക്കുമെന്നാണ്‌ കേസൊതുക്കാന്‍ ശ്രമിക്കുന്നവരുടെ വാദം.

ടേപ്പില്‍ പരാമര്‍ശിക്കുന്ന ചില നേതാക്കള്‍ക്ക്‌ വാതുവയ്‌പുകാരുമായുള്ള ബന്ധത്തെ കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇന്റലീജന്‍സ്‌ ബ്യൂറോയ്‌ക്ക്‌ നിര്‍ദേശം നല്‍കിയതായും അറിയുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം എത്രയും പെട്ടെന്ന്‌ അവസാനിപ്പിച്ച്‌ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നുമുളള നിലപാടാണ്‌ ഏതാനും നേതാക്കളുടേത്‌.

കോണ്‍ഗ്രസ്‌ െവെസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇവര്‍ അറിയിച്ചതായി സൂചനയുണ്ട്‌. ടേപ്പില്‍ നേതാക്കളുടെ പേരു പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഒത്തുകളിയുമായി അവര്‍ക്ക്‌ ബന്ധമുണ്ടോയെന്ന സൂചന ഇതുവരെ പോലീസിന്‌ ലഭിച്ചിട്ടില്ലെന്നും അറിയുന്നു. വിദര്‍ഭ ടീമിനു വേണ്ടിയാണ്‌ അറസ്‌റ്റിലായ മനീഷ്‌ ഗുഡേ്‌ഡവാര്‍ രഞ്‌ജി ക്രിക്കറ്റ്‌ കളിച്ചിട്ടുള്ളത്‌. മനീഷിനൊപ്പം അറസ്‌റ്റിലായ രണ്ടു വാതുവയ്‌പുകാരേയും ഇന്നലെ വെളുപ്പിനെ ഔറംഗബാദില്‍നിന്ന്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അജിത്‌ ചാന്ദിലയ്‌ക്ക്‌ നാലിലധികം വാതുവയ്‌പു സംഘങ്ങളുമായി ബന്ധമുണ്ടെന്നാണു പോലീസ്‌ പറയുന്നത്‌. ഗുഡേ്‌ഡവാറും ചാന്ദിലയും ഒരു സമയത്ത്‌ അയല്‍വാസികളും ഒരുമിച്ച്‌ ക്രിക്കറ്റ്‌ പരിശീലിച്ചവരും ആയിരുന്നുവെന്നും പ്രമുഖ വാതുവയ്‌പുകാരുമായി ചാന്ദിലയെ ബന്ധിപ്പിച്ചത്‌ ഇയാളാണെന്നും പോലീസ്‌ പറയുന്നു. ഇവര്‍ കൂടി അറസ്‌റ്റിലായതോടെ കേസുമായി ബന്ധപ്പെട്ട്‌ പിടിയിലായവരുടെ എണ്ണം 17 ആയി.

അധോലോകം ഭീഷണിപ്പെടുത്തിയാണ്‌ കളിക്കാരെ വാതുവയ്‌പില്‍ പങ്കാളികളാക്കിയത്‌ എന്നതിന്‌ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി. തന്നെ മുംെബെ അധോലോകം ഭീഷണിപ്പെടുത്തിയതിനാലാണ്‌ ഇതില്‍ പങ്കാളിയാകേണ്ടി വന്നതെന്ന്‌ ചാന്ദില പോലീസിനോടു പറഞ്ഞിരുന്നു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment