Sunday 24 February 2013

[www.keralites.net] സെല്ലുലോയ്ഡിന് പിന്തുണയുമായി അടൂര്‍

 

സെല്ലുലോയ്ഡിന് പിന്തുണയുമായി അടൂര്‍; വിവാദം ചൂടുപിടിക്കുന്നു

തിരുവനന്തപുരം: സെല്ലുലോയ്ഡ് സിനിമാ വിവാദത്തില്‍ ഇടപെട്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. ഡാനിയേലിന്‍െറ കാര്യത്തില്‍ മലയാറ്റൂരിനെയും കരുണാകരനെയും വിമര്‍ശിച്ച അടൂര്‍ സിനിമയുടെ ഉള്ളടക്കത്തെ ന്യായീകരിക്കുകയും ചെയ്തു. ഇതോടെ വിവാദം കൂടുതല്‍ ചൂടുപിടിക്കുകയാണ്.
കരുണാകരനും മലയാറ്റൂരും ഡാനിയേലിനെ എതിര്‍ത്തത് അറിവില്ലാത്തതിനാലാണെന്ന് കഴിഞ്ഞദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയത്. ഇരുവരും ഡാനിയേലിന്‍െറ ചിത്രത്തെ എതിര്‍ത്തത് വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണ്. കരുണാകരന്‍ കലാകാരന്മാരോട് അനീതി കാണിക്കില്ല. മലയാറ്റൂരിന്‍െറ വാക്കുകള്‍ കരുണാകരന്‍ വിശ്വസിച്ചിരിക്കാം. മലയാറ്റൂര്‍ തീരുമാനിക്കുന്നതേ അന്ന് നടക്കുമായിരുന്നുള്ളൂ. സെല്ലുലോയ്ഡ് വിവാദം അനാവശ്യമാണ്. പുസ്തകം വായിക്കാത്തവരാണ് സിനിമയെ വിമര്‍ശിക്കുന്നത്. പുസ്തകം ഇറങ്ങിയ കാലത്ത് എന്തുകൊണ്ട് അത് ചോദ്യം ചെയ്യപ്പട്ടില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു.

രാഷ്ട്രീയ,ഐ.എ.എസ് മേഖലയിലെ പ്രമുഖര്‍ കരുണാകരനെയും മലയാറ്റൂരിനെയും ന്യായീകരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സിനിമക്ക് ശക്തമായ പിന്തുണയുമായി അടൂര്‍ പ്രതികരിച്ചിരിക്കുന്നത്. കരുണാകരന്‍െറ പേരുപയോഗിച്ചതിനെതിരെ മകന്‍ കെ. മുരളീധരനാണ് ആദ്യം പ്രതികരിച്ചത്. അതിന് സംവിധായകന്‍ കമല്‍ ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞു. സിനിമയില്‍ പറഞ്ഞത് സത്യസന്ധമായ അഭിപ്രായമാണ്, അത് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്, സിനിമയിലെ സൂചനകള്‍ കണ്ട് മുരളീധരന്‍ പ്രകോപിതനാകേണ്ടതില്ല, ഉദ്ദേശിച്ചത് കരുണാകരനെയും മലയാറ്റൂരിനെയും തന്നെയാണ് തുടങ്ങിയ അഭിപ്രായങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലപ്പോഴായി കമല്‍ പ്രകടിപ്പിച്ചിരുന്നു. സിനിമയില്‍ കരുണാകരനെ പരാമര്‍ശിച്ചത് തെറ്റായെന്ന് രമേശ് ചെന്നിത്തലയും മലയാറ്റൂര്‍ അങ്ങനെ ചെയ്യില്ലെന്ന് ഡി. ബാബുപോള്‍ അടക്കമുള്ള മുന്‍ ഐ.എ.എസുകാരും വാദിച്ചു.

ഇതിനിടെ ഈ വിവരം ഡാനിയേലിന്‍െറ ജീവിതകഥയിലൂടെ പുറത്തെത്തിച്ച പത്രപ്രവര്‍ത്തകന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ഇതേകാര്യം പറയുന്ന ശബ്ദരേഖ ഇന്നലെ പുറത്തുവന്നു. ആകാശവാണിക്ക് 11 വര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇത് വെളിപ്പെടുത്തിയത്. പുസ്തകത്തെയും സിനിമയെയും എതിര്‍ത്ത് രംഗത്തെത്തിയവര്‍ക്ക് ചേലങ്ങാടിന്‍െറ കുടുംബവും മറുപടി നല്‍കിയിട്ടുണ്ട്. മലയാറ്റൂരും കരുണാകരനും ജീവിച്ചിരിക്കെ ഇക്കാര്യങ്ങള്‍ എഴുതിയിരുന്നെന്നും അന്നൊന്നും മറുപടി പറയുകയോ നിഷേധിക്കുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നുമാണ് അവരുടെ ചോദ്യം. ഇങ്ങനെ വിവാദം ചൂടുപിടിക്കുന്നതിനിടയിലാണ് കേരളത്തിലെ സിനിമാ സംവിധായകരില്‍ ഏറ്റവും പ്രമുഖനായ അടൂര്‍ ഗോപാലകൃഷ്ണന്‍െറ
പ്രതികരണമുണ്ടായിരിക്കുന്നത്. ഇതോടെ വിവാദം പുതിയ വഴികളിലേക്ക് നീങ്ങുകയാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment