Friday 1 February 2013

[www.keralites.net] ഒരു വൃത്തം എത്ര വേണമെങ്കില്‍ വലുപ്പമുണ്ടാകാം. ഒരേ...

 

ഒരു വൃത്തം എത്ര വേണമെങ്കില്‍ വലുപ്പമുണ്ടാകാം. ഒരേ point ല്‍ നിന്ന് പല
radius ഓടുകൂടി അനവധി വൃത്തങ്ങള്‍ ഉണ്ടാകാം. പക്ഷെ, അവയെല്ലാം
ഉത്ഭവിക്കുന്നതും, തൂണുപോലെ അവയെ താങ്ങിനിര്‍ത്തുന്നതും ആ
കേന്ദ്രബിന്ദുവാണ്. കേന്ദ്രബിന്ദു വൃത്തമാണെന്ന് പറഞ്ഞുകൂടാ.
Geometrical ആയിട്ടും , mathematical ആയിട്ടും point has
no dimension. അതിന് ഒരു അളവുപോലും ഇല്ല. അങ്ങിനെ ഒരു
അളവ്പോലും ഇല്ലാത്ത ഒരു കേന്ദ്രബിന്ദുവില്‍ നിന്നാണ് ഇത്രയും
ബൃഹത്തായിരിയ്ക്കുന്ന ഒരു വൃത്തമുണ്ടാകുന്നത്. അപ്പോള്‍
പൂജ്യത്തില്‍ നിന്ന് എല്ലാം ഉണ്ടാവുന്നതുപോലെയുള്ള ഒരു പ്രതിഭാസമല്ലേ
അത് ? അത് മനസ്സിലാക്കുന്നതോടുകൂടിയാണ് മനുഷ്യന്‍റെ മനസ്സിലെ
ഭാരം കുറയുന്നത്... വൈരുദ്ധ്യങ്ങള്‍ ഉലര്‍ന്നുപോകുന്നത്...സ്ഥൈര്യം
സംജാതമാകുന്നത്. ഈ പ്രകൃതിയെ മാത്രം ധരിച്ചതുകൊണ്ടായില്ല.
പ്രകൃതിയ്ക്കപ്പുറത്ത്, അനങ്ങാതെ, ചലനമോ
സ്പന്ദനങ്ങളോ ഒന്നുമില്ലാതെ, ഒന്നിലും ഇടപെടാതെ നില്‍ക്കുന്ന ഒരു
കേന്ദ്രീയത അവിടെ ഉണ്ട്. ആ കേന്ദ്രീയതയേയും മനസ്സിലാക്കണം.
ഇങ്ങനെ ഐന്ദ്രീയതലത്തില്‍ മാത്രം നില്‍ക്കാതെ മനസ്സിന്‍റെയും,
ബുദ്ധിയുടേയും ആ തലങ്ങളില്‍ എത്തിച്ചേര്‍ന്ന് അവസാനം ഈ
പരമതത്വംവരെ ചെന്ന് അത് കടഞ്ഞെടുത്ത് അതില്‍ നമുക്കൊരിരിപ്പിടം
ഉറപ്പിയ്ക്കുന്നതുവരെ മനുഷ്യന്‌ പൂര്‍ണ്ണതയോ സാഫല്യമോ ഉണ്ടാകാന്‍
പോകുന്നില്ല.... - സ്വാമി ഭൂമാനന്ദതീര്‍ത്ഥജി മഹാരാജ്

- from the net

Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment