Friday, 19 April 2013

[www.keralites.net] കേന്ദ്ര മന്ത്രിതല സംഘം 27ന് സൗദിയില്‍

 

കേന്ദ്ര മന്ത്രിതല സംഘം 27ന് സൗദിയില്‍ -വയലാര്‍ രവി

Description: http://w.sharethis.com/images/check-small.png Description: http://w.sharethis.com/images/check-small.png Description: http://w.sharethis.com/images/check-small.pngShareThisDescription: http://w.sharethis.com/images/check-small.png

കേന്ദ്ര മന്ത്രിതല സംഘം ഈ മാസം 27, 28 തീയതികളില്‍ സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. സൗദിയിലെ സ്വദേശിവത്കരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തനിക്കൊപ്പം വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദും സംഘത്തിലുണ്ടാവുമെന്നും അദ്ദേഹം ഡി.സി.സി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സൗദി തൊഴില്‍ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സംഘം ചര്‍ച്ച നടത്തും. നയതന്ത്ര പ്രതിനിധികള്‍, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുമായി ആശയവിനിമയം നടത്തും.
സൗദിയിലേക്ക് മന്ത്രിമാര്‍ പോകാന്‍ വൈകിയെന്ന പരാമര്‍ശം ശരിയല്ല. അവിടെയുള്ള 24 ലക്ഷം ഇന്ത്യക്കാരില്‍ 20 ലക്ഷം പേര്‍ക്കും സ്വദേശിവത്കരണം പ്രയാസമുണ്ടാക്കില്ല. നിയമപരമായി ജോലി ചെയ്യുന്നവരെല്ലാം സുരക്ഷിതരാണ്. ഗ്രൂപ് വിസയില്‍ പോയവരാണ് സ്പോണ്‍സര്‍മാരില്ലാതെ പ്രയാസപ്പെടുന്നത്. ഇങ്ങനെ വിദേശത്തേക്ക് പോകുന്നത് നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ പ്രസിഡന്‍റ് കെ.സി. അബു അധ്യക്ഷത വഹിച്ചു. അഡ്വ. പി. ശങ്കരന്‍, പി.വി. ഗംഗാധരന്‍, ഇ.കെ. ഗോപാലകൃഷ്ണന്‍, സി. മാധവദാസ്, പി. മൊയ്തീന്‍, പി. ബാലകൃഷ്ണന്‍, സി.വി. അജിത്ത്, അഡ്വ. കാര്‍ത്യായനി എന്നിവര്‍ സംസാരിച്ചു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment