മങ്ങിയ കാഴ്ചയുമായി മഅ്ദനി വീണ്ടും ജയിലിലേക്ക്
ബംഗളൂരു സൗഖ്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനി ഭാര്യ സൂഫിയക്കും മകന്‍ ഉമര്‍ മുഖ്താറിനുമൊപ്പം ആശുപത്രിക്ക് പുറത്ത്
ബംഗളൂരു: സൗഖ്യ ഇന്‍റര്‍നാഷനല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്‍ററിലും അഗര്‍വാള്‍ കണ്ണാശുപത്രിയിലുമായി ഒരു മാസത്തിലധികം നീണ്ട ചികിത്സക്കു ശേഷവും മങ്ങിയ കാഴ്ചയുമായി പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങുന്നു. ഫെബ്രുരി 21ന് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റുമെന്ന് ഡോ. ഐസക് മത്തായി നൂറനാല്‍ മാധ്യമത്തോട് പറഞ്ഞു. ഇതിനു മുമ്പായി ഫെബ്രുവരി 19ന് മഅ്ദനിയെ പരിശോധനക്കായി വീണ്ടും അഗര്‍വാള്‍ കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോകും. കാഴ്ച പൂര്‍ണമായും നഷ്ടമായ വലതു കണ്ണിന്‍െറ റെറ്റിനക്കു മുന്നിലെ പാട ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം എടുത്തു മാറ്റിയിരുന്നു. 20 ശതമാനം കാഴ്ചയുള്ള ഇടതു കണ്ണിന് ലേസര്‍ ചികിത്സയും നടത്തി. ഇതിന്‍െറ പുരോഗതി വിലയിരുത്തുന്നതിനാണ് അദ്ദേഹത്തെ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
വലതു കണ്ണിന്‍െറ കാഴ്ച നേരിയ തോതിലെങ്കിലും വീണ്ടെടുക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ഓപറേഷനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതു പൂര്‍ണമായി വിജയിച്ചാലും 20 ശതമാനം കാഴ്ച മാത്രമേ തിരിച്ചു കിട്ടാന്‍ സാധ്യതയുള്ളൂവെന്ന് ഡോക്ടര്‍ പറഞ്ഞു. ഇടതുകണ്ണിന്‍െറ കാഴ്ച 40 ശതമാനമെങ്കിലും തിരിച്ചു കിട്ടിയേക്കും. എന്നാല്‍, പ്രമേഹത്തിന്‍െറ അളവ് താഴുന്നതിനും കൂടുന്നതിനും അനുസരിച്ച് കാഴ്ച വീണ്ടും മങ്ങും. ചുരുക്കത്തില്‍ മങ്ങിയ കണ്ണുകളുമായി അദ്ദേഹത്തിന് വീണ്ടും ജയിലില്‍ കഴിയേണ്ടി വരും. സമയത്ത് ചികിത്സ കിട്ടാത്തതുകൊണ്ടു മാത്രമാണ് കാഴ്ച നഷ്ടമായതെന്ന് ഡോക്ടര്‍ ഐസക് മത്തായി പറഞ്ഞു. തുടര്‍ ചികിത്സ മുടങ്ങിയാല്‍ ഇടതു കണ്ണിന്‍െറ നിലയും പരിതാപകരമാവും. കണ്ണ് ചികിത്സക്കു ശേഷം ആയുര്‍വേദ ചികിത്സ പൂര്‍ണമായി നല്‍കാനായിട്ടില്ല. എങ്കിലും അദ്ദേഹം ആരോഗ്യവാനാണെന്ന് ഡോക്ടര്‍ പറഞ്ഞു. മഅ്ദനിക്ക് ലഭ്യമാക്കിയ ചികിത്സ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് കത്തയച്ചതിന്‍െറ ഫലമായാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇക്കാരണത്താല്‍ തുടര്‍ ചികിത്സക്ക് മുടക്കം വരാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ലേസര്‍ ചികിത്സ നടത്തിയതിനാല്‍ ആയുര്‍വേദ ചികിത്സാ മുറകള്‍ ചിലത് നല്‍കാനാവുന്നില്ലെന്ന് മഅ്ദനിയോടൊപ്പമുള്ള ഭാര്യ സൂഫിയ പറഞ്ഞു. .
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment