Tuesday 19 February 2013

[www.keralites.net] 'നെസ്‌ലെ'യുടെ മാട്ടിറച്ചിയില്‍ കുതിരയിറച്ചിയും

 

'നെസ്‌ലെ'യുടെ മാട്ടിറച്ചിയില്‍ കുതിരയിറച്ചിയും

ന്യുയോര്‍ക്:ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യഉത്പന്ന കമ്പനിയായ 'നെസ്‌ലെ'യുടെ ബീഫ് വിഭവങ്ങളില്‍ കുതിരയിറച്ചി അടങ്ങിയതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിപണിയിലിറങ്ങിയ രണ്ട് ബീഫ് വിഭവങ്ങള്‍ നെസ്‌ലെ പിന്‍വലിച്ചു. സ്‌പെയിന്‍, ഇറ്റലി എന്നിവടങ്ങളില്‍ നിന്ന് 'ബ്യുടോണി ബീഫ് റാവിയോളി', 'ബീഫ് ടൊര്‍ടെലിനി' എന്നീ വിഭവങ്ങളാണ് പിന്‍വലിച്ചത്.

കമ്പനി നടത്തിയ ഡി.എന്‍.എ. പരിശോധനയിലാണ് കുതിരയിറിച്ചി അടങ്ങിയതായി കണ്ടെത്തിയത്. ഒരു ശതമാനംവരെയാണ് കലര്‍പ്പ് കണ്ടെത്തിയതെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു. എന്നാല്‍ ഇത് ഉപയോഗിച്ചവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും കമ്പനി അവകാശപ്പെട്ടു. വിഭവങ്ങളില്‍ കുതിരയിറച്ചി അടങ്ങിയെന്ന ആരോപണം കഴിഞ്ഞയാഴ്ച കമ്പനി നിഷേധിച്ചിരുന്നു.

ബെല്‍ജിയം കേന്ദ്രമായ ജെ.ബി.എസ്. ടൊലെന്‍ഡോ എന്ന കമ്പനിക്ക് ഇറച്ചി സംസ്‌കരിക്കാന്‍ നെസ്‌ലെ ഉപകരാര്‍ നല്‍കിയിരുന്നു. ഇവര്‍ വിതരണം ചെയ്ത ഉത്പന്നങ്ങളിലാണ് കുതിരയിറച്ചി കണ്ടെത്തിയത്.

പാശ്ചാത്യ രാജ്യങ്ങളില്‍ തെറ്റിദ്ധരിപ്പിച്ച് കുതിരയിറച്ചി വില്പന വ്യാപകമാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് അടക്കമുള്ള 12 രാജ്യങ്ങളില്‍ നിന്ന് ചില്ലറ വില്പനസ്ഥാപനങ്ങള്‍ തിങ്കളാഴ്ച മാത്രം ഒമ്പത് ഉത്പന്നങ്ങള്‍ പിന്‍വലിച്ചിരുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment