Saturday 9 February 2013

[www.keralites.net] മാധ്യമം പത്രം ചാനല്‍

 

മാതൃഭുമിയും മാധ്യമവും ആണ് കൂടുതല്‍ വായിക്കാന്‍ ഇഷ്ടപെടുന്ന പത്രങ്ങള്‍. അതിനു പ്രത്യേക കാരണങ്ങള്‍ ഉണ്ട്. മാതൃഭൂമി സോതന്ത്ര സമരത്തിന്‌ പ്രചോദനം ചെയ്യാനും അതിനു സഹ...ായിക്കാനും വേണ്ടി ഉണ്ടാക്കിയ ദേശിയത ഉയര്‍ത്തി പിടിക്കുന്ന പത്രം. മാധ്യമം ഇടതു വലതു പാര്‍ടികളെ ഒരു പോലെ വിമര്‍ശിച്ചു രാഷ്ട്രീയമായി നിഷ്‌പക്ഷ വാര്‍ത്തകള്‍ കൊടുക്കുകയും ദലിധ് - ആദിവാസി - പരിസ്തിധി - ജന ചൂഷണ വിഷയങ്ങളില്‍ ജന പക്ഷത് നില്‍ക്കുകയും ചെയ്യുന്ന പത്രം. ജനങ്ങളെ പറ്റിക്കുന്ന കബളിപ്പിക്കല്‍ ചൂഷണ പരസ്യങ്ങള്‍ കൊടുക്കാത്ത പത്രം എന്ന നിലയില്‍ ആണ് മാധ്യമം വായിക്കാന്‍ തുടങ്ങിയത്. പിന്നീട ജനപക്ഷ നിലപാടുകള്‍ മാധ്യമത്തിന്റെ സ്ഥിരം വായനക്കാരന്‍ ആയി.

ടീവി എന്ന വിഡ്ഢി പെട്ടിയില്‍ കാണുന്നതും മുഴുവന്‍ വിശ്വസിക്കരുത് എന്നത് പരമ സത്യം മാത്രം. ഇന്ന് ദ്രിശ്യ മാധ്യമ രംഗം പൊതുവേ സമൂഹത്തെ മൊത്തം വിഡ്ഢികള്‍ ആക്കുന്ന ഒന്നാണ്. ആര്‍ക്കും ഉപകരിക്കാത്ത കുറെ ചര്‍ച്ച കോലാഹലങ്ങളും, രാവിലെ മുതല്‍ ആവര്‍ത്തിച്ചു പറഞ്ഞു ഊതി വീര്‍പ്പിക്കുന്ന കഴംബ് ഇല്ലാത്ത വാര്‍ത്തകളും, അപ്രധാനമായ പലതും മഹാ സംഭവം ആക്കി മാറ്റുന്ന BREAKING ന്യൂസ്‌ പരിഹാസങ്ങളും കൊണ്ട് മലീമസമാക്കിയ വാര്‍ത്ത‍ ചാനലുകള് ഒരു വശത്ത്. നഗ്ന സ്ത്രീ രംഗം കൊണ്ട് നിറഞ്ഞ മസാല പാട്ടുകള്‍, കണ്ടു മടുത്ത കൊമെടി പരിപാടികള്‍, പ്രേമിക്കാനും പ്രേമ ലേഖനം എഴുതാനും പഠിപ്പിക്കുന്ന യുവ ജനങ്ങള്‍ക്ക് ഉള്ള പരിപാടികള്‍, സ്ത്രീ കഥാപാത്രങ്ങള്‍ എന്നാല്‍ അവിഹിത ഗര്‍ഭത്തിന്റെ ആളുകള്‍, വഴി വിട്ടു ജീവിക്കുന്ന കുടുംബ കഥാപാത്രങ്ങള്‍ മാത്രം ഉള്ള സീരിയലുകള്‍ ഒക്കെ ആയി മാന്യത ഉള്ള കുടുംബത്തിനു ഒന്നിച്ചു ഇരുന്നു കാണാന്‍ പറ്റാത്ത വിനോദ പരിപാടികള്‍ ഉള്ള ചാനലുകള്‍ മറു വശത്ത്.... ഇവിടെയാണ് വാര്‍ത്തയും വിനോദവും ഒന്നിച്ചു ചേര്‍ത്ത് കുടുംബങ്ങഗള്‍ക്ക് നേരും നന്മയും എന്ന അവകാശത്തോടെ നേരത്തെ പറഞ്ഞ മാധ്യമം പത്രം ചാനല്‍ വരുന്നത്.

പത്രത്തിലൂടെ കൊണ്ട് വന്ന ധാര്‍മിക സാധാചാര മൂല്യങ്ങള്‍ നില നിര്‍ത്തുന്ന ഒരു ചാനല്‍ .. കുട്ടികളും കുടുംബവും ഒക്കെ ആയി ഒന്നിച്ചു ഇരുന്നു കാണാന്‍ പറ്റുന്ന നല്ല ഒരു ചാനല്‍ ആകട്ടെ എന്ന് ആശംസിക്കുന്നു. വാര്‍ത്തകളില്‍ പക്ഷം ചേരാത്ത, ശംബ്ദം ഇല്ലാത്ത സാധാരണ ജനങ്ങളുടെ പക്ഷത് നില്‍ക്കുന്ന ഒരു ചാനല്‍ ആകട്ടെ എന്ന് ആശംസിക്കുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment