Thursday 21 February 2013

[www.keralites.net] നീ എനിക്ക് ആരാണ്....!

 



നീ എനിക്ക് ആരാണ് എന്ന് അറിയണമെങ്കില്‍.
ഞാന്‍ നിനക്ക് ആരാണ് എന്ന് ചിന്തിച്ചാല്‍ മതി..
എനിക്കെന്നെ നഷ്ടമായിടത്തു നിന്നാണ്
നിന്നോടുള്ള എന്‍റെ സൗഹൃദം ആരംഭിച്ചത്...
നീ എന്നില്‍ പ്രണയത്തിന്റെ
ചാരുതകള്‍ വിരിയിക്കാന്‍
ശ്രമിച്ചപ്പോഴും ഞാന്‍ ഓര്‍മ്മിപ്പിച്ചിരുന്നു
ഇതെല്ലാം ഓര്‍മ്മ' ആകുന്ന ദിവസത്തെ പറ്റി
നീ കാറ്റായി മരത്തെ തലോടുബോള്‍
ഇനി വേറൊരു കാറ്റായി വന്നാലും
ഞാന്‍ കണ്ണ് അടക്കും എന്ന് പറഞ്ഞത്‌
നീ കണ്ടിട്ടും കാണാതെ നടിച്ചു..
ഇന്ന് നീ എന്നെ കുറ്റപ്പെടുത്തുമ്പോഴും
നീ അറിയുന്നില്ല നീ വാശിപിടിക്കുന്നത്
നിന്‍റെ ഇഷ്ടം മാത്രം ജയിക്കാന്‍ ആണെന്ന്
ഇനിയും എന്തിനീ പരിഭവം
അറിയൂ നീ ഇല്ലെങ്കില്‍ എനിക്ക്
വര്‍ണ്ണചാരുതകള്‍ ഇല്ല
നിന്നെ കുറിച്ചുള്ള കവിതകള്‍ ഇല്ല
അറിയാതെ ചെയ്ത കാര്യം
പറയതെങ്ങനെ അറിയും ഞാന്‍..





www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment