Monday, 18 February 2013

[www.keralites.net] മലയാളികളുടെ "വികല ലൈംഗികതയുടെ " കാരണം പ്രേമരഹിത്യമാണ്.

 

മലയാളികളുടെ "വികല ലൈംഗികതയുടെ " കാരണം പ്രേമരഹിത്യമാണ്. മലയാളിക്ക് എവിടെയാണ് പ്രേമിക്കാന്‍ അവസരം? അസൂയാലുക്കളായ മത മേധാവികള്‍ സ്കൂള്‍ സംവിധാനത്തെ ബോയ്സ് സ്കൂള്‍ എന്നും ഗേള്‍സ്‌ സ്കൂള്‍ എന്നും വെട്ടി വേര്‍പെടുത്തി. ഓഫീസുകളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ വെച്ചു... ബീച്ചുകളിലും പാര്‍ക്കുകളിലും ചാവാലി പോലീസുകാരെ അഴിച്ചു വിട്ടു.

ഈ തടസ്സങ്ങളെയെല്ലാം മറികടന്ന് ഏതെങ്കിലും മിടുക്കനോ മിടുക്കിയോ പ്രേമിച്ചെന്നിരിക്കട്ടെ , അവരിടെ മാതാ പിതാക്കളും മതവും തൊണ്ണൂറുകാരിയായ മുത്തശ്ശിയോ പോലും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തും എന്ന് ഭീഷണിപ്പെടുത്തും....!!

അങ്ങനെയാണ് മലയാളി ആണ്‍കുട്ടികള്‍ Aunty മാരെയും മലയാളി പെണ്‍കുട്ടികള്‍ അങ്കിള്‍മാരെയും ലൈംഗികതക്കായി ആശ്രയിച്ചു തുടങ്ങിയത്. Aunty മാരെ വളക്കാന്‍ കെല്‍പ്പില്ലാത്ത ആണ്‍കുട്ടികള്‍ അടുക്കളക്കാരികളെയും പെണ്‍കുട്ടികള്‍ ബസ് കണ്ടക്ടര്‍മാരെക്കൊണ്ടും തൃപ്തിപ്പെട്ടു....!!

പ്രേമിക്കാന്‍ അവസരം നഷ്ട്ടപ്പെട്ട മലയാളിയാണ് ഞരമ്പ്‌ രോഗിയും ബോറനുമായി മാറിയത്.... ബസിന്‍റെ തിക്കിതിരക്കിലും തിയേറ്ററിന്‍റെ സീറ്റുകള്‍ക്കിടയിലും ഞരുങ്ങി വരുന്ന അവന്‍റെ കൈ, യഥാര്‍ഥത്തില്‍ ഒരു യാചനയാണ്...!! അവന്‍ നിങ്ങളോട് സെക്സ് ഭിക്ഷ ചോദിക്കുകയാണ്...!! വിശപ്പ്‌ ഒരു യാഥാര്‍ത്ഥ്യമാണ്.

അത് കൊണ്ടാണ് സെല്‍ ഫോണും ഫേസ് ബുക്കും നമ്മുടെ സമൂഹത്തില്‍ ലക്ഷക്കണക്കിന്‌ ജാരന്മാരെ സൃഷ്ട്ടിച്ചത്. ഓഫീസ് വിട്ടു വരുന്ന വീട്ടമ്മമാരും പിതാവുമെല്ലാം ഗേറ്റിന് മുന്നില്‍ ഇന്‍ ബോക്സും കോള്‍ റെജിസ്റ്ററും ഡിലീറ്റ് ചെയ്യേണ്ടി വരുന്നത് അത് കൊണ്ടാണ്.

ഇനിയെങ്കിലും നിങ്ങളുടെ മക്കളെ പ്രേമിക്കാന്‍ അനുവദിക്കൂ...അവന്‍റെ കാമുകിയെ വിളിച്ച് നിങ്ങളുടെ വീട്ടില്‍ ഒരു നേരം ഭക്ഷണം കൊടുക്കൂ... അവളുടെ കാമുകന് ഒരു ജന്മദിന സമ്മാനം കൊടുക്കൂ... പിന്നെ അവനും അവളും ലൈംഗികതക്ക് വേണ്ടി ഒളിയിടങ്ങള്‍ തേടിപ്പോകില്ല. അവന്‍ റാക്കറ്റുകളിലും മാഫിയകളിലും കുടുങ്ങി നിങ്ങളെക്കൊണ്ട് ആത്മാഹത്യ ചെയ്യിക്കില്ല!!

ഇതു ചെയ്യാന്‍ എന്താണ് നിങ്ങള്‍ക്ക് തടസ്സം? അസൂയയോ മതമോ? ലോകം കീഴ്മീല്‍ മറിഞ്ഞു കൊണ്ടിരിക്കുകയാണ്....കൂള്‍ ആയിക്കൊണ്ടിരിക്കുകയാണ്. എല്ലാം നേരിടണമെങ്കില്‍ സൂപ്പര്‍ കൂള്‍ ആകണം....


പ്രണയവും ലൈംഗികതയും ആഘോഷിക്കുന്ന "കാമസൂത്ര 3ഡി" യിലൂടെ ഞാന്‍ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നതും ഈ നടപ്പ് രീതികളെയാണ്. ഇന്ത്യന്‍ സംസ്ക്കാരത്തില്‍ ഊന്നി നിന്ന് കൊണ്ട് മാത്രമേ ഈ ചിത്രം തെയ്യാറാക്കൂ. എങ്കിലും സര്‍ഗാത്മകമായ നഗ്നതയും ധീരതയും അതിലുണ്ടാകും. ഈ ചലച്ചിത്രത്തിനായി അസി. ഡിറക്റ്റര്‍മാരെ ക്ഷണിച്ചപ്പോള്‍ എന്നെ തേടി വന്ന അപേക്ഷകള്‍ ഏറേയും 18-നും 24-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടേതാണ്. അവര്‍ക്ക് ഒരു " ഇന്‍ഹിബിഷനും " ഇല്ല. ഭയക്കുന്നതും നടിക്കുന്നതും നമ്മളാണ്....!!

അവരെ നിങ്ങള്‍ ജനിപ്പിച്ചത് ജലത്തിലാണെങ്കില്‍ ജലത്തില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കണം. കരയില്‍ പിടിച്ചിട്ട് കൊല്ലാക്കൊല ചെയ്യരുത്. ഇനിയെങ്കിലും പ്രിയപ്പെട്ട മലയാളി ; അസൂയയും സാഡിസവും ഹിപ്പോക്രസിയും വെടിഞ്ഞ് മക്കളെയെങ്കിലും സന്തോഷമായി ജീവിക്കാന്‍ അനുവദിക്കൂ.....

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment