രാജ്യം ഐതിഹാസിക സമരത്തിലേക്ക് -- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുക !
വ്യാപാരി വ്യവസായി സംഘടനകള്‍ കടകമ്പോളങ്ങള്‍ അടച്ചും പൊതുജനങ്ങള്‍ യാത്ര ഒഴിവാക്കിയും പണിമുടക്കുമായി സഹകരിക്കണമെന്ന് സമിതി അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിദ്രോഹ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് രണ്ടു ദിവസത്തെ പണിമുടക്ക്. പണിമുടക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന പ്രചാരണത്തിന് ഒരടിസ്ഥാനവുമില്ല. കേന്ദ്രനയങ്ങള്‍ സംസ്ഥാനങ്ങള കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വൈദ്യുതി, കെഎസ്ആര്‍ടിസി പ്രതിസന്ധി ഇതിന് ഉദാഹരണമാണ്. തൊഴിലാളികള്‍ സമരം ചെയ്തു നേടിയെടുത്ത ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുകയാണ്.
വിലക്കയറ്റം തടയുക,
തൊഴിലും തൊഴില്‍ശാലകളും സംരക്ഷിക്കുക,
തൊഴില്‍നിയമങ്ങള്‍ ഉറപ്പുവരുത്തുക,
അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക,
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കരുത്,
താല്‍ക്കാലിക- കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിരംജീവനക്കാരുടെ വേതനം നല്‍കുക,
മിനിമം വേതനം 10,000 രൂപയായി നിശ്ചയിക്കുക തുടങ്ങി പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.







www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net