Saturday, 9 March 2013

[www.keralites.net] പ്രതീക്ഷയുമായി ബിസ്മി.............................GOD BLESS YOU...........

 

ഇത്തിരിവെട്ടത്തില്‍ പഠനം ഒത്തിരി

പ്രതീക്ഷയുമായി ബിസ്മി

 

 

ചിത്ര സി.നായര്‍

കൊല്ലം: ബിസ്മിയ്ക്ക് പവര്‍കട്ടും പവര്‍കട്ട് പിന്‍വലിച്ചതും ഒന്നും ബാധകമല്ല. അറിഞ്ഞിട്ട് കാര്യവുമില്ല. ജനിച്ചനാള്‍ മുതല്‍ കൂടുതല്‍ പരിചിതം മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടമാണ്.തിങ്കളാഴ്ച തുടങ്ങുന്ന എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് പള്ളിത്തോട്ടത്ത് പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ബിസ്മി. രാത്രി 12 വരെ വീടിന്റെ ഓരത്തുള്ള തെരുവ്‌വിളക്കിന്റെ വെളിച്ചം. ഒറ്റയ്ക്ക് പുറത്തിരിക്കാന്‍ പേടിയായതുകൊണ്ട് പിന്നെയുള്ള പഠനം ഒറ്റമുറിവീടിനുള്ളില്‍ തെളിച്ച മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലും. പ്ലസ്ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സഹോദരന്‍ ബിനോയിയുമുണ്ട് ചിലപ്പോള്‍ കൂട്ടിന്.

സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്തതാണ് ഇവരുടെ പ്രശ്‌നം. പള്ളിത്തോട്ടം കൊടിമരത്തിന് സമീപം പോര്‍ട്ടിന്റെ അധീനതയിലുള്ള പുറമ്പോക്ക് വസ്തുവിലാണ് ബിസ്മിയുടെ കുടുംബം ഉള്‍പ്പെടെയുള്ള എട്ട് കുടുംബങ്ങള്‍ താമസിക്കുന്നത്. വൈദ്യുതി കിട്ടുന്നതിനായി ഇവര്‍ പലവാതിലുകളിലും മുട്ടി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും കാര്യം അവതരിപ്പിച്ചു. വൈദ്യുത സെക്ഷന്‍ ജീവനക്കാര്‍ സ്ഥലപരിശോധനയ്ക്ക് എത്തിയെങ്കിലും വസ്തുവിന് ഉടമസ്ഥാവകാശം ഇല്ലാത്തതുകൊണ്ട് വൈദ്യുതി നല്‍കാന്‍ കഴിയില്ലെന്നായി അവര്‍.

ഇതിനിടയിലാണ് ഇവര്‍ ഇവിടെനിന്ന് ഏഴുദിവസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്ന പോര്‍ട്ടിന്റെ ഉത്തരവ് വന്നത്. കൗണ്‍സിലര്‍ എന്‍.ടോമിയുടെ സഹായത്തോടെ പി.കെ.ഗുരുദാസന്‍ എം.എല്‍.എ.യ്ക്ക് കത്തുകൊടുത്തു. കൗണ്‍സിലര്‍ നേരിട്ട് മുഖ്യമന്ത്രിയെ കണ്ടാണ് ആ ഉത്തരവ് തടഞ്ഞത്.

പതിനേഴ് വര്‍ഷമായി പുറമ്പോക്കില്‍ താമസിക്കുന്ന ഇവരെ പുനരധിവസിപ്പിക്കാന്‍ നടപടിയെടുത്തിട്ടില്ല അധികൃതര്‍.
അന്നന്നുള്ള അന്നത്തിന് വകതേടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളാണിവരെല്ലാം. അതുകൊണ്ടുതന്നെ ഇരവിപുരത്തുള്ള സുനാമി ഫ്ലാറ്റുകളിലേക്ക് ഇവരെ പുരധിവസിപ്പിക്കാമെന്ന് ടോമി പറയുന്നു. ഒഴിഞ്ഞുപോകാന്‍ തയ്യാറുമാണ് ഇവര്‍.

ആകെ കിട്ടുന്നത് ഒരുലിറ്റര്‍ മണ്ണെണ്ണയാണ്. അതുകൊണ്ട് ഒന്നുമാകില്ല. കരിഞ്ചന്തയില്‍ 60 രൂപ ലിറ്ററിന് കൊടുത്ത് മണ്ണെണ്ണ വാങ്ങും.
ഒരുമാസം പതിനൊന്ന് ലിറ്റര്‍ മണ്ണെണ്ണയെങ്കിലും വേണം. ഇഴജന്തുക്കളുടെ ശല്യമുള്ളതുകൊണ്ട് രാത്രി മുഴുവന്‍ വിളക്ക് കത്തിച്ചുവയ്ക്കണം-ബിസ്മിയുടെ അമ്മ ലതയും അച്ഛന്‍ അലക്‌സാണ്ടറും പറയുന്നു.

മണ്ണെണ്ണവിളക്കിന്റെതാണ് വെളിച്ചമെങ്കിലും നല്ല മാര്‍ക്ക് വാങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വാടി സെന്റ് അലോഷ്യസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ബിസ്മി.പിന്നെ പ്ലസ്ടു സയന്‍സ് ഗ്രൂപ്പെടുക്കണം. നേഴ്‌സിങിന് ചേരണം.
GOD BLESS YOU ................YOUR ALL DREAM COME TRUE.......
REGARDS,
MARTIN K GEORGE

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment