Monday 11 February 2013

[www.keralites.net] പോപ്പ് ബെനഡിക്‌ട് പതിനാറാമന്‍ സ്‌ഥാനമൊഴിയുന്നു

 

പോപ്പ് ബെനഡിക്‌ട് പതിനാറാമന്‍ സ്‌ഥാനമൊഴിയുന്നു

mangalam malayalam online newspaper

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്‌ഥാനത്യാഗം ചെയ്യുന്നു. ഇന്ന്‌ രാവിലെ ചേര്‍ന്ന കര്‍ദ്ദിനാള്‍മാരുടെ തിരുസംഘത്തില്‍ വച്ചായിരുന്നു ആഗോള കത്തോലിക്കാ സഭയെ അമ്പരിപ്പിക്കുന്ന തീരുമാനം അറിയിച്ചത്‌. ആരോഗ്യപരമായ കാരണങ്ങളാലാണ്‌ സ്‌ഥാനം ഒഴിയുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയിട്ടുണ്ട്‌. വത്തിക്കാന്‍ വക്‌താവ്‌ ഫെഡറിക്കോ ലൊമ്പാര്‍ഡി ഇക്കാര്യം സ്‌ഥിരീകരിച്ചു.

പതിമൂന്നാം നൂറ്റാണ്ടില്‍ ഗ്രിഗറി പന്ത്രണ്ടാമനാണ്‌ ആദ്യമായി സ്‌ഥാനമൊഴിഞ്ഞ മാര്‍പാപ്പ. ഏപ്രിലില്‍ 85 വയസ്സ്‌ തികഞ്ഞപ്പോള്‍ തന്നെ ബെനഡിക്‌ട് പതിനാറാമന്‍ സ്‌ഥാനമൊഴിയുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍, സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്‌ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. മാറ്റങ്ങള്‍ക്ക്‌ വിധേയമായ ലോകത്തില്‍ തീരുമാനങ്ങളെടുക്കുന്നതിന്‌ ശാരീരികവും മാനസികവുമായ ആരോഗ്യം അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹം സ്‌ഥാനത്യാഗത്തെ കുറിച്ച്‌ വിശദീകരിച്ചത്‌.

ഫെബ്രുവരി 28 ന്‌ വത്തിക്കാന്‍ പ്രാദേശിക സമയം വൈകിട്ട്‌ എട്ട്‌ മണിക്ക്‌ ആയിരിക്കും മാര്‍പാപ്പ സ്‌ഥാനമൊഴിയുന്നത്‌. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നത്‌ വരെ സ്‌ഥാനം ഒഴിഞ്ഞുകിടക്കും.

2005 ഏപ്രില്‍ 19 ന്‌ ആണ്‌ ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയായി അവരോധിക്കപ്പെട്ടത്‌. ജര്‍മ്മനിയിലെ ബവേരിയ സ്വദേശിയായ പോപ്പ്‌ ആരോഗ്യം അനുവദിക്കുന്നതു വരെ മാത്രമേ ആത്മീയ പദവിയില്‍ തുടരൂ എന്ന്‌ സൂചന നല്‍കിയിരുന്നു. കാലത്തിനൊത്ത്‌ സഭയില്‍ പരിവര്‍ത്തനം നടത്തുമ്പോഴും പാരമ്പര്യത്തിന്റെ സത്ത കൈവിട്ടു പോകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു

MARTIN K GEORGE


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment