Monday 25 February 2013

Re: [www.keralites.net] കേസെടുത്തില്ലെങ്കില്‍ പരാതി സ്വീകരിച്ച ഉദ്യോഗസ്‌ഥനെതിരേ കേസു

പ്രിയ സുഹൃത്തുക്കളെ ,
ഒരിക്കലും വെളിച്ചം കാണാന്‍ ഇടയില്ലാത്ത പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ ഇടയില്ലാത്ത അഭയ കൊലക്കേസിന്റെ കൂടെ മറ്റൊന്നുകൂടി എന്നുമാത്രമേ സൂര്യനെല്ലി കേസിനെപറ്റി പറയുവാന്‍ കഴിയു.PJ KURIEN ചുമ്മാതല്ല ഡല്‍ഹിയില്‍ തന്നെ ഇരിക്കുന്നത്. ഈ വിഷയത്തില്‍ ആരൊക്കെ എത്ര കിടന്നു തുള്ളിയാലും ഈ നേതാക്കന്മാര്‍ക്കൊന്നും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.കാരണം 16 വര്ഷം മുന്‍പുണ്ടായ കേസിന് ശേഷം രണ്ടു മുന്നണികളും കേരളത്തില്‍ ഭരിച്ചിട്ടുണ്ട്.ഇങ്ങനെയൊക്കെയുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ അധികാരികള്‍ക്ക്‌ ആദ്യം വേണ്ടത് ഇശ്ചാശക്തിയാണ്.ഇപ്പറഞ്ഞ സാധനം ഇപ്പോള്‍ ഏതെങ്കിലും ഭരണാധികാരികള്‍ക്ക് ഉള്ളതായിട്ട് ആര്‍ക്കെങ്കിലും അറിയാമോ?

From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Sunday, February 24, 2013 8:40 AM
Subject: [www.keralites.net] കേസെടുത്തില്ലെങ്കില്‍ പരാതി സ്വീകരിച്ച ഉദ്യോഗസ്‌ഥനെതിരേ കേസു
 
സൂര്യനെല്ലി: കേസെടുക്കില്ലെന്നു പറഞ്ഞില്ലെന്ന്‌ എസ്‌.പി
 
font-family:Meera">കോട്ടയം: പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും പി.ജെ. കുര്യനെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്ന്‌ സൂര്യനെല്ലി പെണ്‍കുട്ടി കോട്ടയം ജില്ലാ പോലീസ്‌ മേധാവിക്കു രജിസ്‌ട്രേഡ്‌ തപാലില്‍ അയച്ചു. അഡ്വ. സുരേഷ്‌ബാബുതോമസിനെ ഈ കേസില്‍ പബ്ലിക്‌പ്രോസിക്യൂട്ടറാക്കണമെന്നാവശ്യപ്പെട്ട്‌ പെണ്‍കുട്ടി മുഖ്യമന്ത്രിക്കു കത്തയയ്‌ക്കുകയും ചെയ്‌തു.
സംഭവം വിവാദമായതോടെ, പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ കുര്യനെതിരെ കേസെടുക്കില്ല എന്ന നിലപാടില്‍ നിന്നു പോലീസ്‌ ചുവടുമാറ്റം നടത്തി. കേസെടുക്കില്ലെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും നിയമോപദേശം ലഭിച്ച ശേഷമേ അടിയന്തര നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും ജില്ലാ പോലീസ്‌ മേധാവി സി. രാജഗോപാല്‍ പറഞ്ഞു. കേസെടുത്തില്ലെങ്കില്‍ വെട്ടിലാകുമെന്നു വ്യക്‌തമായതിനെ തുടര്‍ന്നാണ്‌ നിലപാടുമാറ്റമെന്ന്‌ അറിയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ്‌ അനുസരിച്ചു പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തേ തീരൂവെന്നു നിയമവൃത്തങ്ങള്‍ പറയുന്നു. അതിക്രമങ്ങള്‍ക്ക്‌ ഇരയായ പെണ്‍കുട്ടി പരാതി നല്‍കിയാല്‍ കേസെടുത്തില്ലെങ്കില്‍ പരാതി സ്വീകരിച്ച ഉദ്യോഗസ്‌ഥനെതിരേ കേസുണ്ടാവുമെന്നുമാണു വ്യവസ്‌ഥ. ഇതിന്‌ ഒരു വര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാം.
വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ ഓഫീസര്‍ പരാതി കേട്ട്‌ കേസ്‌ ചാര്‍ജ്‌ ചെയ്യണം. ഇക്കാര്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും വേണം. ഏതെങ്കിലും സാഹചര്യത്തില്‍ ഇരയ്‌ക്ക്‌ സ്‌റ്റേഷനില്‍ വരാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഫോണില്‍ വിളിച്ചറിയിച്ചാല്‍ പോലും പോലീസ്‌ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കണം.
 
www.keralites.net

No comments:

Post a Comment