Monday 18 February 2013

[www.keralites.net] ബാത്ത്‌റൂമില്‍ രഹസ്യകാമറ സ്‌ഥാപിച്ച സി.പി.ഐ. നേതാവ്‌ അറസ്‌റ്റില്‍

 

അയല്‍വാസിയുടെ ബാത്ത്‌റൂമില്‍ രഹസ്യകാമറ സ്‌ഥാപിച്ച സി.പി.ഐ. നേതാവ്‌ അറസ്‌റ്റില്‍

 

പേരൂര്‍ക്കട: അയല്‍വാസിയുടെ വീട്ടിലെ ബാത്ത്‌റൂമില്‍ രഹസ്യകാമറ സ്‌ഥാപിച്ച്‌ രംഗങ്ങള്‍ വീക്ഷിച്ചുവന്ന സി.പി.ഐ. പ്രാദേശിക നേതാവ്‌ അറസ്‌റ്റില്‍. പട്ടം മുട്ടട ടി.കെ. ദിവാകരന്‍ റോഡ്‌ എം.ജി.ആര്‍.എ 95 പണയില്‍ വീട്ടില്‍ രഘുനാഥന്‍ (42) ആണ്‌ പിടിയിലായത്‌.
മുട്ടട ടി.കെ. ദിവാകരന്‍ റോഡ്‌ എം.ജി.ആര്‍.എ 86 ശബരിയില്‍ റിട്ട. വി.എസ്‌.എസ്‌.സി. ഉദ്യോഗസ്‌ഥന്‍ രാമചന്ദ്രന്റെ വീട്ടിലാണ്‌ ഇയാള്‍ രഹസ്യകാമറ സ്‌ഥാപിച്ചത്‌. സംഭവത്തേക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: രഘുനാഥന്‍ വര്‍ഷങ്ങളായി ഇലക്‌ട്രിക്‌ പണി ചെയ്‌തുവരുന്നയാളാണ്‌. രാമചന്ദ്രന്റെ ഒറ്റനില വീട്ടിലെ ബാത്ത്‌റൂമില്‍ എട്ടുമാസംമുന്‍പ്‌ വാട്ടര്‍ ഹീറ്റര്‍ സ്‌ഥാപിച്ചത്‌ രഘുനാഥനായിരുന്നു. ടെലിഫോണ്‍ പോസ്‌റ്റുകളില്‍ സ്‌ഥാപിക്കുന്ന ജംഗ്‌ഷന്‍ ബോക്‌സിനു സമാനമായ ബോക്‌സും ഇയാള്‍ വാട്ടര്‍ ഹീറ്ററിനു താഴെ സ്‌ഥാപിച്ചിരുന്നു. കറന്റ്‌് കുറയ്‌ക്കാനുള്ള ഉപകരണമെന്നാണ്‌ രഘുനാഥന്‍ വീട്ടുകാരോടു പറഞ്ഞിരുന്നത്‌. ഈ ബോക്‌സിനുള്ളിലാണ്‌ ചെറിയ രഹസ്യ കാമറ സ്‌ഥാപിച്ചത്‌.തുടര്‍ന്ന്‌ രഘുനാഥന്‍ തന്റെ വീടിനു സമീപം സ്‌ഥാപിച്ച ആന്റിനയുടെയും െവെ-െഫെ സംവിധാനത്തിന്റെയും സഹായത്തോടെ സ്വന്തം വീട്ടിലെ കമ്പ്യൂട്ടറില്‍ മാസങ്ങളായി കുളിമുറിയിലെ രംഗങ്ങള്‍ വീക്ഷിച്ചുവരികയായിരുന്നു. രാമചന്ദ്രനും ഭാര്യയും മകളുമായിരുന്നു വീട്ടില്‍ താമസം. ഭര്‍ത്താവുമൊത്ത്‌ വിദേശത്തായിരുന്ന മകള്‍ അടുത്തിടെയാണ്‌ നാട്ടിലെത്തുന്നത്‌.
ഇവര്‍ കുളിമുറിയിലെത്തിയപ്പോഴാണ്‌ ഹീറ്ററിനുസമീപം ബോക്‌സ്‌ സ്‌ഥാപിച്ചിരിക്കുന്നതു കാണുന്നത്‌. സംശയം തോന്നിയതിനാല്‍ മറ്റൊരു ഇലക്‌ട്രീഷ്യനെ വിളിച്ചുവരുത്തി ബോക്‌സ്‌ ഇളക്കി പരിശോധിച്ചപ്പോള്‍ കാമറ ശ്രദ്ധയില്‍പ്പെട്ടു. കഴിഞ്ഞ ശനിയാഴ്‌ച സംഭവം പുറത്തറിഞ്ഞെങ്കിലും ഇന്നലെയാണ്‌ വീട്ടില്‍ പോലീസെത്തി പരിശോധന നടത്തിയത്‌. തുടര്‍ന്ന്‌ രഘുനാഥന്റെ വീട്ടിലെത്തിയ പോലീസ്‌ ഇയാളെ ചോദ്യം ചെയ്‌തശേഷം കസ്‌റ്റഡിയിലെടുത്തു. കമ്പ്യൂട്ടറും സി.ഡികളും പെന്‍ഡ്രൈവും െസെബര്‍ പോലീസെത്തി പരിശോധനയ്‌ക്കെടുത്തു.
രഘുനാഥന്റെ വീട്ടില്‍ സ്‌ഥാപിച്ചിരുന്ന ആന്റിനയില്‍ 100 മീറ്റര്‍ ചുറ്റളവിലുളള പ്രദേശത്തെ ഏതെങ്കിലും വീടുകളില്‍ കാമറ സ്‌ഥാപിച്ചിട്ടുണ്ടെങ്കില്‍ വീഡിയോ രംഗങ്ങള്‍ ലഭിക്കുമെന്ന്‌ െസെബര്‍സെല്‍ അധികൃതര്‍ പറഞ്ഞു. കസ്‌റ്റഡിയിലായ രഘുനാഥനെ പേരൂര്‍ക്കട സി.ഐ അശോകന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്‌. കാമറ സ്‌ഥാപിച്ചെങ്കിലും യാതൊരു ദൃശ്യവും റെക്കോഡ്‌ ചെയ്യുകയോ കാണുകയോ ചെയ്‌തിട്ടില്ലെന്ന മൊഴിയില്‍ രഘുനാഥന്‍ ഉറച്ചുനില്‍ക്കുകയാണ്‌. തനിക്കു വേണ്ടപ്പെട്ടവരായതിനാല്‍ വീട്ടില്‍ അപരിചിതരാരെങ്കിലും വരുന്നോയെന്ന്‌ നിരീക്ഷിക്കാനാണ്‌കാമറ സ്‌ഥാപിച്ചതെന്നും മറ്റു സ്‌ഥലത്ത്‌ ഇതിനുളള സംവിധാനമില്ലാത്തതിനാലാണ്‌ ബാത്ത്‌റൂമില്‍തന്നെ ഇതു സ്‌ഥാപിച്ചതെന്നുമുളള വിചിത്രമായ മറുപടിയാണ്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞത്‌. രഘുനാഥന്‍ അശ്ലീലരംഗങ്ങള്‍ യു.ട്യൂബിലോ ഫെയ്‌സ്‌ബുക്കിലോ അപ്‌ലോഡ്‌ ചെയ്യുകയോ മറ്റുളളവര്‍ക്ക്‌ നല്‍കുകയോ ചെയ്‌തിട്ടുണ്ടോയെന്ന്‌ പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
അതേസമയം രഘുനാഥനെ അനാശാസ്യ പ്രവര്‍ത്തനത്തേത്തുടര്‍ന്ന്‌ മൂന്നുമാസം മുന്‍പ്‌ സി.പി.ഐയില്‍നിന്നു പുറത്താക്കിയതാണെന്ന്‌ സി.പി.ഐ. ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട്‌ ശശി അറിയിച്ചു. ഇയാള്‍ക്ക്‌ പാര്‍ട്ടിയുമായും പാര്‍ട്ടി ഘടകങ്ങളുമായും ബന്ധമില്ല. ഇത്തരക്കാര്‍ക്കെതിരേ ശക്‌തമായ നിയമനടപടി സ്വീകരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment