Sunday 24 February 2013

[www.keralites.net] കേരളം കൂരിരുട്ടിലേക്ക്‌: മന്ത്രിമാര്‍ക്കു പവര്‍കട്ടില്ല

 

 

കേരളം കൂരിരുട്ടിലേക്ക്‌: മന്ത്രിമാര്‍ക്കു പവര്‍കട്ടില്ല

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുള്‍പ്പെടെ ഭരണാധിപന്മാര്‍ പവര്‍കട്ടില്ലാത്ത മണിമന്ദിരങ്ങളിലും ശീതീകരിച്ച ഓഫീസ്‌ മുറികളിലും സുഖിക്കുമ്പോള്‍ കേരളത്തിലെ സാധാരണക്കാര്‍ക്ക്‌ സര്‍ക്കാര്‍ വക ഇരുട്ടടി. പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പവര്‍കട്ടിന്റെ സമയം തോന്നുമ്പോലെ കൂട്ടിക്കൊണ്ടിരിക്കുകയാണ്‌.
ഈ നിലയില്‍ പോയാല്‍ കേരളം സമ്പൂര്‍ണമായി ഇരുട്ടിലാകുമെന്ന അവസ്‌ഥയിലാണ്‌. എന്നിട്ടും കൂരിരുട്ടില്‍നിന്നു ജനങ്ങളെ മോചിപ്പിക്കാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല. ഭരിക്കുന്നവരും പ്രതിപക്ഷവും വാചകമടിയില്‍ മാത്രം കാര്യങ്ങള്‍ ഒതുക്കുകയാണ്‌. െവെദ്യൂതി നിയന്ത്രണം ഒരു നിയന്ത്രണവുമില്ലാതെ നടത്തുമ്പോഴും അതൊന്നും മന്ത്രിമാര്‍ക്കു ബാധകമല്ല. അവരുടെ മന്ദിരങ്ങളിലും ഓഫീകളിലും സദാസമയവും വെളിച്ചവും കാറ്റും തണുപ്പുമുണ്ട്‌.
പവര്‍കട്ടിനെ ഇന്‍വെര്‍ട്ടറും ജനറേറ്ററും ഉപയോഗിച്ചു മറികടക്കാന്‍ പ്രാപ്‌തിയുള്ള പണക്കാരന്റെ സ്‌റ്റാറ്റസിലുള്ള ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളും സാധാരണക്കാര്‍ ഇരുട്ടിലാകുന്നതു കാണുന്നതേയില്ല. ഇന്ദിരാഭവനും എ.കെ.ജി. സെന്ററുമുള്‍പ്പെടെയുള്ള പാര്‍ട്ടി ഓഫീസുകളിലും നേതാക്കളുടെ വസതികളിലും പവര്‍കട്ടിന്റെ ദുരിതം ബാധിക്കാത്ത സംവിധാനങ്ങളുണ്ട്‌. അതിനാല്‍ത്തന്നെ ഇരുട്ടിലാകുന്ന കേരളം അവരുടെ ചര്‍ച്ചാവിഷയമാകുന്നില്ല.
ഇന്‍വെര്‍ട്ടറും ജനറേറ്ററുമില്ലാത്ത സാധാരണക്കാരാണ്‌ കൊടുംവേനലിലെ കൂരിരുട്ടില്‍ ദുരിതമനുഭവിക്കുന്നത്‌. ഇപ്പോള്‍ത്തന്നെ രണ്ടുമണിക്കൂറിലേറെ പവര്‍കട്ടുള്ള കേരളത്തില്‍ അത്‌ ഇനിയും കൂടുമെന്നാണ്‌ സര്‍ക്കാരും െവെദ്യൂതി ബോര്‍ഡും സൂചിപ്പിക്കുന്നത്‌. എസ്‌.എസ്‌.എല്‍.സി
, പ്ലസ്‌ ടു പരീക്ഷ തുടങ്ങാറായി. വിദ്യാര്‍ത്ഥികളാകും ഏറെ പരീക്ഷിക്കപ്പെടുക. പുറത്തുനിന്നു െവെദ്യുതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ്‌ പകല്‍ സമയങ്ങളില്‍ രണ്ടു മണിക്കൂര്‍വരെ അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ്‌ വേണ്ടിവന്നത്‌.
രാവിലെയും െവെകിട്ടുമുള്ള അര മണിക്കൂര്‍ നിയന്ത്രണത്തിനു പുറമേയാണിത്‌. ഈ മാസമാദ്യം പല ഫീഡറുകളിലായി 20 മിനിട്ടു മുതല്‍ അര മണിക്കൂര്‍വരെയായിരുന്നു നിയന്ത്രണമെങ്കില്‍ ഇപ്പോള്‍ രണ്ടു മണിക്കൂര്‍വരെയാണു െവെദ്യുതി മുടങ്ങുന്നത്‌.
അടുത്തമാസവും സംസ്‌ഥാനത്തേക്കു െവെദ്യുതി കൊണ്ടുവരാനുള്ള െലെനുകള്‍ ലഭിക്കില്ലെന്നുറപ്പായി.
അണക്കെട്ടുകളിലെ ജലനിരപ്പ്‌ താഴ്‌ന്നതിനാല്‍ ഉല്‍പ്പാദനം പരിമിതപ്പെടുത്തിയതും പുറത്തുനിന്നു െവെദ്യുതി ലഭിക്കാതായതുമാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയത്‌. ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതോടെ സംസ്‌ഥാനം പുറത്തുനിന്നു െവെദ്യുതി വാങ്ങിയാണു പിടിച്ചുനിന്നത്‌.
എന്നാല്‍
, പുറത്തുനിന്നു െവെദ്യുതി എത്തിക്കാനുള്ള െലെനുകള്‍ മറ്റു സംസ്‌ഥാനങ്ങള്‍ ബുക്ക്‌ ചെയ്‌തതോടെ ഈ വഴിയും അടഞ്ഞു. ലഭിച്ചിരുന്ന െവെദ്യുതിക്കും വേനലായതോടെ വില വര്‍ധിച്ചുതുടങ്ങി. ഉയര്‍ന്ന വിലയ്‌ക്കു െവെദ്യുതി വാങ്ങാനുള്ള സാമ്പത്തിക സ്‌ഥിതി ബോര്‍ഡിനില്ല. കേന്ദ്ര നിലയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വിഹിതത്തില്‍ കുറവുവരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment