കടുവയുടെ വായിൽനിന്ന് രക്ഷപ്പെട്ടതിന്റെ നടുക്കവുമായി തഹസിൽദാർ
കോഴിക്കോട്: ഔദ്യോഗിക ഡ്യൂട്ടിക്കിടയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ സുൽത്താൻ ബത്തേരിയിലെ തഹസിൽദാർ കെ.കെ. വിജയൻ രണ്ടാഴ്ചയായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ഇരു തുടയിലും ആഴത്തിലുള്ള മുറിവ്.
എഴുന്നേല്ക്കാൻ പറ്റാത്ത അവസ്ഥ.
ബത്തേരിയിലെ കുറുന്പൻ കോളനിയിൽ ഇറങ്ങിയ കടുവയെ പിടിക്കാനാണ് ഫോറസ്റ്റ് റെയ്ഞ്ചർക്കൊപ്പം റവന്യൂ ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് സ്ഥലത്ത് പോവേണ്ടി വന്നത്.
മയക്കുവെടി വിദഗ്ദ്ധൻ കടുവയെ വെടിവെച്ച് വീഴ്ത്തി. വാഴക്കുണ്ടിൽ വീണ കടുവ മയങ്ങിയെന്ന് കരുതിയാണ് അടുത്ത് ചെന്നത്. എന്നാൽ കടുവ മയങ്ങിയിരുന്നില്ല.
പെട്ടെന്നായിരുന്നു ആക്രമണം.
വലതുതുട കടിച്ചുപറിച്ചു.
ഇടതുതുടയിൽ നഖങ്ങൾ ആഴ്ന്നിറങ്ങി. വേദന കൊണ്ട് ആർത്തുവിളിച്ചെങ്കിലും ആയുധമേന്തിയ വനപാലകർക്കു പോലും നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.
കടുവ ദേശീയ മൃഗമല്ലേ. കൊല്ലാൻ പാടില്ല!
അപ്പോഴാണ് നാട്ടുകാരിൽ ആരോ കല്ലെടുത്തെറിഞ്ഞത്. ഉടൻ കടുവ അയാളുടെ നേരെ തിരിഞ്ഞു. ആ തക്കത്തിന് ആളുകൾ ചോരവാർന്ന് മൃതപ്രായനായി കിടന്ന വിജയനെ ആശുപത്രിയിലെത്തിച്ചു. അങ്ങനെ ജീവൻ തിരിച്ചുകിട്ടി. ചികിത്സയുടെ ഫലമായി അപകടനില തരണം ചെയ്തു.
''ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ആ രംഗമോർക്കുമ്പോൾ ഇപ്പോഴും ഉള്ളു പിടയ്ക്കുന്നു. അപ്പോൾ ആരും കല്ലെടുത്ത് എറിയുക പോലും ചെയ്തില്ലായിരുന്നെങ്കിൽ'' വിജയന് ഓർക്കാനാവുന്നില്ല.
ഇപ്പോൾ പരസഹായമില്ലാതെ എഴുന്നേൽക്കാനാവില്ല. മുറിവുകൾ ആഴത്തിലാണ്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് മാംസം തുന്നിപ്പിടിപ്പിക്കണം. മുറിവുണങ്ങാൻ ഇനിയും ആഴ്ചകൾ വേണ്ടിവരും. ആശുപത്രി ബിൽ വരാനിരിക്കുന്നതേയുള്ളൂ. വേദന തിന്ന നിമിഷങ്ങൾക്ക് കൂട്ട് ഭാര്യയും കുട്ടികളും മാത്രം.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കടുവയുടെ ആക്രമണത്തിന് ഒരു തഹസിൽദാർ ഇരയായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കിയില്ല.
തീർച്ചയായും സർക്കാർ സഹായിച്ചു. ചികിൽസയ്ക്കു വേണ്ട മെഡിക്കൽ ലീവ്. അത് അനുവദിച്ചിട്ടുണ്ട് !!
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment