Mr Harikrishnan ,
ഇവിടെയാണ് മാധ്യമ ധര്മ്മതെപറ്റി പറയേണ്ടതായി വരുന്നത്.നമ്മുടെ ഇന്ത്യയില്‍ ഇന്ന് കാണുന്ന ഒരു മാധ്യമങ്ങള്‍ക്കും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നുള്ള ജോലി ഏറ്റെടുക്കാന്‍ താല്പര്യമില്ല.കാരണം പൊതുജനങ്ങളെ ബോധാവല്‍ക്കരിക്കുന്നതുകൊണ്ട് അവര്‍ക്ക് പൈസ കിട്ടുകയില്ല .അവരുടെ വായനക്കാരായ പൊതുജനങ്ങളെ നല്ല വഴിക്ക് നടത്തിക്കൊണ്ടു നാടിന്റെ പുരോഗതിയില്‍ പങ്കാളികളാക്കുക എന്ന ജോലി അവര്‍ എന്നെങ്കിലും ചെയ്യും എന്ന് തോന്നുന്നില്ല.കാരണം ഈ വിദേശ ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിനു വിദേശികള്‍ വാരിക്കോരി പൈസ ചെലവാക്കുന്നുണ്ട്. കേരളത്തിലെ ഏതെങ്കിലും മാധ്യമങ്ങളില്‍ നമുക്ക് ഉപകാരപ്രദമായ എന്തെങ്കിലും ദിവസവും കാണാന്‍ ഉണ്ട് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? സമൂഹത്തിലെ കൊള്ളരുതായ്മകള്‍ വെളിച്ചത്തു കൊണ്ടുവരേണ്ടതും സത്യമായ വാര്‍ത്തകള്‍ പൊതുജനങ്ങളെ അറിയിക്കേണ്ടതും മാധ്യമങ്ങളാണ്.ഇന്നത്തെ കാലത്ത് അതവര്‍ കൃത്യമായി ചെയ്യുന്നു എന്ന് ഒരാള്‍ പോലും പറയില്ല.അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ചു കുറെ ചര്‍ച്ചകളും സംഘടിപ്പിച്ചു അവര്‍ക്ക് എങ്ങനെ നിലനിന്നു പോകാം എന്നുള്ള ചിന്ത മാത്രമേ ഇന്ന് മാധ്യമങ്ങല്‌ക്കുള്ളൂ .എന്തിനോടും ഏതിനോടും അനാവശ്യമായി പ്രതികരിക്കുകയും എടുത്തുചാടുകയും പ്രതികരിക്കുന്ന വിഷയത്തിന് ഒരു പരിഹാരം ഉണ്ടാകുന്നതിനു മുന്‍പ് തന്നെ അടുത്ത വിഷയത്തിന്റെ പിറകെ പോയി "കടിച്ചതുമില്ല പിടിച്ചതുമില്ല" എന്നുള്ള രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുക എന്നുള്ളതാണ് നമ്മള്‍ ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ ചെയ്യുന്നത്.നമ്മുടെ ഈ സ്വഭാവം ഏറ്റവും കൂടുതല്‍ മുതലെടുക്കുന്നത് രാഷ്ട്രീയക്കാരാണ്. നമ്മുടെ കേരളത്തില്‍ ഇപ്പോള്‍ പൊതുജനങ്ങളില്ല രാഷ്ട്രീയപാര്‍ടികളുടെ അണികള്‍ മാത്രമേയുള്ളൂ.അതുകൊണ്ടാണ് രണ്ടു മുന്നണികള്‍ മാറി മാറി നമ്മുടെ പൈസ കട്ടുമുടിക്കുന്നതും നാടിനെ മുടിപ്പിക്കുന്ന സമരങ്ങളും ഹര്‍ത്താലുകളും ബന്ദും സംഘടിപ്പിച്ചു വിജയിപ്പിക്കുന്നതും.എന്നാണ് നമുക്ക് രാഷ്ട്രബോധം ഉണ്ടാകുന്നത്? എന്നെങ്കിലും നമുക്ക് നല്ല ഭരണാധികാരികളെയും നല്ല മാധ്യമങ്ങളെയും കിട്ടുമോ? ഒന്നുകൂടി പറയട്ടെ നമ്മുടെ കേരളത്തില്‍ ഏതെങ്കിലും ഈര്‍ക്കിലി പാര്‍ടികള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതും ഈ മേല്പറഞ്ഞ മാധ്യമങ്ങള്‍ തന്നെയാണ്.ഉദാഹരണം പറഞ്ഞാല്‍ വല്ല ലോണും വാങ്ങി ഒരു ടാക്സി സംഘടിപ്പിച്ചു റോഡില്‍ ഇറക്കുന്ന ആള്‍ എവിടെയെങ്കിലും ഹര്‍ത്താല്‍ എന്ന് കേട്ടാല്‍ വണ്ടി റോഡില്‍ ഇറക്കാന്‍ മടിക്കും .കാരണം ഹര്‍ത്താല്‍ എന്നാല്‍ എന്ത് തെമ്മാടിത്തരവും കാണിക്കാനുള്ള ലൈസന്‍സ് എന്നാണ് അണികള്‍ ധരിച്ചു വച്ചിരിക്കുന്നത് (അതോ ധരിപ്പിച്ചു വച്ചിരിക്കുന്നതോ? ഏതെങ്കിലും നേതാവിന് പറയാന്‍ പറ്റുമായിരിക്കും). ഈ പാവപ്പെട്ടവന്റെ വണ്ടിയായിരിക്കും ആദ്യം എറിഞ്ഞു തകര്‍ക്കുന്നത്. പിന്നെ അവന്‍ ഒരു മാസം ഓടിയാലും കാശു മുതലാകത്തില്ല .ഈ നാറിയ രാഷ്ട്രീയ മാധ്യമ സംസ്കാരം എന്നെങ്കിലും മാറുമെന്നു നമുക്ക് പ്രത്യാശിക്കാം.എത്ര മുകളില്‍ ഇരിക്കുന്നവനായാലും താഴെ വന്നെ സമ്മാനമുള്ളൂ എന്നാണല്ലോ പഴമക്കാര് പറയുന്നത്.കാത്തിരുന്നു കാണാം.
P K Nair
Kuwait.
From: hari krishnan u <hari_gokulam2get@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>; "jinto512170@yahoo.com" <jinto512170@yahoo.com>
Sent: Sunday, February 24, 2013 9:37 AM
Subject: Re: [www.keralites.net] എല്ലാ ഇന്ത്യകാരും വായിചിരികണ്ടത്.....
To: "Keralites@yahoogroups.com" <Keralites@yahoogroups.com>; "jinto512170@yahoo.com" <jinto512170@yahoo.com>
Sent: Sunday, February 24, 2013 9:37 AM
Subject: Re: [www.keralites.net] എല്ലാ ഇന്ത്യകാരും വായിചിരികണ്ടത്.....
Dear Mr. Jinto,
I feel this article so useful. But I had a suggestion that if you want the common man to follow it, it seems that the media including the movies should promote the below mentioned since those have a huge influence on Indian mass. Afteral the KFC, McDonalds etc had a big impact on Indian mass after it had featured in movies as part of lifestyle of the rich people and though vast advertisements. I appreciate the below article as the first step towards the goal of stable Indian economy.
Best regards
Harry
From: Jinto P Cherian <jinto512170@yahoo.com>
To:
Sent: Friday, 22 February 2013 10:48 PM
Subject: [http://www.keralites.net/] എല്ലാ ഇന്ത്യകാരും വായിചിരികണ്ടത്.....
To:
Sent: Friday, 22 February 2013 10:48 PM
Subject: [http://www.keralites.net/] എല്ലാ ഇന്ത്യകാരും വായിചിരികണ്ടത്.....
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment