Sunday 17 February 2013

[www.keralites.net] പതിനൊന്ന്‌ തരം അച്ചാറുകള്‍

 

പതിനൊന്ന്‌ തരം അച്ചാറുകള്‍

mangalam malayalam online newspaper

മൊരും അച്ചാറുമുണ്ടെങ്കില്‍ ഉച്ചയൂണോ അത്താഴമോ സുഭിക്ഷമാക്കുന്നവരാണു മലയാളികള്‍. അച്ചാറില്‍ പാരമ്പര്യരുചിക്കൊപ്പം പുതുരുചികളും ഏറെ പരീക്ഷിക്കപ്പെട്ടുകഴിഞ്ഞു. രുചി വൈവിദ്ധ്യത്തിന്റെ ഏതാനും അച്ചാറിനങ്ങളാണ്‌ ഇക്കുറി

ഈത്തപ്പഴം അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
കുരുകളഞ്ഞ ഈത്തപ്പഴം -250 കിലോഗ്രാം
പച്ചമുളക്‌ - മൂന്നെണ്ണം
എണ്ണ - നൂറ്റമ്പത്‌ ഗ്രാം
വിനാഗിരി - നൂറ്റമ്പത്‌ ഗ്രാം
ഉപ്പ്‌ - ആവശ്യത്തിന്‌
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - നാല്‌ അല്ലി
ഉലുവപ്പൊടി - അരടീസ്‌പൂണ്‍
കായപ്പൊടി -അരടീസ്‌പൂണ്‍
കുരുമുളകുപൊടി - അര ടേബിള്‍സ്‌പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍
കറിവേപ്പില-ഒരു തണ്ട്‌

തയ്യാറാക്കുന്ന വിധം

ചൂടായ എണ്ണയില്‍ കറിവേപ്പില, ഇഞ്ചി, പച്ചമുളക്‌ എന്നിവ വഴറ്റുക. ശേഷം മുളകുപൊടി, കുരുമുളകുപൊടി, കായപ്പൊടി, ഉലുവപ്പൊടി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത്‌ വേവിക്കുക. തുടര്‍ന്ന്‌ ഈത്തപ്പഴം ആവശ്യത്തിന്‌ ഉപ്പുചേര്‍ത്ത്‌ വേവിക്കുക. വിനാഗിരി ചേര്‍ക്കുക.

ലോലോലിക്ക അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
വിളഞ്ഞു പഴുത്ത ലോലോലിക്ക - ഒരു കിലോ
ഉപ്പുനീര്‌ - പാകത്തിന്‌
കായപ്പൊടി - ഒരു ടീസ്‌പൂണ്‍
മുളകുപൊടി - അമ്പത്‌ഗ്രാം
ഉലുവ - ഒരു നുള്ള്‌
നല്ലെണ്ണ - ഒരു കപ്പ്‌

തയ്യാറാക്കുന്ന വിധം

കാല്‍ക്കപ്പ്‌ നല്ലെണ്ണയില്‍ ലോലോലിക്ക മയംവരുന്നതുവരെ വഴറ്റി ഉപ്പുനീരില്‍ കോരിയിടുക. അല്‍പ്പം നല്ലെണ്ണയില്‍ കായപ്പൊടി മൂപ്പിക്കുക. മുളകുപൊടിയും ഉലുവയും വറുക്കുക. വറുത്തെടുത്തവ ലോലോലിക്കയുടെ കൂടെയിട്ട്‌ വയ്‌ക്കുക. ചൂടായ എണ്ണ ലോലോലിക്കാക്കൂട്ടില്‍ ഒഴിച്ച്‌ ഇളക്കി ഭരണിയിലാക്കുക. എണ്ണ അച്ചാറിനു മീതെ പൊങ്ങിക്കിടക്കണം. അല്ലെങ്കില്‍ പൂപ്പല്‍ പിടിക്കും.

പാവയ്‌ക്ക അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
1. പാവയ്‌ക്ക (നീളത്തില്‍ മുറിച്ചശേഷം കനംകുറച്ച്‌ അര്‍ദ്ധവൃത്താകൃതിയില്‍ അരിയുക) - പന്ത്രണ്ടെണ്ണം
ഉപ്പ്‌ - രണ്ടു ടീസ്‌പൂണ്‍
നല്ലെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
കടുക്‌ - ഒരു ടീസ്‌പൂണ്‍
ഇഞ്ചി അരിഞ്ഞത്‌ - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്‌ - ആറ്‌ അല്ലി
പച്ചമുളക്‌ പിളര്‍ന്നത്‌ - മൂന്നെണ്ണം
കറിവേപ്പില - എട്ട്‌
വിനാഗിരി - ഒരു കപ്പ്‌
മഞ്ഞള്‍പ്പൊടി - അര ടീസ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

പാവയ്‌ക്ക അരിഞ്ഞതില്‍ ഉപ്പു ചേര്‍ത്തിളക്കി കയ്‌പു മാറാന്‍ മൂന്നുമണിക്കൂര്‍ മാറ്റിവയ്‌ക്കുക. പിന്നീട്‌ പാവയ്‌ക്ക പിഴിഞ്ഞ്‌ വെള്ളം കളയുക. വെള്ളം വാര്‍ന്നുപോവാന്‍ ഒരു ട്രേയില്‍ പാവയ്‌ക്കാ നിരത്തിവയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയശേഷം കടുകിട്ട്‌ പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, കറിവേപ്പില ഇവ ചേര്‍ത്തു മൂപ്പിക്കുക. പാവയ്‌ക്കാ അരിഞ്ഞതു ചേര്‍ത്ത്‌ മൂപ്പിക്കുക. വിനാഗിരിയും ബാക്കിയുള്ള ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പാവയ്‌ക്ക മയം വരുന്നതുവരെ വേവിക്കണം. അടുപ്പില്‍നിന്ന്‌ വാങ്ങി നല്ലതുപോലെ ചൂടാറിക്കഴിഞ്ഞ്‌ കുപ്പിയിലേക്കു പകരണം.

നാരങ്ങ-പച്ചക്കുരുമുളക്‌ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
ചെറുനാരങ്ങ - 25 എണ്ണം
ഉപ്പ്‌ - പാകത്തിന്‌
നല്ലെണ്ണ - കാല്‍കപ്പ്‌
പച്ചമുളക്‌ കീറിയത്‌ - 12 എണ്ണം
ഇഞ്ചി (അരിഞ്ഞത)്‌ - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി (അരിഞ്ഞത്‌) - എട്ടെണ്ണം
കറിവേപ്പില - കുറച്ച്‌
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
പച്ചക്കുരുമുളക്‌ - ഒരു കപ്പ്‌
നാരങ്ങാനീര്‌ - അരക്കപ്പ്‌

തയ്യാറാക്കുന്ന വിധം

ചെറുനാരങ്ങാ ഉപ്പുപുരട്ടി ഒരാഴ്‌ചവയ്‌ക്കുക. എണ്ണ ചൂടാക്കി അതില്‍ പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു രണ്ടുമിനിറ്റ്‌ മൂപ്പിക്കുക. പിന്നീട്‌ മഞ്ഞള്‍പ്പൊടി, പച്ചക്കുരുമുളക്‌ എന്നിവ ചേര്‍ത്ത്‌ അല്‍പ്പസമയം വേവിക്കുക. പച്ചക്കുരുമുളകില്‍ എണ്ണപിടിക്കുംവരെ വേവിക്കുക. ഉപ്പിട്ട്‌ നാരങ്ങയും നാരങ്ങാനീരും ചേര്‍ക്കുക. പിന്നീട്‌ തീയില്‍നിന്നു വാങ്ങിവയ്‌ക്കുക. നല്ലതുപോലെ ചൂടാറിയശേഷം കുപ്പിയിലേക്ക്‌ പകരണം. ഒരാഴ്‌ചകഴിഞ്ഞ്‌ ഉപയോഗിക്കാം.

കണ്ണിമാങ്ങ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
കണ്ണിമാങ്ങാ - അരക്കിലോ
ഉപ്പ്‌ - ആവശ്യത്തിന്‌
മുളകുപൊടി - അരക്കപ്പ്‌
കടുക്‌ (പൊടിച്ചത്‌) - അരക്കപ്പ്‌
കായപ്പൊടി - ഒരു ടീസ്‌പൂണ്‍
ഉലുവാ (പൊടിച്ചത്‌) - ഒരു ടീസ്‌പൂണ്‍
നല്ലെണ്ണ - കാല്‍കപ്പ്‌

തയ്യാറാക്കുന്ന വിധം

കണ്ണിമാങ്ങാ ഉപ്പുപുരട്ടി ഒരു ദിവസം വയ്‌ക്കുക. പിന്നീട്‌ ഇതിലേക്ക്‌ ബാക്കിയുള്ള ചേരുവകള്‍ ചേര്‍ക്കുക. വായുകടക്കാത്ത ഭരണിയില്‍ കണ്ണിമാങ്ങാ പകര്‍ത്തുക. ചേരുവകള്‍ നല്ലതുപോലെ ചേരുന്നതിന്‌ ഇടയ്‌ക്കിടെ പാത്രം ഇളക്കുക.

ഇലുമ്പന്‍പുളി / ചിലിമ്പിപുളി അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
ഇലുമ്പന്‍പുളി - 1 കിലോ
കിസ്‌മിസ്‌ (അരച്ചത്‌) - 200 ഗ്രാം
വെളുത്തുള്ളി - 100 ഗ്രാം
ഇഞ്ചി - 50 ഗ്രാം
കറിവേപ്പില - ആവശ്യത്തിന്‌
വറ്റല്‍മുളക്‌ (അരച്ചത്‌) - 100 ഗ്രാം
മഞ്ഞള്‍ (അരച്ചത്‌) - ആവശ്യത്തിന്‌
കായം - 5 ഗ്രാം
കടുക്‌ (വറുത്ത്‌ ചതച്ചത്‌) - 2 ടീസ്‌പൂണ്‍
ഉലുവ( വറുത്ത്‌ ചതച്ചത്‌) - 1 ടീസ്‌പൂണ്‍
വിനാഗിരി - പാകത്തിന്‌
കുരുമുളക്‌ (അരച്ചത്‌) - 1 ടീസ്‌പൂണ്‍
ഉപ്പ്‌ - 100 ഗ്രാം
നല്ലെണ്ണ - 50 ഗ്രാം
പഞ്ചസാര (പൊടിച്ചത്‌) - 30 ഗ്രാം

തയ്യാറാക്കുന്ന വിധം

ഇലിമ്പിപ്പുളി വൃത്തിയാക്കി ഉപ്പ്‌ തിരുമ്മി 2 മണിക്കൂര്‍ വയ്‌ക്കുക. ശേഷം വെയിലത്ത്‌ ഉണക്കാന്‍വയ്‌ക്കുക. മിച്ചമുള്ള ഉപ്പുവെള്ളം പിന്നീട്‌ ഉപയോഗിക്കാം. എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി എന്നിവ മൂപ്പിച്ചെടുത്ത്‌ മാറ്റിവയ്‌ക്കുക. വറുത്ത്‌ ചതച്ചെടുത്തുവച്ചിരിക്കുന്ന കടുകും ഉലുവയും അരച്ചുവച്ചിരിക്കുന്ന വറ്റല്‍മുളക്‌, മഞ്ഞള്‍, കുരുമുളക്‌, കായം എന്നിവയും ഇട്ട്‌ നന്നായി മൂപ്പിക്കുക. മൂത്തു കഴിയുമ്പോള്‍ കിസ്‌മിസ്‌ അരച്ചതു ചേര്‍ത്ത്‌ വഴറ്റുക. മാറ്റിവച്ചിരിക്കുന്ന ഉപ്പുവെള്ളം, വിനാഗിരി ഇവ വഴറ്റിയ സാധനങ്ങള്‍ ചേര്‍ത്ത്‌ തിളപ്പിക്കുക. തിളച്ചതിനുശേഷം പഞ്ചസാരയും ഇലിമ്പിപ്പുളിയും ചേര്‍ത്ത്‌ വാങ്ങാം.

നാരങ്ങ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
1. നാലായി മുറിച്ച ചെറുനാരങ്ങാ - 25 എണ്ണം
ഉപ്പ്‌ - 1/2 കപ്പ്‌
2. നല്ലെണ്ണ - 1/4 കപ്പ്‌
3. കടുക്‌ - ഒരു ടീസ്‌പൂണ്‍
ഉലുവ - ഒരു ടീസ്‌പൂണ്‍
ഇഞ്ചി അരിഞ്ഞത്‌ - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്‌ - 12 എണ്ണം
പച്ചമുളക്‌ കീറിയത്‌ - ആറെണ്ണം
കറിവേപ്പില - 12 തണ്ട്‌
4. മുളകുപൊടി - ആറു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
കായപ്പൊടി - ഒരു ടീസ്‌പൂണ്‍
വിനാഗിരി - 1/2 കപ്പ്‌

തയ്യാറാക്കുന്ന വിധം

ചെറുനാരങ്ങാക്കഷണങ്ങളില്‍ ഉപ്പ്‌ പുരട്ടി പത്തുദിവസം വയ്‌ക്കുക. ഇടയ്‌ക്കിടെ ഇളക്കിവയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയശേഷം കടുകിട്ട്‌ പൊട്ടിക്കുക. തീ കുറച്ച്‌ ഉലുവാ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, കറിവേപ്പില ഇവ ചേര്‍ത്ത്‌ രണ്ടുമിനിറ്റ്‌ മൂപ്പിക്കുക. പിന്നീട്‌ മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം ഇവ ചേര്‍ത്ത്‌ മൂപ്പിക്കുക. മസാലക്കൂട്ട്‌ ചൂടായിക്കഴിയുമ്പോള്‍ ഇതിലേക്ക്‌ ഉപ്പിലിട്ട നാരങ്ങയും വിനാഗിരിയും ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം ഉപ്പു ചേര്‍ക്കുക. ഏകദേശം രണ്ടുമിനിറ്റ്‌ തിളയ്‌ക്കാന്‍ തുടങ്ങുന്നതുവരെ ചൂടാക്കുക. അടുപ്പില്‍നിന്ന്‌ വാങ്ങി തണുത്തശേഷം കുപ്പിയില്‍ പകരുക.

അടമാങ്ങ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
1. തൊലികളഞ്ഞ്‌ നീളത്തില്‍ കനംകുറച്ച്‌ അരിഞ്ഞ പച്ചമാങ്ങാ - ഒരു കിലോ
2. കല്ലുപ്പ്‌ - രണ്ടു ടേബിള്‍സ്‌പൂണ്‍
3. നല്ലെണ്ണ - 1/2 കപ്പ്‌
4. ഇഞ്ചി ഒരിഞ്ചുകനത്തില്‍ അരിഞ്ഞത്‌ - ഒരുകഷണം
വെളുത്തുള്ളി കനംകുറച്ച്‌ അരിഞ്ഞത്‌ - ആറ്‌
കറിവേപ്പില - പാകത്തിന്‌
മുളകുപൊടി -1/4 കപ്പ്‌
മഞ്ഞള്‍പ്പൊടി - ഒരു സ്‌പൂണ്‍
കായം -ഒരു ടീസ്‌പൂണ്‍
ശര്‍ക്കര - 1/4 കപ്പ്‌

തയ്യാറാക്കുന്ന വിധം

മാങ്ങാ അരിഞ്ഞതില്‍ ഉപ്പുപുരട്ടി ഒരു ദിവസം വയ്‌ക്കുക. അടുത്തദിവസം മാങ്ങാ വെയിലത്തു നിരത്തിവച്ച്‌ ഉണക്കുക. രണ്ടാഴ്‌ച വെയിലത്തുവച്ച്‌ മാങ്ങാ വെള്ളമയം മാറുന്നതുവരെ ഉണക്കണം. അടിഭാഗം കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ചൂടാക്കുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു മൂപ്പിക്കുക. തീ കുറച്ചശേഷം മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം ഇവ ചേര്‍ത്ത്‌ ചെറുചൂടാകുന്നതുവരെ ഇളക്കുക. പിന്നീട്‌ ഉണങ്ങിയ മാങ്ങയും ശര്‍ക്കരയും ചേര്‍ക്കുക. മാങ്ങാക്കഷണങ്ങളില്‍ ഈ കൂട്ട്‌ പിടിക്കുന്നതുവരെ ഇളക്കുക. ആവശ്യമെങ്കില്‍ മാത്രം വീണ്ടും ഉപ്പ്‌ ചേര്‍ത്താല്‍ മതി. അടമാങ്ങാ അച്ചാര്‍ അടുപ്പില്‍ നിന്നു വാങ്ങി ചൂടാറാന്‍ വയ്‌ക്കുക. നല്ലതുപോലെ ചൂടാറിയ ശേഷമേ കുപ്പിയില്‍ പകരാവൂ.

പാവയ്‌ക്ക അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
1. പാവയ്‌ക്ക (നീളത്തില്‍ മുറിച്ചശേഷം കനംകുറച്ച്‌ അര്‍ദ്ധവൃത്താകൃതിയില്‍ അരിയുക) - പന്ത്രണ്ടെണ്ണം
ഉപ്പ്‌ - രണ്ടു ടീസ്‌പൂണ്‍
2. നല്ലെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
കടുക്‌ - ഒരു ടീസ്‌പൂണ്‍
3. ഇഞ്ചി അരിഞ്ഞത്‌ - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്‌ - ആറ്‌ അല്ലി
പച്ചമുളക്‌ പിളര്‍ന്നത്‌ - മൂന്നെണ്ണം
കറിവേപ്പില - എട്ട്‌
വിനാഗിരി - ഒരു കപ്പ്‌
മഞ്ഞള്‍പ്പൊടി - 1/2 ടീസ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

പാവയ്‌ക്ക അരിഞ്ഞതില്‍ ഉപ്പു ചേര്‍ത്തിളക്കി കയ്‌പു മാറുന്നതിനു മൂന്നുമണിക്കൂര്‍ മാറ്റിവയ്‌ക്കുക. പിന്നീട്‌ പാവയ്‌ക്ക പിഴിഞ്ഞ്‌ വെള്ളം കളയുക. വെള്ളം വാര്‍ന്നുപോവാന്‍ ഒരു ട്രേയില്‍ പാവയ്‌ക്കാ നിരത്തിവയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയശേഷം കടുകിട്ട്‌ പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, കറിവേപ്പില ഇവ ചേര്‍ത്തു മൂപ്പിക്കുക. പാവയ്‌ക്കാ അരിഞ്ഞതു ചേര്‍ത്ത്‌ മൂപ്പിക്കുക. വിനാഗിരിയും ബാക്കിയുള്ള ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പാവയ്‌ക്ക മയം വരുന്നതുവരെ വേവിക്കണം. അടുപ്പില്‍നിന്ന്‌ വാങ്ങി നല്ലതുപോലെ ചൂടാറിക്കഴിഞ്ഞ്‌ കുപ്പിയിലേക്കു പകരണം.

വെളുത്തുള്ളി അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
വെളുത്തുള്ളി തൊലികളഞ്ഞത്‌ - ഒരു കിലോ
ഇഞ്ചി - നൂറ്‌ ഗ്രാം
ഉപ്പ്‌ - നൂറ്‌ ഗ്രാം
നല്ലെണ്ണ - നൂറ്റമ്പത്‌ ഗ്രാം
വിനാഗിരി - പാകത്തിന്‌
മുളക്‌ - പത്തെണ്ണം
കുരുമുളക്‌ - മുപ്പത്‌ഗ്രാം
കായം - പ്‌ത്ത് ഗ്രാം
ഉലുവ - പതിനഞ്ച്‌ ഗ്രാം
മഞ്ഞള്‍പൊടി - രണ്ട്‌ ടീസ്‌പൂണ്‍
പഞ്ചസാര - ഒരു നുള്ള്‌

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി എണ്ണയില്‍ വഴറ്റിയെടുക്കണം. അതേ എണ്ണയില്‍ ഇഞ്ചി, അരച്ചെടുത്ത മുളക്‌, കുരുമുളക്‌, മഞ്ഞള്‍ എന്നിവ മൂപ്പിക്കുക. മൂത്തു വരുമ്പോള്‍ അരച്ച കടുക്‌, ഉലുവ, കായം എന്നിവ ചേര്‍ത്തു മൂപ്പിച്ച്‌ വിനാഗിരി ചേര്‍ക്കുക. എല്ലാം ചേര്‍ത്തു തിളയ്‌ക്കുമ്പോള്‍ പഞ്ചസാരയും വെളുത്തുള്ളിയും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ വാങ്ങുക. ഇതിന്റെ മുകളില്‍ വിനാഗിരി ഒഴിച്ച്‌ അടച്ച്‌ സൂക്ഷിക്കുക.

മീന്‍ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
1. ഒരിഞ്ചു വലിപ്പത്തില്‍ കഷണങ്ങളാക്കി മുറിച്ച മീന്‍ - ഒരു കിലോഗ്രാം
ഉപ്പ്‌ - രണ്ടു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
2. വെളിച്ചെണ്ണ - അരക്കപ്പ്‌
3. നല്ലെണ്ണ - അരക്കപ്പ്‌
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌ - രണ്ടു ടീസ്‌പൂണ്‍
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത്‌ -പന്ത്രണ്ട്‌ എണ്ണം
പച്ചമുളക്‌ കീറിയത്‌ - ആറെണ്ണം
ഉലുവാ - രണ്ടു ടീസ്‌പൂണ്‍
മുളകുപൊടി - നാലു ടീസ്‌പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍
വിനാഗിരി - മൂന്നുകപ്പ്‌

തയ്യാറാക്കുന്ന വിധം

മീനില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി ഒരു മണിക്കൂര്‍ വയ്‌ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി മീന്‍കഷണങ്ങള്‍ ഇട്ട്‌ നേരിയ ബ്രൗണ്‍നിറമാവുന്നതുവരെ വറുക്കുക. ചീനച്ചട്ടിയിലെ വെളിച്ചെണ്ണയില്‍ നല്ലെണ്ണ ഒഴിക്കുക. ഉലുവ പൊട്ടിച്ച്‌ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ എന്നിവ ചേര്‍ത്ത്‌ ഒരു മിനിറ്റ്‌ മൂപ്പിക്കുക. പിന്നീട്‌ മുളകുപൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത്‌ നല്ലതുപോലെ ഇളക്കി എണ്ണ തെളിയുന്നതുവരെ മൂപ്പിക്കുക. വിനാഗിരിയും ബാക്കിയുള്ള ഉപ്പും ചേര്‍ത്തു രണ്ടുമിനിറ്റ്‌ സാവധാനം തിളപ്പിക്കണം,. ഇതില്‍ വറുത്ത മീന്‍ചേര്‍ത്ത്‌ തീയില്‍നിന്നു വാങ്ങി ചൂടാറാന്‍ വയ്‌ക്കണം. തണുത്തശേഷം കുപ്പികളില്‍ പകരാം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment