Thursday 28 March 2013

[www.keralites.net] കോടീശ്വരന് എട്ടിന്റെ പണി , പണ്ഡിറ്റ് തന്നെ താരം

 

കോടീശ്വരന് എട്ടിന്റെ പണി , പണ്ഡിറ്റ് തന്നെ താരം


Fun & Info @ Keralites.net

ചാനലുകള്‍ക്കെല്ലാം അവരുടെ പരിപാടികള്‍ ശ്രദ്ധിക്കപ്പെടാന്‍ സന്തോഷ് പണ്ഡിറ്റില്ലാതെ പറ്റില്ലെന്ന സ്ഥിതിയാണിപ്പോള്‍ .ഏഷ്യാനെറ്റില്‍ മികച്ച നിലവാരത്തോടെ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന ഗെയിം ഷോ ആയ 'നിങ്ങള്‍ക്കുമാകാം കോടീശ്വരനെ' അനുകരിച്ചു(പരിഹസിച്ചു) കൊണ്ട് 'കോട്ട് ഈശ്വരന്‍!' എന്ന പരിപാടി ഇന്നലെ മുതല്‍ സൂര്യാ ടിവിയില്‍ സംപ്രേഷണം ചെയ്തു തുടങ്ങി. യാതൊരു നിലവാരം പുലര്‍ത്താത്തതു കൊണ്ടു തന്നെ പരിപാടി വിജയിക്കില്ലെന്ന് തിരിച്ചറിഞ്ഞ അണിയറപ്രവര്‍ത്തകര്‍ ആദ്യ എപ്പിസോഡില്‍ തന്നെ സാക്ഷാല്‍ പണ്ഡിറ്റിനെ തന്നെ ഇറക്കി. ( കുറച്ച് മുന്‍പ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ ഷൂട്ടിങ്ങിനിടെ അപമാനിച്ചു വിട്ടിട്ടും ഈ മനുഷ്യനു അതൊന്നും ബാധിച്ച മട്ടില്ലെന്നു തോന്നുന്നു!! ).

കോടികള്‍ അങ്ങോട്ടു കൊടുത്താലും ഷൂട്ടിങ്ങ് കാണാന്‍ കാണികളാരുമെത്തില്ലെന്നറിഞ്ഞതു കൊണ്ടാണെന്നറിയില്ല, കോടീശ്വരനെ അവഹേളിച്ചു കൊണ്ടെത്തിയ ഈ പരിപാടിക്ക് കാണികളുടെ കട്ടൌട്ടുകളാണ് ഫ്‌ളോറില്‍ നിറഞ്ഞു നിന്നത്. തുടര്‍ന്നായിരുന്നു രൂപത്തിലും ഭാവത്തിലും വസ്ത്രത്തില്‍ പോലും സുരേഷ് ഗോപിയെ അനുകരിച്ചെത്തിയ അവതാരകന് മുന്‍പില്‍ 'കോട്ട് ഈശ്വരനായ' പണ്ഡിറ്റിന്റെ ഉശിരന്‍ പ്രകടനം. 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്ന പരിപാടിയെ അടിമുടി പരിഹസിച്ച് കൊണ്ടുള്ള 'കോട്ട് ഈശ്വരന്' കൊഴുപ്പേകാനായി പണ്ഡിറ്റിന്റെ വക കിടിലന്‍ ഡാന്‍സും പാട്ടും തകര്‍പ്പന്‍ ഡയലോഗുകളുമുണ്ടായിരുന്നു. ചോദ്യമേതായാലും സന്തോഷ് പറഞ്ഞ ഉത്തരം മാത്രം ശരിയെന്ന നിലയില്‍ പുരോഗമിച്ച മത്സരത്തിനൊടുവില്‍ വിജയശ്രീലാളിതനായ പണ്ഡിറ്റിന് കിരീട ധാരണവും ഉണ്ടായിരുന്നു.

'കോട്ട് ഈശ്വരന്‍' സംപ്രേഷണം ചെയ്ത് ഒരു ദിവസം പിന്നിടും മുന്‍പെ രൂക്ഷ വിമര്‍ശനങ്ങളാണ് സൂര്യ ടിവിക്കും അവതാരകനുമെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍ വന്നു കൊണ്ടിരിക്കുന്നത്. ഒരുപാട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായി തീര്‍ന്ന ഒരു ഷോയെയും അതിന്റെ അവതാരകനെയും ഇങ്ങനെ താറടിച്ച് കാട്ടിയത് ശരിയായില്ലെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.


 


--
KARUNAKARAN

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment