Saturday 9 March 2013

[www.keralites.net] കീഴൂട്ട്‌ ബാലകൃഷ്ണ പിള്ള ഗണേഷ് കുമാര്‍...

 

കീഴൂട്ട്‌ ബാലകൃഷ്ണ പിള്ള ഗണേഷ് കുമാര്‍
കേരളത്തിന്‍റെ ബഹുമാന്യനായ പരിസ്ഥിതി/വനം/കായികം/സിനിമ മന്ത്രി
വകുപ്പിലുള്ള സിനിമ പോലെ തന്നെ സിനിമ രംഗത്ത് നിന്നും വന്ന വ്യക്തി
ഈയടുത്ത കാലത്തായി ഏറ്റവുമധികം ആരോപണ വിധേയനാകുകയും
വ്യക്തിഹത്യയ്ക്കിരയാകുകയും ചെയ്ത യുവജന നേതാവ് !
പാളയത്തിലും പുറത്തും ശത്രുക്കള്‍ നിരന്തരം വേട്ടയാടുന്ന മന്ത്രി !
ഇതൊക്കെയാണ് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ ശ്രീ.ബാലകൃഷ്ണ പിള്ളയുടെ
മകന്‍ ഗണേഷ് കുമാര്‍ എന്ന രാഷ്ട്രീയക്കാരന്‍റെ ഇന്നത്തെ ചിത്രം
കേരള കോണ്‍ഗ്രസ്‌ (ബി )യുടെ പത്തനാപുരം പ്രതിനിധിയായി
കേരള നിയമസഭയിലുള്ള ഗണേഷ്‌കുമാറിനെതിരെ ഏറ്റവും ഒടുവിലായി
വന്നിട്ടുള്ള ആരോപണം നമ്മുടെ മുന്നിലുണ്ട്
ഞാന്‍ ഈ വസ്തുത കുറിക്കുമ്പോള്‍ വരികള്‍ക്കിടയിലൂടെ എന്‍റെ
രാഷ്ട്രീയം വായിച്ചെടുക്കാമെന്നു കരുതരുത്......
ഇതു തീര്‍ത്തും നിഷ്പക്ഷമായ എഴുത്താണ്
ഒരു സിനിമാ നടനില്‍ നിന്നും കേരളം അംഗീകരിക്കുന്ന ഒരു മന്ത്രിയിലെയ്ക്കുള്ള ദൂരം വലുതാണ്‌ .
ചുരുങ്ങിയ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് "പുകള്‍പെറ്റ "കേരള രാഷ്ട്രീയത്തില്‍ അത്തരമൊരു അംഗീകാരം നേടിയെടുക്കുക അത്രമേല്‍ ദുഷ്കരവുമാണ്
എന്നിരിക്കെ താന്‍ കൈ വച്ച വകുപ്പുകളില്‍ സ്വന്തം കഴിവിനപ്പുറം മികച്ച രീതിയില്‍
പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ചുരുക്കം യുവജന മന്ത്രിമാരില്‍ അഗ്രഗണ്യനാണ് ഗണേഷ്‌കുമാര്‍ എന്നത്
ഇടതു വലതു ഭേദമന്യേ തര്‍ക്കമറ്റ സംഗതിയാണ് .രാഷ്ട്രീയതിനപ്പുറം ജനങ്ങളുടെ മനസ്സിലുള്ളതാണ് .
അഴിമതിക്കെതിരെ ഈ മന്ത്രി ഉയര്‍ത്തുന്ന സന്ധിയില്ല സമരം നാം കാണുന്നതാണ് , കേള്‍ക്കുന്നതാണ്
രാഷ്ട്രീയത്തിലെ അഴിമതിയുടെ കറപുരണ്ട കൈകള്‍ ഈ സമരത്തിനെതിരെ ഉയരുന്നതും സ്വാഭാവികം
എന്നാല്‍ അതിനെ രാഷ്ട്രീയമായി പോലും നേരിടാതെ വ്യക്തിജീവിതത്തിലെയ്ക്ക് കടന്നാക്രമിക്കുന്നത്
ഏതു രാഷ്ട്രീയമാണ് ? എന്ത് രാഷ്ട്രീയമാണ് ?
ശത്രുവിനെ തോല്‍പിക്കാന്‍ മഹായുദ്ധങ്ങളില്‍ പോലും അതിന്റേതായ നിയമങ്ങളും,മുറകളും
ഉണ്ടന്നിരിക്കെ രാഷ്ട്രീയത്തില്‍ ഇതൊന്നുമില്ലാതെ തികച്ചും സംസ്കാരശൂന്യതയിലൂന്നിയ തന്ത്രങ്ങള്‍
നമ്മുടെ നാടിന്‍റെ സാംസ്കാരിക അപചയത്തിന്റെ ഒന്നാംതരം ദൃഷ്ടാന്തമാണ്
ഇത്തരം വിലകുറഞ്ഞ നാടകങ്ങള്‍ ഈ നൂറ്റാണ്ടില്‍ കളിക്കുന്ന ജനനേതാക്കളെ നമുക്കാവശ്യമുണ്ടോ
എന്നു പരിശോധിക്കുന്നത് ഈയവസരത്തില്‍ നന്നായിരിക്കും
തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആര്‍ക്കെതിരെയും ഉന്നയിക്കാം എന്നുള്ളത്
ജനാധിപത്യ മര്യാദകളുടെ നഗ്നമായ ലംഘനമായി തന്നെ നാം കണ്ടില്ലെങ്കില്‍ നാളെ അഴിമതിയുടെ
മുഖംമൂടി ധരിച്ചെത്തുന്ന കപട രാഷ്ട്രീയക്കാരുടെ കൂത്തരങ്ങായി കേരളം മാറുമെന്നതില്‍ യാതൊരു
സംശയവുമില്ലെന്നു മാത്രമല്ല കഴിവും പ്രാപ്തിയുമുള്ള ഒപ്പം അഴിമതിയ്ക്കെതിരെ പോരാടുന്ന
പുത്തന്‍ തലമുറയുടെ ശ്രീ .ഗണേഷ്കുമാറിനെ പോലെയുള്ള നല്ല ജനനേതാക്കള്‍ ഇല്ലാതായി തീരുകയും ചെയ്യും !
കേരളത്തിലെ ഇത്തരം വൃത്തികെട്ട രാഷ്ട്രീയത്തിന്‍റെ ഇരയായി തീരുവാന്‍ ഗണേഷ് കുമാറിനെയോ അതുപോലുള്ള
മികച്ച വ്യക്തികളെ അനുവദിക്കാതിരിക്കുകയെന്നത് നല്ലൊരു നാട് സ്വപ്നം കാണുന്ന ഓരോ കേരളീയന്റെയും
രാഷ്ട്രീയത്തിനപ്പുറത്തുള്ള ശക്തമായ നിലപാടായി മാറേണ്ടതുണ്ട് !

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment