രമേശിന് പല്ലും നഖവും പറിച്ച് ആഭ്യന്തരം, ഉപമുഖ്യമന്ത്രി സ്ഥാനം ഇല്ല; തിരുവഞ്ചൂര്‍ ഇന്ദിരാഭവനിലേക്ക്?
നരന്‍ ആര്‍. .നായര്‍
1. ramesh chennithala
തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായി രമേശ് ചെന്നിത്തലയ്ക്കുവേണ്ടി ആഭ്യന്തര വകുപ്പ് ഒഴിയേണ്ടിവന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന്് എ ഗ്രൂപ്പിലെ ഒരുവിഭാഗം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്‍.എസ്.എസ്് ആസ്ഥാനം സന്ദര്‍ശിക്കും. എന്‍.എസ്.എസ് വഴങ്ങിയില്ലെങ്കില്‍ നറുക്ക് സ്പീക്കര്‍ ജി.കാര്‍ത്തികേയനു വീഴും.
രമേശിനെ മന്ത്രിസഭയില്‍ കൊണ്ടുവന്നാലും അധികാരരാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താവുന്നതും സുപ്രധാനവുമായ വകുപ്പുകള്‍ അദ്ദേഹത്തിന് കൊടുക്കാനിടയില്ല. ആഭ്യന്തരവകുപ്പ് ലഭിക്കുന്ന രമേശിന് വിജിലന്‍സ് നല്‍കില്ല. ഭരണത്തില്‍ ഏറ്റവും ശക്തമായ ആയുധമായി ഉപയോഗിക്കാവുന്ന വകുപ്പാണ് വിജിലന്‍സ്. എതിരാളികളേയും ഇടഞ്ഞു നില്‍ക്കുന്നവരേയും കുടുക്കാനായി കഴിഞ്ഞ കുറേക്കാലമായി ഈ വകുപ്പിനെ ഉപയോഗിക്കുന്നുണ്ട്. രമേശിന് വിജിലന്‍സ് വകുപ്പ് കൊടുത്താലുണ്ടാകാവുന്ന നഷ്ടത്തെക്കുറിച്ച് മുഖ്യമന്ത്രി ബോധവാനാണ്. അതുകൊണ്ടുതന്നെ പൊതുഭരണ വകുപ്പിന് പുറമേ വിജിലന്‍സുകൂടി മുഖ്യമന്ത്രി കൈവശം വയ്ക്കാനാണ് സാദ്ധ്യത.
മന്ത്രിസഭാ പുന:സംഘടനയ്ക്ക് കേളികൊട്ട് ഉയര്‍ന്നതോടെ ഉപമുഖ്യമന്ത്രി പദവി തങ്ങള്‍ക്ക് വേണമെന്ന ആവശ്യം കെ.എം മാണിയെകൊണ്ട് ഉന്നയിക്കാനും കോണ്‍ഗ്രസിലെ ഒരു വിഭാഗം തുനിഞ്ഞിറങ്ങിയിട്ടുണ്ട്. സീനിയര്‍ മന്ത്രി എന്ന നിലയില്‍ കെ.എം മാണിക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കുന്നതിനോട് മുസ്ലീംലീഗിനും അനുകൂല നിലപാടാണ് ഉളളത്.
അതേ സമയം രമേശ് ചെന്നിത്തലയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കാനുളള സാധ്യതകള്‍ ഏറെയാണ്. അഖിലേന്ത്യാ രാഷ്ര്ടീയത്തില്‍ രമേശിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ഹൈക്കമാന്‍ഡിലെ ഒരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ കേരളത്തിലെ രമേശ് അനുകൂലികള്‍ ഇതിനെ ശ്ക്തമായി എതിര്‍ക്കുന്നു. ഗണേശ് കുമാറിന് പകരം വി.ഡി.സതീശനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരും. വനംവകുപ്പ് വി.എസ് ശിവകുമാറിനും റവന്യൂ ആര്യാടനും വൈദ്യുതി അടൂര്‍ പ്രകാശിനും നല്‍കാനാണ് ആലോചന. ഫോര്‍മുലകള്‍ക്ക് വഴിതെറ്റിയാല്‍ അടൂര്‍ പ്രകാശ് സ്പീക്കറാകും.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net