Tuesday 26 March 2013

[www.keralites.net] എന്തിനീ അവഹേളനം !!!

 

സന്തോഷ് പണ്ഡിറ്റ് എന്ന കലാകാരന്റെ ആവിര്‍ഭാത്തോടുകൂടി അദ്ദേഹത്തെ ഏതവസരത്തിലും അവഹേളിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചാനലായി അധ:പതിച്ചിരിക്കുന്നു ജനകീയ ചാനല്‍ എന്നവകാശപ്പെടുന്ന ഏഷ്യാനെറ്റ്.

ഇതിനു മുന്‍പും ആ കലാകാരനെ പല വേദികളിലും ക്ഷണിച്ചു വരുത്തി ഈ ചാനല്‍ അവഹേളിക്കുന്ന കാഴ്ച നാം യഥേഷ്ടം കണ്ടിരിക്കുന്നു. എന്നാല്‍ ഈ സന്തോഷ് പണ്ഡിറ്റ് എന്ന കലാകാരനെ മറ്റു ചാനലുകളായ സൂര്യാ, മലയാള മനോരമ തുടങ്ങിയവയിലും ഇതു പോലെയുള്ള പരിപാടികളില്‍ കണ്ടിട്ടുണ്ട്. പക്ഷെ അവിടെയെങ്ങും അധ്യേഹത്തെ അവഹേളിച്ചു ഇരക്കിവിടുന്നതായി കാണുന്നില്ല . മറിച്ചു ഒരു കലാകാരന് നെല്‍കേണ്ട മാന്യതയും ആധരവും നല്‍കുന്നതായാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. അതെ അതായിരിക്കണം ഒരു ചാനല്‍ ധര്‍മ്മം എന്ന് പറയുന്നതും.

പ്രിയപ്പെട്ട ശ്രീമാന്‍ സന്തോഷ് പണ്ഡിറ്റ്.. താങ്കളെ മാനിക്കുന്ന അവഹേളിക്കാത്ത മറ്റു ഒട്ടനവതി ജനകീയ ചാനലുകള്‍ നമ്മുടെ ഭൂമി മലയാളത്തില്‍ ഉള്ളപ്പോള്‍ എന്തിനുവേണ്ടി അങ്ങയുടെ കലാജീവിതത്തിന്റെ അടിത്തറ പോലും ഇളക്കാന്‍ പ്രാപ്തിയുള്ള ഏഷ്യാനെറ്റിന്റെ വിലകുറഞ്ഞ അപ്പകഷ്ണത്തിനു വേണ്ടി അപഹാസ്യനായി പാഞ്ഞു ചെല്ലണം?

പ്രിയപ്പെട്ട ഏഷ്യനെറ്റ്.. സന്തോഷ് പണ്ഡിറ്റ് നിങ്ങളുടെ അങ്കീകാരങ്ങള്‍ക്ക് യോഗ്യനല്ലായെങ്കില്‍ പിന്നെന്തിനു വീണ്ടും വീണ്ടും അദ്യേഹത്തെ ക്ഷണിച്ചു വരുത്തി അവഹേളിക്കുന്നു? ഇതാണോ റേറ്റിംഗ് കൂട്ടാന്‍ നിങ്ങള്‍ കണ്ടു പിടിച്ച ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മുതല്‍ അവലംബിച്ച് പോരുന്ന നിങ്ങളുടെ ചാനല്‍ നയം? എങ്കില്‍ അതേ ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ ദുര്യോഗതിലേക്കു തന്നെയായിരിക്കും നിങ്ങള്‍ ഈ കോമഡി സ്റ്റാരിനെയും നയിക്കുന്നത് എന്ന് കൂടി മനസ്സിലാക്കുക.

പ്രിയപ്പെട്ട മുഖ്യ.ജഡ്ജ് ശ്രി .ജഗദീഷ് സര്‍….അങ്ങു കൂടി അറിഞ്ഞുകൊണ്ടു തന്നെയായിരിക്കും ഈ അണിയറ നാടകം എന്നതില്‍ സംശയമില്ല. 'മുന്‍പു നടന്നു പോയവരെ അവഹേളിക്കുന്നത് ഗുരുത്വ ദോഷമാണ് ' എന്ന് അങ്ങ് ശ്രീമാന്‍ സന്തോഷ് പണ്ടിട്ടിനോട് പറയുന്നത് കേട്ടു….സന്തോഷം അത്രയെങ്കിലും ബോധം അങ്ങക്ക് ഉണ്ടല്ലോ .ഒരു പാവപ്പെട്ടവന്റെ അണ്ണാക്കിലേക്ക് വിരലിറക്കി ക്ഷമയുടെ നെല്ലിപലകയിളക്കിയാല്‍ ഇതല്ല ഇതിനപ്പുറവും പറഞ്ഞു പോകും എന്ന് മറ്റുള്ളവരേക്കാള്‍ നന്നായി അങ്ങയ്ക്കും അറിയാവുന്നതാണ്. എന്നിരുന്നാലും ഒരു കാര്യം, ഒരേ ഒരു കാര്യം അങ്ങയോടു ചോദിക്കട്ടെ കഴിഞ്ഞ സീസണിലെ കോമഡി സ്റ്റാര്‍ എന്ന മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത പരിപാടിയുടെ ഗ്രാന്‍ഡ് ഫിനലെയെ 'ലൈവ് 'എന്ന നാമത്തില്‍ സംപ്രേഷണം ചെയ്തുകൊണ്ട് ഞങ്ങളെ , ഒന്നടങ്ങം വരുന്ന ഏഷ്യാനെറ്റ് പ്രേക്ഷകരെ വിഡ്ഢികളാക്കിയതിനെ ഞങ്ങള്‍ എങ്ങനെ വിലയിരുത്തണം? ഈ വൃത്തികെട്ട പ്രവര്‍ത്തിയെ ഏതെങ്കിലും ഗുരുത്വ ദോഷത്തില്‍പ്പെടുത്താമോ?

കേട്ടറിവ് ശരിയെങ്കില്‍ ആ മത്സരത്തില്‍ എല്ലാ അര്‍ത്ഥത്തിലും വിജയിയായി യോഗ്യത നേടിയ ശ്രീമാന്‍ ഉല്ലാസിനെയും മറ്റും തഴഞ്ഞു കൊണ്ട് അങ്ങുക്കു തുടക്കം മുതലേ നെന്നേ ബോദിച്ച മറ്റൊരു ടീമിനെ വിജയിയായി പ്രഖ്യാപിച്ച ആ നടപടിയെ ഞങ്ങള്‍ എങ്ങനെ കാണണം? ഈ പ്രവര്‍ത്തിയും അങ്ങയുടെ അറിവില്‍പെടുന്ന ഏതെങ്കിലും ഗുരുത്വ ദോഷത്തില്‍പ്പെടുത്താമോ?

നിലവാരമുള്ള പരിപാടികള്‍ ഉണ്ടെങ്കില്‍ ആയതിനു പ്രേക്ഷകര്‍ തനിയെ ഉണ്ടാകും എല്ലാ അവബോദം വളര്‍ത്തി ഇനിയെങ്കിലും ഇത്തരം വിലകുറഞ്ഞ സമീപനങ്ങളില്‍ നിന്നും പിന്‍മാറുക. അതായിരിക്കും നല്ലതും


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment