ഒരു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ മെസ്സേജാണ് മുകളില്‍ സൂചിപ്പിച്ചത്. പെണ്‍കുട്ടികള്‍ക്ക് ഭയമില്ലാത്ത മാനസികാവസ്ഥ കൈ വന്നിരിക്കുന്നു. ലൈംഗികത സുഖമുളള ഒരു പ്രക്രിയയാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഏത് പുരുഷന്റെയും കൂടെ ഇറങ്ങിത്തിരിക്കാനുളള ധൈര്യം പെണ്‍കുട്ടികള്‍ക്കുണ്ടായിരിക്കുന്നു.
പുരുഷനെ വേട്ടക്കാരനെന്നും, പെണ്‍കുട്ടികളെ ഇരയെന്നും വിളിക്കപ്പെടേണ്ട അവസ്ഥമാറിപ്പോയി. പെണ്‍കുട്ടികള്‍ സ്വമനസ്സാലെ പുരുഷന്റെ പിന്നാലെ പോവുകയാണ്. പിടിക്കപ്പെടുമ്പോഴോ, പ്രയാസങ്ങള്‍ നേരിടുമ്പോഴോ മാത്രമാണ് പീഡിപ്പിക്കപ്പെട്ടു എന്ന് വിളിച്ചു പറയുന്നത്...
രക്ഷിതാക്കളുടെ മദ്യപാനശീലമോ, ദാരിദ്രമോ ഒക്കെയാണ് പെണ്‍കുഞ്ഞുങ്ങള്‍ അന്യപുരുഷന്റെ വലയില്‍ വീഴാന്‍ ഇടയാക്കുന്നത് എന്ന ധാരണ മാറ്റിയെടുക്കേണ്ടി വരും. അവസരം കിട്ടിയാല്‍ പെണ്‍കുട്ടികളാണ് മുതലെടുക്കുന്നത്. പത്തിനും-പതിനാലിനും ഇയടിലുളള മൂന്നാല് പെണ്‍കുട്ടികളെക്കുറിച്ച് ഈ അടുത്തകാലത്ത് പല സ്രോതസ്സിലൂടെയും വിവരം ലഭിക്കുകയുണ്ടായി. അധ്യാപകരും, രക്ഷിതാക്കളും മുഖേന പറഞ്ഞറിഞ്ഞവ ഇക്കൂട്ടത്തിലുണ്ട്. കുട്ടികള്‍ നേരിട്ടു പറഞ്ഞ അനുഭവവും ഞെട്ടലുളളവാക്കുന്നതായിരുന്നു.

പ്രായവും പക്വതയും വന്ന ഒരു വ്യക്തിയെപോലെയാണ് ആ പെണ്‍കുട്ടി സംസാരിച്ചത്. അടുത്തവീട്ടിലെ ഒരു ചേട്ടന്‍ മൊബൈല്‍ ഫോണില്‍ ഇങ്ങിനെ ചെയ്യുന്നതിന്റെയൊക്കെ ചിത്രം കാണിച്ചു കൊടുത്തിട്ടുണ്ട് അവള്‍ക്ക്. അതില്‍ കണ്ടപോലെയൊക്കെ അദ്ദേഹം എന്നെ ചെയ്തിട്ടുണ്ടെന്നും കുട്ടി സമ്മതിക്കുന്നു.
അയാളോട് കുട്ടിക്ക് തോന്നിയ മൃദു സമീപനത്തിന് പിന്നില്‍ ഭയമാണോ.... അനുഭവിച്ച സുഖമാണോ.... കിട്ടുന്ന സമ്മാനങ്ങളാണോ...
-------------------------
ആറാം ക്ലാസുകാരിയായ പെണ്‍കുഞ്ഞിന്റെ അനുഭവം കേട്ടോളൂ. പന്ത്രണ്ടു വയസ്സുകാരിയാണവള്‍. അച്ഛന്‍ മരിച്ചു. അമ്മ വേറൊരു പുരുഷന്റെ കൂടെ ജീവിച്ചു വരുന്നു. അമ്മുമ്മയുടെ കൂടെയാണ് പെണ്‍കുട്ടിയുടെ താമസം. അമ്മയെ കാണാന്‍ പെണ്‍കുട്ടി ഒരു ദിവസം അവര്‍ താമസിക്കുന്ന സ്ഥലത്തേക്കു വന്നു. അമ്മ പണിക്കു പോയി തിരിച്ചെത്തിയില്ലായിരുന്നു. അമ്മയുടെ ഓന്‍ അവിടെ ഉണ്ടായിരുന്നു. ഓണം അവധിക്കാലമായിരുന്നു അത്. ആ പെണ്‍കുട്ടിയുമായി അയാള്‍ ലൈംഗിക വേഴ്ച നടത്തി. കുട്ടി കരഞ്ഞു ഒച്ചവെച്ചു. അയാള്‍ സാന്ത്വനിപ്പിച്ചു. പിന്നീട് കുട്ടി അഞ്ചോ ആറോ തവണ അയാളുമായി ഇതേ രീതിയില്‍ അമ്മയില്ലാത്ത തക്കം നോക്കി ലൈംഗിക വേഴ്ച നടത്തി.
ഇക്കാര്യം ആരോടും പറയാതെ കുട്ടി മനസ്സില്‍ സൂക്ഷിക്കുന്നു. അതില്‍ എന്തോ ഒരു സുഖം കുട്ടി കണ്ടെത്തിയിരിക്കുന്നു. അയാള്‍ നിര്‍ബ്ബന്ധിച്ചു പീഡിപ്പിച്ചത് ആദ്യ തവണ മാത്രം. പിന്നീട് പെണ്‍കുട്ടി സ്വമേധയാ അയാള്‍ക്ക് വഴങ്ങിക്കൊടുക്കുകയായിരുന്നു. അതും തന്റെ അച്ഛനേക്കാള്‍ പ്രായമുളള വ്യക്തിയുമായിട്ട്.
ഇക്കാര്യമറിഞ്ഞ ചില സാമൂഹ്യ പ്രവര്‍ത്തകര്‍ കേസുമായി മുന്നോട്ടു പോകാന്‍ കുട്ടിയോട് പരാതി കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങിനെ ചെയ്താല്‍ അമ്മയെയും എന്നെയും അയാള്‍ കൊല്ലും. ഇതാണ് കുട്ടിയുടെ പ്രതികരണം. അമ്മയുടെ അശ്രദ്ധ ഇവിടെ ഉണ്ട്. എങ്കിലും ഇത്രയും തവണ പരാതിക്ക് ഇടമില്ലാതെ ആ പെണ്‍കുട്ടി അയാളുമായി കിടക്ക പങ്കിട്ടതെന്തിന് എന്ന ചോദ്യം പ്രസക്തമല്ലേ? നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ ഇങ്ങിനെയൊക്കെ ആയി മാറിപ്പോയിരിക്കുന്നു. ഞെട്ടിയിട്ടൊന്നും കാര്യമില്ല. സംഗതി യാഥാര്‍ത്ഥ്യമാണ്....
-------------------------
മൊബൈല്‍ ഫോണ്‍ ഉപയോഗം പെണ്‍കുട്ടികളെ വല്ലാതെ വഴിതെറ്റിക്കുന്നു. അതാണ് അച്ഛന്റെ അബോധാവസ്ഥയിലുളള കിടപ്പിനെയും, മൊബൈല്‍ ഉപയോഗം അറിയാത്ത അമ്മയുടെ അവസ്ഥയെയും എന്റെ ഭാഗ്യമെന്ന് സ്വന്തം പ്രണേതാവിന് ഒമ്പതാം ക്ലാസുകാരി മെസ്സേജ് അയച്ചത്. വിളി കാര്യമായപ്പോള്‍ അച്ഛനും അമ്മയും കുട്ടിയില്‍ എന്തോ പന്തികേടുകണ്ടു. സ്‌കൂളിലെ അധ്യാപകരും ശ്രദ്ധിക്കാന്‍ തുടങ്ങി. ഉയര്‍ന്നമാര്‍ക്ക് വാങ്ങിക്കൊണ്ടിരുന്ന കുട്ടി ക്രമേണ താഴോട്ട് പോവാന്‍ തുടങ്ങി. ക്ലാസില്‍ മുമ്പുളള ഉന്മേഷം കാണിക്കാതായി.
പെണ്‍കുട്ടിയെ വിളിച്ചന്വേഷിച്ചു. അയല്‍വാസിയായ ഒരാണ്‍കുട്ടി നവ്യയുടെ (യഥാര്‍ത്ഥപേരല്ല) ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു വാങ്ങുന്നു. അവന്‍ അത് അവന്റെ സുഹൃത്തിന് കൈമാറുന്നു. പ്രണയ വിളി തുടങ്ങുകയായി. അവള്‍ക്ക് ആ വിളി വളരെ ഇഷ്ടപ്പെട്ടു. കുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അവന്‍ പറയുന്നത് കേള്‍ക്കാന്‍ രസമുണ്ട് അത് കൊണ്ട് ഞാനും തിരിച്ചു വിളിച്ചു. ഒരു വര്‍ഷമായി ഈ വിളി തുടങ്ങിയിട്ട്. ആയിടയ്ക്ക് അവന്റെ വിവാഹം നടന്നു. അവന് നവ്യയെ പോലെ നിരവധി പെണ്‍ സുഹൃത്തുക്കള്‍ ഉണ്ട് എന്നും അവള്‍ അറിഞ്ഞു. അതിലൊരുവളുമായി അവന്‍ ഒളിച്ചോടി വിവാഹം ചെയ്തു.
ഇതറിഞ്ഞിട്ടും നവ്യ വിളിനിര്‍ത്തിയില്ല. വിളിച്ചു പറഞ്ഞും മെസ്സേജ് അയച്ചും സസുഖം കഴിയുന്നു. പക്ഷെ പഠനത്തില്‍ ശ്രദ്ധിക്കാതെയായി. എന്നും പ്രേമ സല്ലാപം തന്നെ.
അങ്ങിനെയാണ് നവ്യ പറഞ്ഞതെങ്കിലും സത്യമതല്ലായിരുന്നു. ആദ്യ കാമുകന്റെ അനുജനുമായാണ് ഇപ്പോഴത്തെ സല്ലാപം. വേറെ ഒന്നു രണ്ടു ചെറുപ്പക്കാരെ കൂടി നവ്യ വലയിലാക്കിയിട്ടുണ്ട്.
ആദ്യ കാമുകന്റെ അനിയനെ ഞങ്ങള്‍ കണ്ടു സംസാരിച്ചു ഇരുപത്തിയൊന്നു വയസായ മെലിഞ്ഞ് വെളുത്ത ചെറുപ്പക്കാരന്‍. അവന്‍ എല്ലാം തുറന്നു പറഞ്ഞു. ആസംഭാഷണം ഇങ്ങിനെയായിരുന്നു. ചേട്ടനെ വിളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടി ആരാണെന്നറിയാന്‍ വിളിച്ചു നോക്കിയതാണ്. പിന്നീട് അവള്‍ എപ്പോഴും എന്നെ വിളിക്കാന്‍ തുടങ്ങി. ഫോട്ടോ ചോദിച്ചു വാങ്ങി. അവളുടെ അച്ഛന്‍ പുതുതായി പണി കഴിപ്പിക്കുന്ന പണിതീരാത്ത വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. ഞാന്‍ പോയില്ല. ഭയം കൊണ്ടാണ് പോവാതിരുന്നത്. റോഡുവക്കിലാണ് അവള്‍ ഇപ്പോള്‍ താമസിക്കുന്ന വാടകവീട്. ബൈക്കില്‍ കടന്നു പോകുന്ന എന്നെ അവള്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു നില്‍ക്കാന്‍ പറഞ്ഞു. ഞാന്‍ നിന്നില്ല.
ആ ചെറുപ്പക്കാരന്റെ പ്രതികരണമിങ്ങിനെയാണ്. ഇവിടെ താല്പര്യം കാണിക്കുന്നത് പെണ്‍കുട്ടി തന്നെയാണ്. നവ്യക്ക് ഇപ്പോള്‍ ഭക്ഷണത്തോട് താല്പര്യമില്ല; പഠനത്തില്‍ ശ്രദ്ധയില്ല. ചിന്ത എന്നും കാമുകനെക്കുറിച്ചു മാത്രം...
-------------------------
ഇവിടെയും പെണ്‍കുട്ടിയാണ് ചതിയില്‍ പെടാന്‍ എടുത്തു ചാടുന്നത്. വരും വരായ്കകള്‍ അറിയാത്തതു കൊണ്ടല്ല, ഇതല്ലേ ജീവിതം, ആസ്വദിക്കാനുളളതല്ലേ ജീവിതം. നാളയെക്കുറിച്ച് ചിന്തിക്കേണ്ടുന്ന കാര്യമൊന്നുമില്ല, ഇന്ന് സുഖിക്കുക, അതില്‍ സംതൃപ്തികണ്ടെത്തുക. ഇതായിരിക്കുന്നു വളര്‍ന്നു വരുന്ന തലമുറയിലെ പെണ്‍കുട്ടികളുടെ ചിന്ത.
കാമുകന്റെ കൂടെ ഒളിച്ചോടിയ വെറൊരു പെണ്‍കുട്ടി കോടതി വളപ്പില്‍ വെച്ച് തന്റെ കൂട്ടുകാരിയോട് പറഞ്ഞ വാക്കുകള്‍ കൂടി ഇതോട് ചേര്‍ത്തു വായിക്കാം. എന്റെ ജീവിതമാണ് എനിക്കുവലുത്... അച്ഛനുമമ്മയുമല്ല. ഇങ്ങിനെയും പെണ്‍കുട്ടികള്‍ ചിന്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
രണ്ടുമൂന്ന് അനുഭവങ്ങള്‍ ഇവിടെ സൂചിപ്പിച്ചതിനാല്‍ പെണ്‍കുട്ടികളെല്ലാം ഇത്തരത്തില്‍പെട്ടവരാണെന്ന് സമര്‍ത്ഥിക്കാനല്ല. മറിച്ച് പെണ്‍കുഞ്ഞുങ്ങളില്‍ ഇത്തരമൊരു മാനസികാവസ്ഥ വളര്‍ന്നു വരുന്നുണ്ടെങ്കില്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധാലുക്കളായിരിക്കണം എന്ന് സൂചിപ്പിക്കാനാണ്. തങ്ങള്‍ എങ്ങിനെയും ചതിയില്‍ പെടുമെന്നും, ആ ചതിയില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നും നിരവധി അനുഭവങ്ങള്‍ അറിഞ്ഞിട്ടു കൂടി ഇത്തരത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ധൈര്യംകാണിക്കുന്നതിന്റെ മനശ്ശാസ്ത്രം കൂടി വെളിവാകേണ്ടതുണ്ട്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___