Friday, 19 April 2013

[www.keralites.net] കറിവേപ്പ്

 

കറിവേപ്പ്

ശാസ്ത്ര നാമം :Murraya koenigii sprenge



മലയാളിക്ക് കറിവേപ്പ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല . പക്ഷെ അതിന്റെ ഗുണവശങ്ങൾ നമ്മൾ " കറിവേപ്പില പോലെ കളയുന്നുണ്ട് " എന്ന് തോന്നുന്നു . പോഷക സമൃദ്ധവും ഔഷധഗുണങ്ങൾ നിറഞ്ഞതുമായ ഈ ചെറുവൃക്ഷം ഭക്ഷ്യ വസ്തുക്കളിലെ വിഷാംശം ദൂരീകരിക്കാനും രുചി വർധിപ്പിക്കാനും ഉത്തമമാണ് . കൂടുതൽ വിശദമായി നമുക്ക് കറിവേപ്പിലയെ പരിചയപ്പെടാം .

രസം :കടു, തിക്തം, മധുരം

ഗുണം :രൂക്ഷം, ഗുരു

വീര്യം :ഉഷ്ണം

വിപാകം :കടു

ഔഷധ യോഗ്യ ഭാഗങ്ങൾ ഇല , തോല് , വേര് എന്നിവയാണ് . അന്നജം , പ്രോടീൻ , ജീവകം എ , ജീവകം ബി 2 , ജീവകം ബി 3 , ജീവകം സി , കാൽഷ്യം , ഇരുമ്പ് എന്നിവ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നു . ജീവകം എ കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ നേത്ര രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമം ആണ് ഈ സസ്യം .

നാട്ടറിവുകൾ :

വിഷ ജന്തുക്കൾ കടിച്ചാൽ കറിവേപ്പില പാലിലിട്ടു വേവിച്ചു അരച്ചെടുത്ത് വിഷ ജീവി കടിച്ച കടിവായിൽ പുരട്ടിയാൽ വേദനയും നീരും ശമിക്കും , കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നതും ഗുണകരമാണ് .

അലർജിക്ക് മഞ്ഞളും കറിവേപ്പിലയും ചേർത്തരച്ചു ദിവസവും കഴിക്കുന്നത്‌ ഗുണകരമാണ് .

വയറു കടി , മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് കറിവേപ്പില മോരിലരച്ചു സേവിക്കുന്നത് ഉത്തമം .

പുഴുക്കടി മാറാൻ കറിവേപ്പിലയും മഞ്ഞളും ചേർത്ത് അരച്ച് പുരട്ടിയാൽ മതി .

കറികളിൽ പതിവായി കറിവേപ്പില ചേര്ക്കുന്നത് നേത്ര ആരോഗ്യത്തിനു ഉത്തമം ആണ് .

കരിവേപ്പിലയിട്ടു എണ്ണ കാച്ചി തലയില തേക്കുന്നത് മുടി തഴച്ചു വളരാനും മുടിക്ക് കറുപ്പ് നിറം നല്കാനും ഗുണകരമാണ് .

വീട്ടില് നിർബന്ധമായും ഉണ്ടായിരിക്കേണ്ട സസ്യങ്ങളിൽ പ്രധാനി ആണ് കറി വേപ്പില .


ഫോട്ടോ കടപ്പാട് : വികി പീഡിയ
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment