Sunday 17 February 2013

[www.keralites.net] സുതാര്യ സ്‌മാര്‍ട്ട്‌ ഫോണ്‍

 

മറവില്ലാതെ...സുതാര്യ സ്‌മാര്‍ട്ട്‌ ഫോണ്‍!

Story Dated: Sunday, February 17, 2013 07:16

ഒരു നെക്‌സ്റ്റ്‌ ജനറേഷന്‍ സ്‌മാര്‍ട്ട്‌ ഫോണ്‍ കുറഞ്ഞത്‌ ഇങ്ങനെയെങ്കിലുമായിരിക്കണം. തയ്‌വാന്‍ കമ്പനിയായ പോളിട്രോണ്‍ ടെക്‌നോളജീസ്‌ സുതാര്യമായ സ്‌മാര്‍ട്ട്‌ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഉപയോക്‌താക്കളെ എത്തരത്തില്‍ ആകര്‍ഷിക്കാമെന്ന്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാതാക്കള്‍ തലപുകയ്‌ക്കുമ്പോഴാണ്‌ പുതുപുത്തന്‍ ആശയവുമായി തയ്‌വാന്‍ കമ്പനി രംഗത്തെത്തിയിരിക്കുന്നത്‌.

ഓര്‍ഗാനിക്‌ ലൈറ്റ്‌ എമിറ്റിംഗ്‌ ഡയോഡ്‌ (ഒഎല്‍ഇഡി) ഉപയോഗിച്ചാണ്‌ തായ്‌ കമ്പനി സുതാര്യ മൊബൈല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നത്‌. ലിക്വിഡ്‌ ക്രിസ്‌റ്റല്‍ മോളിക്യൂള്‍സ്‌ ഉപയോഗിച്ചാവും ഇമേജും ടെക്‌സ്റ്റും ഡിസ്‌പ്ലേ ചെയ്യുന്നത്‌. ഡ്യുവല്‍ -സൈഡഡ്‌ മള്‍ട്ടി ടച്ച്‌ ഡിസ്‌പ്ലേയാണ്‌ ഫോണിന്റെ മറ്റൊരു വലിയ പ്രത്യേകത.

ഫോണ്‍ ഓഫാക്കുമ്പോള്‍ ലിക്വിഡ്‌ ക്രിസ്‌റ്റല്‍ മോളിക്യൂള്‍സ്‌ പ്രത്യേക രീതിയില്‍ ഇളം നിറത്തില്‍ നിരക്കും. അങ്ങനെ ഫോണ്‍ സുതാര്യമാവും. ഓണ്‍ ചെയ്യുമ്പോള്‍ പഴയ നിലയിലാവുകയും ചെയ്യും. സര്‍ക്യൂട്ട്‌ വയറുകളും സുതാര്യമാണ്‌.

എന്നാല്‍, സിം കാര്‍ഡ്‌, എസ്‌ ഡി കാര്‍ഡ്‌, മൈക്രാഫോണ്‍, ബാറ്ററി, ക്യാമറ എന്നിവയൊന്നും സുതാര്യമായിരിക്കില്ല. സുതാര്യതയെ ബാധിക്കാത്ത രീതിയില്‍ ബാറ്ററി എത്രത്തോളം ചെറുതാക്കാമെന്നാണ്‌ കമ്പനിയധികൃതരുടെ ഇപ്പോഴത്തെ ചിന്ത. 2013 അവസാനത്തോടെ സുതാര്യ ഫോണ്‍ വിപണിയിലെത്തുമെന്നാണ്‌ കമ്പനിയധികൃതര്‍ പറയുന്നത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment