Tuesday 26 March 2013

[www.keralites.net] ഒരാഴ്‌ചകൊണ്ട്‌ എട്ടുകിലോ കുറയ്‌ക്കാം

 

ഒരാഴ്‌ചകൊണ്ട്‌ എട്ടുകിലോ കുറയ്‌ക്കാം

 

തിരക്കേറുന്ന ജീവിതചര്യകളില്‍ നമ്മുടെ ശരീരം ശ്രദ്ധിക്കാനും വ്യായാമം ചെയ്യാനും സമയം ലഭിക്കാറില്ല. ഡയറ്റിലൂടെ ഒരു പരിധിവരെ നമുക്ക്‌ നമ്മുടെ ശരീരം സംരക്ഷിക്കാം. ഇന്ന്‌ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു ഡയറ്റാണ്‌ ജി.എം. ഡയറ്റ്‌.
വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ജനറല്‍ മോട്ടോര്‍ കമ്പനി തങ്ങളുടെ തൊഴിലാളികളെ അമിത വണ്ണത്തില്‍നിന്നും മോചിപ്പിക്കാനും ആരോഗ്യദൃഢരാക്കാനും കണ്ടെത്തിയ ഡയറ്റാണിത്‌.ഏഴു ദിവസത്തെ ഭക്ഷണ ക്രമീകരണത്തിലൂടെ ഈ ഡയറ്റിലൂടെ ശരീരഭാരം കുറയ്‌ക്കാന്‍ സാധിക്കും. അഞ്ചുകിലോ ഭാരംവരെ ഈ ഡയറ്റിലൂടെ കുറയ്‌ക്കാം. ക്രമമായി ചിട്ടപ്പെടുത്തിയ ഭക്ഷണക്രമം മാത്രമേ ഉപയോഗിക്കാവൂവെന്ന്‌ മാത്രം. പച്ചക്കറികളും പഴങ്ങളും പ്രധാനമായി ഉള്‍പ്പെടുത്തുന്ന ഡയറ്റ്‌ വ്യായാമം ചെയ്‌ത് ശരീരഭാഗം കുറയ്‌ക്കുന്നതിനു തുല്യമാണ്‌. ഇന്ത്യയിലും ജനകീയമായ ഡയറ്റാണിത്‌.

ഒന്നാം ദിവസം:

നേന്ത്രപ്പഴം ഒഴികെയുള്ള എല്ലാ പഴങ്ങളും കഴിക്കാം. ജലാംശം കൂടുതലുള്ള തണ്ണിമത്തനും പൈനാപ്പിളും കൂടുതല്‍ ഉപയോഗിക്കാം.

രണ്ടാം ദിവസം:

പച്ചക്കറികള്‍ മാത്രം ഈ ദിവസം ഉപയോഗിക്കാവൂ. വേവിച്ചതും അല്ലാതെയുള്ളതുമായ പച്ചക്കറികള്‍ ആവശ്യാനുസരണം കഴിക്കാം. അന്നജത്തിന്റെ കുറവുണ്ടാകാതിരിക്കാന്‍ കിഴങ്ങുവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

മൂന്നാം ദിവസം:

പച്ചക്കറികളും പഴങ്ങളും ഒരുമിച്ച്‌ ഈ ദിവസം കഴിക്കാം. എന്നാല്‍ ഉരുളക്കിഴങ്ങും നേന്ത്രപ്പഴവും കഴിക്കരുത്‌.

നാലാം ദിവസം:

നേന്ത്രപ്പഴവും പാലും മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. എട്ടു നേന്ത്രപ്പഴവും മൂന്നു ഗ്ലാസ്‌ പാലുമാണ്‌ ഈ ദിവസം കഴിക്കേണ്ടത്‌. ചെറിയ അളവില്‍ പച്ചക്കറി സൂപ്പും ഉപയോഗിക്കാം.

അഞ്ചാം ദിവസം:

ബീഫ്‌, ചിക്കന്‍, മീന്‍ തുടങ്ങിയ മത്സ്യ മാംസാഹാരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതോടൊപ്പം തക്കാളിയും ഉപയോഗിക്കാം.

ആറാം ദിവസം:

ആവശ്യാനുസരണം പച്ചക്കറികളും മത്സ്യ-മാംസാഹരങ്ങളും കഴിക്കാം. ഈ സമയം ധാരാളം വെള്ളവും കുടിക്കണം.

ഏഴാം ദിവസം:

നല്ല ചമ്പാവരി ചോറ്‌, പച്ചക്കറികള്‍, പഴച്ചാറുകള്‍ തുടങ്ങിയവ ആവശ്യാനുസരണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പിറ്റേ ദിവസംതന്നെ നമുക്ക്‌ ഈ ഡയറ്റിന്റെ ഫലം ശരീരത്തില്‍ കണ്ടു തുടങ്ങും. 5-8 കിലോവരെ ഭാരം ഉറപ്പായും കുറഞ്ഞിരിക്കും.കുറച്ചു നാളുകള്‍ മാത്രമേ ഈ ഡയറ്റ്‌ തുടരാവൂ. ചെറിയ സമയംകൊണ്ടും കുറഞ്ഞ ചെലവിലും ഇതിലെ ഭക്ഷണക്രമീകരണങ്ങള്‍ പാലിക്കാം. എന്നാല്‍ ഭക്ഷണത്തിന്റെ ക്രമീകരണാനുസരണം നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ പോഷക ഘടകങ്ങളും ദിവസേന ഉള്‍പ്പെടുന്നില്ല. അതിനാല്‍ ഇത്‌ തുടരെ ചെയ്യരുത്‌.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment